Monday, January 7, 2013

ഉന്നതവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തണം പിണറായി


രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്ഐ സംഘടിപ്പിച്ച അഖിലേന്ത്യ പ്രൈവറ്റ്, പ്രൊഫഷണല്‍ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. വിദേശരാജ്യങ്ങളെ സംബന്ധിച്ച് നമ്മുടെ നാട്ടില്‍ ആവശ്യത്തിന് വേണ്ടത്ര ഈ മേഖല വികസിച്ചിട്ടില്ല. നാമമാത്ര സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. എല്‍ഡിഎഫ് ഭരിച്ച സമയത്ത് നല്ല ഇടപെടലാണ് നടത്തിയത്. മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രവര്‍ത്തനം തടയുന്ന രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്. സര്‍വകലാശാലയുടെ ജനാധിപത്യസ്വഭാവം പോലും തകര്‍ക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

അടിസ്ഥാനശാസ്ത്രം, കൃഷി, ചരിത്രം തുടങ്ങി എല്ലാ മേഖലയിലും വിദഗ്ധരെ ഉന്നതവിദ്യാഭ്യാസമേഖലയുടെ ഭാഗമായി ശക്തിപ്പെടുത്താന്‍ കഴിയണം. ആഗോളവല്‍ക്കരണം എല്ലാ രംഗത്തും പിടിമുറുക്കിയിരിക്കുന്നു. ജനാധിപത്യത്തെപ്പോലും ബാധിച്ചിട്ടുണ്ട്. ഡല്‍ഹി സംഭവം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പു വരുത്തണം. അതിവേഗകോടതികള്‍ സ്ഥാപിച്ച് നടപടികള്‍ വേഗം പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani news

No comments:

Post a Comment