Thursday, January 10, 2013
ഡല്‍ഹിയില്‍ സിപിഐ എം പ്രതിഷേധം
പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെതിരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡല്‍ഹിയിലെ ബംഗഭവനുമുന്നില്‍ സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം നടക്കുന്നതെന്ന് സിപിഐ എം ആരോപിച്ചു. മുന്‍ മന്ത്രിയും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവുമായ റസാക്ക് മൊള്ളയുള്‍പ്പെടെ ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് ഡല്‍ഹിയിലും പ്രതിഷേധം ഇരമ്പിയത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, കേന്ദ്ര സെക്രട്ടിയറ്റ് അംഗങ്ങളായ ഹന്നന്‍മുള്ള, നിലോല്‍പ്പല്‍ ബസു, ജൊഗീന്ദര്‍ ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായാണ് സിപിഐ എം പ്രവര്‍ത്തകര്‍ എത്തിയത്. ബംഗഭവനു മുമ്പില്‍ പൊലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ തൃണമൂല്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഭൂരഹിതര്‍ക്ക് നല്‍കിയ ഭൂമി സര്‍ക്കാര്‍ ഒത്താശയോടെ ഭൂസ്വാമിമാര്‍ തിരിച്ചുപിടിക്കുകയാണ്. അതിന് മറയിടാനാണ് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. മുന്‍ മന്ത്രിമാരെപ്പോലും ആക്രമിക്കുന്ന സംസ്ഥാനത്തിന്റെ ക്രമസമാധാന നില വീക്ഷിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും യെച്ചൂരി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സിപിഐ എമ്മിനെതിരെ ശക്തമായ ആക്രമണം നടക്കുന്നത്. 1970 കളിലും ഇത്തരം ആക്രമണങ്ങള്‍ സിപിഐ എം നേരിട്ടു. അതെല്ലാം അതിജീവിച്ചാണ് സിപിഐ എം മൂന്നര ദശാബ്ദം സംസ്ഥാനത്ത് ഭരിച്ചത്. ആക്രമണങ്ങള്‍ ചെറുത്ത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് യെച്ചൂരി പറഞ്ഞു.
തൃണമൂല്‍ ആക്രമണം; 7 പേര്‍ക്ക് വെടിയേറ്റു
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ തൃണമൂല്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ വീണ്ടും തൃണമൂല്‍ ഗുണ്ടകളുടെ അക്രമം. തോക്കും ബോംബും വടിവാളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേര്‍ക്ക് വെടിയേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മയുദീന്‍ മൊള്ള, സുനിത് ദാസ്, ഹസിലാക് മൊള്ള എന്നീ സിപിഐ എം പ്രവര്‍ത്തകരാണ് ഗുരുതരാവസ്ഥയിലുള്ളത്. പരിക്കേറ്റവരെ കൊല്‍ക്കത്ത ആര്‍ എന്‍ ടാഗോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇടതുമുന്നണി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തൃണമൂലുകാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചുതകര്‍ത്തു. 15 വണ്ടി തീയിട്ടു നശിപ്പിച്ചു. ജില്ലയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളായ ക്യാനിങ്, ബാസന്തി, ഗോസബ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുടെ വാഹനങ്ങളാണ് ആക്രമിച്ചത്. അക്രമത്തെതുടര്‍ന്ന് കാണാതായ നിരവധി പ്രവര്‍ത്തകരെ വളരെ വൈകിയും കണ്ടെത്താനായില്ല.
രണ്ടുദിവസംമുമ്പ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ഇടതുമുന്നണി ചീഫ് വിപ്പുമായ റസാക്ക് മൊള്ളയെ തൃണമൂലുകാര്‍ ആക്രമിച്ചു. മൊള്ളയെ ആക്രമിച്ച തൃണമൂല്‍ നേതാവ് അരാബുള്‍ ഇസ്ലാമാണ് റാലിക്കുനേരെയും ആക്രമണം അഴിച്ചുവിട്ടത്. റസാക്ക് മൊള്ളയെ ആക്രമിച്ച അരാബുളിനെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലങ്കില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ റാലിയും സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി ദക്ഷിണ 24 പര്‍ഗാനാസ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. അരാബുളിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പൊലീസ് ആസ്ഥാനമായ ആലിപുരില്‍ നടന്ന പ്രതിഷേധറാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് ആക്രമിച്ചത്. അക്രമത്തെ അതിജീവിച്ചും പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ബാലിഗഞ്ച്, തരത്തല എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് വന്‍ പ്രകടനങ്ങളായി പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തു. പ്രതിഷേധറാലി ആരംഭിച്ചതിനുശേഷമാണ് ബാമണ്‍ഹട്ടയില്‍ തൃണമൂലുകാര്‍ അക്രമം തുടങ്ങിയത്. തൃണമൂല്‍ അക്രമിസംഘത്തിന്റെ തലവന്‍ അരാബുള്‍ ഇസ്ലാമിനെയും കൂട്ടരെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ വന്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും റാലി മുന്നറിയപ്പ് നല്‍കി. പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര, സിപിഐ എം ദക്ഷിണ 24 പര്‍ഗാനാസ് ജില്ലാ സെക്രട്ടറി സുജന്‍ ചക്രവര്‍ത്തി, ഇടതുമുന്നണി കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
ജനകീയ ആവശ്യങ്ങളുന്നയിച്ച് പോരാടുന്ന ഇടതുപക്ഷത്തിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും അടിച്ചൊതുക്കി ഭരിക്കാമെന്ന തൃണമൂലിന്റെ വ്യാമോഹം നടക്കില്ലന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. സൂര്യകാന്ത് മിശ്രയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി നിയ മസഭാ പ്രതിനിധി സംഘം വൈകിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ചൊവ്വാഴ്ചത്തെ അക്രമത്തെ രാഷ്ട്രീയ സാമൂഹ്യമേഖയിലുള്ള നിരവധി പേര്‍ അപലപിച്ചു. സംസ്ഥാനത്ത് ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണന്ന് കേന്ദ്ര സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദീപ ദാസ്മുന്‍ഷി പറഞ്ഞു.
(ഗോപി)
ബംഗാളില്‍ നടക്കുന്നത് ഗുണ്ടായിസം: എം കെ നാരായണന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ സംസ്കാരം ഗുണ്ടായിസമാണെന്ന് സംസ്ഥാന ഗവര്‍ണറും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന എം കെ നാരായണന്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും നിലവില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതല്ല ശരിയായ രാഷ്ട്രീയ സംസ്കാരമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെങ്കിലും പൊലീസ് നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നതെന്നും എം കെ നാരായണന്‍ പറഞ്ഞു.
deshabhimani
Labels:
ബംഗാള്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെതിരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡല്‍ഹിയിലെ ബംഗഭവനുമുന്നില്‍ സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം നടക്കുന്നതെന്ന് സിപിഐ എം ആരോപിച്ചു. മുന്‍ മന്ത്രിയും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവുമായ റസാക്ക് മൊള്ളയുള്‍പ്പെടെ ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് ഡല്‍ഹിയിലും പ്രതിഷേധം ഇരമ്പിയത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, കേന്ദ്ര സെക്രട്ടിയറ്റ് അംഗങ്ങളായ ഹന്നന്‍മുള്ള, നിലോല്‍പ്പല്‍ ബസു, ജൊഗീന്ദര്‍ ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായാണ് സിപിഐ എം പ്രവര്‍ത്തകര്‍ എത്തിയത്. ബംഗഭവനു മുമ്പില്‍ പൊലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു.
ReplyDelete