Monday, January 7, 2013

പീഡനം തടയാന്‍ പുതുച്ചേരി ഫോര്‍മുല പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണം

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ചെറുക്കുന്നതിന് പുതുച്ചേരി സര്‍ക്കാര്‍ വക പുതിയ പരിഹാര ഫോര്‍മുല. ശരീരം മുഴുവനായി മറയുന്ന തരത്തിലുള്ള ഓവര്‍കോട്ടുകളോ പര്‍ദ്ദയോ ധരിക്കണമെന്നാതാണ് പോണ്ടിച്ചേരി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പരിഹാരം.സ്‌കൂളുകളില്‍ യൂണിഫോമായി ഓവര്‍കോട്ടുകള്‍ നിര്‍ബന്ധമാക്കാനും മൊബൈല്‍ ഫോണുകള്‍ നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ടി ത്യാഗരാജന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പുതുച്ചേരി വില്ലുപുരത്തില്‍ നിന്ന്  പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയ സംഭവത്തിനെതിരെ  ശക്തമായ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെപുതിയ തീരുമാനം.ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഓവര്‍ കോട്ടുകള്‍ നിര്‍ബന്ധമാക്കാനും അവര്‍ക്ക് പ്രത്യേകം ബസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.അതേസമയം, സ്ത്രീകളുടെ വസ്ത്രധാരണ സ്വതന്ത്ര്യത്തെ ലംഘിക്കുന്ന തീരുമാനത്തെ എതിര്‍ത്തുകൊണ്ട് നിരവധി സ്ത്രീ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.സ്ത്രീ സുരക്ഷക്കുവേണ്ട ശാശ്വതമായ പരിഹാരമാണ് പുതുച്ചേരി സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതെന്നും പെണ്‍കുട്ടികള്‍ക്ക് ഓവര്‍കോട്ടു നല്‍കുന്നത് സ്ത്രീ പീഡനങ്ങള്‍ക്കുള്ള പരിഹാരമല്ലെന്നും വനിതാ സംഘടനകള്‍ തുറന്നടിച്ചു.

janayugom 070113

No comments:

Post a Comment