ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിസിങ് ആ സംഭവത്തിന് ഉത്തരവാദിയാണെന്ന് രാജ്യത്തെ പ്രമുഖ ആള്‍ദൈവം ആശാറാം ബാപു. രാജസ്ഥാനിലെ ടോങ്കില്‍ തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സ്വയം സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അവള്‍ ചെയ്തില്ല. ദൈവത്തിന്റെ നാമത്തില്‍ കുറ്റവാളികളിലൊരാളുടെ കൈപിടിച്ച്, നീ എന്റെ സഹോദരനാണ് എന്നു പറഞ്ഞിരുന്നെങ്കില്‍ അവര്‍ ഉപദ്രവിക്കില്ലായിരുന്നു. തെറ്റുകള്‍ ഏകപക്ഷീയമായി സംഭവിക്കുന്നതല്ല" എന്നും ആള്‍ദൈവം പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടികൂടി ഉത്തരവാദിയാണെന്ന പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാറാം ബാപുവിന്റെ പ്രസ്താവന വേദനാജനകവും അപലപനീയവുമാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് അടക്കം സംഘപരിവാറുമായി ബന്ധപ്പെട്ടവര്‍ സ്ത്രീകള്‍ക്കെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുകയാണ്. ആശാറാം ബാപുവിന്റെ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. സ്ത്രീകള്‍ വീട്ടുജോലി മാത്രം ചെയ്ത് വീട്ടിലിരുന്നാല്‍ ഇത്തരം ആക്രമണങ്ങളുണ്ടാകില്ലെന്നാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന. ഇതിനെതിരെ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല.
deshabhimani 080113
No comments:
Post a Comment