സിവില്‍ സര്‍വീസിനെ തകര്‍ത്ത് നവഉദാരവല്‍ക്കരണ നയത്തിന് പരവതാനിയൊരുക്കാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന ഐതിഹാസിക പണിമുടക്കിന് തുടക്കമായി. പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിശ്ചലമാകും.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച, വാട്ടര്‍അതോറിറ്റി-കെഎസ്ഇബി ജീവനക്കാരും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. പണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ട് നടന്ന പന്തംകൊളുത്തി പ്രകടനത്തിലും ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്നു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളും മുന്നണികളും സമരത്തില്‍ പങ്കെടുക്കും.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്നതാണ് പണിമുടക്കിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രയാസം പരിഹരിക്കാനെന്ന വാദമുയര്‍ത്തി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. പെന്‍ഷന്റെ ഒരു ഭാഗംകൂടി അടയ്ക്കേണ്ടിവരുന്നതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തികബാധ്യത വര്‍ധിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍ പത്തു ശതമാനം കുറവുണ്ടാകും. യഥാര്‍ഥത്തില്‍ കൂലി വെട്ടിക്കുറയ്ക്കലാണിത്. പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുന്ന കോര്‍പറേറ്റുകള്‍ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇതിനെതിരെയാണ് അനിശ്ചിതകാല പണിമുടക്ക്. ആഗസ്ത് 21ന് സൂചനാപണിമുടക്ക് നടത്തി നാലരമാസത്തിനുശേഷമാണ് അനിശ്ചിതകാലപണിമുടക്ക്. പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ ഭീഷണിയുടെ സ്വരമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
പണിമുടക്കില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ ശുചീകരണത്തൊഴിലാളികളും പങ്കെടുക്കും. സമരത്തോട് നിഷേധാത്മകനിലാപാടാണ് തുടരുന്നതെങ്കില്‍ 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും കേരള സ്റ്റേറ്റ് മുനിസിപ്പല്‍ കോര്‍പറേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ എല്ലാ ജീവനക്കാരും രംഗത്തിറങ്ങുമെന്ന് കേരള വാട്ടര്‍അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കി. സമരത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. ജോലിചെയ്യാന്‍ തയ്യാറായിവരുന്നവരെ തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും. സമരം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇപ്പോള്‍ നടത്തുന്ന സമരം അനാവശ്യമാണ്. സമരംചെയ്യുന്ന 90 ശതമാനം പേരെയും പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പ്രഖ്യാപനം ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ സമരം അനാവശ്യമാണ്. സമരം നേരിടാന്‍ എസ്മ പ്രയോഗിക്കുന്നത് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പങ്കാളിത്തപെന്‍ഷനെ അനുകൂലിക്കുന്ന സംഘടനയുടെ ഭാരവാഹി രാജിവച്ചു
തിരു: പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്ന സംഘടനയില്‍നിന്ന് ഭാരവാഹി രാജിവച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൊഫഷണല്‍ ഓഫീസേഴ്സ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ അടുത്തിടെ രൂപീകരിച്ച സംഘടനയുടെ വൈസ് ചെയര്‍മാന്‍ സി കെ ഉമ്മറാണ് രാജിവച്ചത്. ജീവനക്കാരെ ഒറ്റിക്കൊടുക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കാനാകില്ലെന്നും ചൊവ്വാഴ്ചമുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഉമ്മര്‍ പറഞ്ഞു.
deshabhimani 080113
No comments:
Post a Comment