Thursday, February 28, 2013
മന്ത്രി ഷിബുവിന്റെ ആര്‍ഭാടത്തിന് ആര്‍പിഎല്‍ ചെലവിട്ടത് കാല്‍ക്കോടി രൂപ
കൊല്ലം: കഴിഞ്ഞ നാല് വര്‍ഷമായി ജീവനക്കാരുടെ ശമ്പളം പുതുക്കാതിരിക്കുന്ന പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍, മന്ത്രി ഷിബു ബേബിജോണിന്റെ ആവശ്യപ്രകാരം കാര്‍ വാങ്ങാനും ഡയറി അച്ചടിക്കാനും മറ്റുമായി ചെലവിട്ടത് 25.88 ലക്ഷം രൂപ. ഊര്‍ധശ്വാസം വലിക്കുന്ന കമ്പനിയുടെ മറവില്‍ മന്ത്രി ഷിബു സ്വന്തം സമ്മതിദായകരെ തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന്റെ ഓഫീസ് മോടിപിടിപ്പിക്കാനുമാണ് തുകയുടെ ഭൂരിഭാഗവും ചെലവഴിച്ചത്.
മന്ത്രിയുടെ ഓഫീസിലേക്ക് പുതിയ ടാറ്റാ ഇന്‍ഡിഗോ കാര്‍ വാങ്ങുന്നതിന് 5.35 ലക്ഷം രൂപ, 140 ഡിജിറ്റല്‍ ക്യാമറകള്‍ വാങ്ങാന്‍ 7.35 ലക്ഷം രൂപ, എല്‍സിഡി പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ഓഫീസ് സ്റ്റേഷനറി എന്നിവയ്ക്കായി 1.8 ലക്ഷം രൂപ, 3000 ഡയറികള്‍ അച്ചടിക്കാനായി 3.9 ലക്ഷം രൂപ എന്നിവയ്ക്കുപുറമെ മന്ത്രിയുടെ ഓഫീസ് ഉപയോഗിക്കുന്ന രണ്ട് കാറുകള്‍ക്ക് ഇന്ധനം വാങ്ങാനും അറ്റകുറ്റപ്പണികള്‍ക്കുമായി 2.45 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ റീജിയണല്‍ സെക്രട്ടറി ജി തോമസ്‌കുട്ടി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ആര്‍പിഎല്‍ മാനേജ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മന്ത്രിയായി ചുമതലയേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെയാണ് ഷിബുബേബിജോണിന്റെ ആവശ്യപ്രകാരം പുതിയ കാര്‍ ആര്‍പിഎല്‍ മാനേജ്‌മെന്റ് വാങ്ങിനല്‍കിയത്. അച്ചടിച്ച ഡയറികള്‍ മുഴുവന്‍ സ്വന്തം നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു മന്ത്രി. വാങ്ങിയ 140 ക്യാമറകള്‍ മന്ത്രിയുടെ സമ്മാനമായി എംഎല്‍എമാര്‍ക്ക് വിതരണം ചെയ്തു. ആര്‍പിഎല്ലില്‍ റീപ്ലാന്റിംഗ് നടക്കുന്ന സമയത്താണ് ഭീമമായ തുക മന്ത്രിയുടെ ആവശ്യപ്രകാരം ചെലവിട്ടത്. കമ്പനിക്കോ തൊഴിലാളികള്‍ക്കോ യാതൊരു ഗുണവും ഇതുമൂലം ഉണ്ടായിട്ടില്ല. ലാഭമുണ്ടാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെക്കൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്താനുതകുന്ന നടപടിയാണ് മന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്.
യുഡിഎഫ് മന്ത്രിസഭാകാലഘട്ടത്തിലെല്ലാം ആര്‍പിഎല്ലിനെ കറവപ്പശുവായാണ് അതാത് കാലഘട്ടങ്ങളില്‍ അധികാരത്തിലിരുന്ന തൊഴില്‍വകുപ്പ് മന്ത്രിമാര്‍ നോക്കികണ്ടിരുന്നത്. ബാബുദിവാകരന്‍ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആര്‍പിഎല്ലിനെ കൊണ്ട് ഏഴര ലക്ഷം രൂപ വിലമതിക്കുന്ന ഹുണ്ടായ് ആക്‌സന്റ് കാര്‍ വാങ്ങിപ്പിച്ചു. അതേസമയം എല്‍ഡിഎഫ് ഭരണകാലയളവില്‍ മന്ത്രിമാര്‍ക്കോ മന്ത്രിമാരുടെ ഓഫീസിലേക്കോ യാതൊന്നുംതന്നെ വാങ്ങിനല്‍കിയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ശാസ്ത്രി-സിരിമാവോ കരാര്‍ അനുസരിച്ച് 1976ലാണ് റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ സ്ഥാപിച്ചത്. ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുകയായിരുന്നു ഇതിന്റെ ഉദ്ദേശം. അവിടെ താമസിക്കുന്ന 700ഓളം അഭയാര്‍ത്ഥി കുടുംബങ്ങളിലെ രണ്ടംഗങ്ങള്‍ക്കുവീതം ആര്‍പിഎല്ലില്‍ ജോലി നല്‍കിയിട്ടുണ്ട്. മന്ത്രി ഷിബു ബേബിജോണിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ആര്‍പിഎല്ലിലെ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
janayugom
പരിഷ്കരണത്തില്‍ നിന്നും പിന്നോട്ടില്ല
2013-14 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് കേന്ദ്രധനമന്ത്രി പി ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചു. ആകെ ചെലവ് 16,65,297 കോടിയും 5,55,322 കോടി പദ്ധതി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. പദ്ധതിചെലവ് 29.4 ശതമാനം പ്രതീക്ഷിക്കുന്നു.
ആഗോള മാന്ദ്യം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും കയറ്റുമതിയെയും ബാധിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളില്‍ എത്തിക്കുന്നതിന് തടസമുണ്ട്. വളര്‍ച്ച നിരക്ക് ഇനിയും കൂട്ടാന്‍ കഴിയണം. എട്ടു ശതമാനം വളര്‍ച്ചയിലേക്ക് വരണം. ധനക്കമ്മി നിലവില്‍ 5.3 ലെത്തി. അത് 4 ശതമാനമാക്കണം. കടുത്ത സാമ്പത്തിക അച്ചടക്കം കൂടിയേ മതിയാവൂ. വിദേശനിക്ഷേപം അനിവാര്യമാണ്. രാജ്യത്ത് ആദ്യമായി വനിതകള്‍ക്കായി ബാങ്ക് സ്ഥാപിക്കുന്നതിന് ആയിരം കോടി നീക്കി വച്ചു. രാജ്യത്തെ അതിസമ്പന്നര്‍ക്ക് അധികനികുതിയേര്‍പ്പെടുത്തും. ഇറക്കുമതി തീരുവ കൂട്ടിയതോടെ വാഹനം, സിഗരറ്റ്, മാര്‍ബിള്‍ വില കൂടും. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണം നികുതിയില്ലാതെ കൊണ്ടുവരാം,പുരുഷന്‍മാര്‍ക്ക് പകുതിയും. ആദായനികുതി നിരക്കുകളില്‍ കാര്യമായ മാറ്റമില്ല. കസ്റ്റംസ് എക്സൈസ് നിരക്കുകളില്‍ മാറ്റമില്ല. കൈത്തറി വസ്ത്രങ്ങള്‍ക്ക് വില കുറയും.
മാര്‍ച്ചോടെ പണപ്പെരുപ്പം 6.26.6 ശതമാനമായി കുറയുമെന്ന് ധനമന്ത്രി പ്രതീക്ഷിക്കുന്നു. കാര്‍ഷിക ഗവേഷണത്തിന് പുതിയ പദ്ധതികള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടിയില്ല. പശ്ചിമബംഗാളിലും ആന്ധ്രയിലും രണ്ടു വന്‍കിട തുറമുഖം തുടങ്ങും. 10000 ജനസംഖ്യയുള്ള നഗരത്തിലെല്ലാം എല്‍ഐസി ഓഫീസ്, പോസ്റ്റ് ഓഫീസുകളെ കോര്‍ ബാങ്കിങ്ങുമായി ബന്ധിക്കും, ഉപപദ്ധതികള്‍ വകമാറ്റാന്‍ അനുവദിക്കില്ല. നളന്ദ സര്‍വകലാശാലക്ക് ഫണ്ടനുവദിക്കും, ഭക്ഷേയാല്‍പാദനം 25 കോടി ടണ്ണാക്കും, ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളില്‍ 25000 കോടി രൂപ കണ്ടെത്തും, എയിംസ് മാതൃകയില്‍ ആറ് മെഡിക്കല്‍ കോളജുകള്‍ക്ക് 1650 കോടി രൂപ വകയിരുത്തി, രാജീവ് ഗാന്ധി ഇക്വിറ്റി പദ്ധതിയിലെ വരുമാനപരിധി 12 ലക്ഷമാക്കി, ആദ്യ വീടിന് 25 ലക്ഷം രൂപ വായ്പയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇളവ് ,ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കും, കല്‍ക്കരി ഇറക്കുമതി 180 മില്യന്‍ ടണ്ണായി ഉയര്‍ത്തും, ജലഗതാഗതത്തിന് പുതിയ അഥോറിറ്റി രൂപീകരിക്കും, പിഎംജിഎസ്വൈ രണ്ടാം ഘട്ടം തുടങ്ങും, ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
മറ്റു പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 10,000 കോടി, പ്രതിരോധമന്ത്രാലയത്തിന് 2,03,672 കോടി, മൂലധന വിനിയോഗത്തിന് 86721 കോടി, ആണവോര്‍ജ വിഭാഗത്തിന് 5600 കോടി, ബഹിരാകാശ വിഭാഗത്തിന് 5400 കോടി, ആരോഗ്യമേഖലക്ക് 37,330 കോടി, ഖാദി, ഗ്രാമവികസനം, കയര്‍ മേഖല് 850 കോടി, സ്കൂള്‍ ഉച്ചഭക്ഷണത്തിന് 13215 കോടി, വനിതാക്ഷേമത്തിന് 200 കോടി, എസ് സി വിഭാഗത്തിന് 41000 കോടി എസ് റ്റി 28, 000 കോടി, വയോജന കേന്ദ്രങ്ങള്‍ക്ക് 160 കോടി, കേരളത്തിലെ തെങ്ങുകൃഷി വികസനത്തിന് 75 കോടി, കുടിവെള്ളം, പൊതുശുചിത്വ പദ്ധതികള്‍ക്ക് 100 15260 കോടി, ഗ്രാമീണ വികസനത്തിന് 80,000 കോടി,വികലാംഗര്‍ക്ക് 110 കോട, തൊഴിലുറപ്പിന് 33,000 കോടി, ആയുഷ് പദ്ധതിക്ക് 1069 കോടി, ന്യൂന പക്ഷക്ഷേമം 3,511 കോടി, ലൈവ് സ്റ്റോക് മിഷന് 300 കോടി, വിദ്യാഭ്യാസം 65,000 കോടി. പോഷകാഹാരകുറവ് പരിഹരിക്കാന്‍ 3000 കോടി,അടിസ്ഥാനവികസനത്തിന് 55 ലക്ഷം കോടി, നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് 1000 കോടി, കാര്‍ഷിക മന്ത്രാലയത്തിന് 27,049 കോടി, നബാര്‍ഡിന് 5000 കോടി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1000 കോടി ,വസ്ത്രനിര്‍മാണ മേഖലയിലെ സാങ്കേതിക വിദ്യക്ക് 2400 കോടി 13 പൊതുമേഖലാ ബാങ്കുകള്‍ക്ക് 14000 കോടി, വനപദ്ധതികള്‍ക്ക് 6000 കോടി, എസ്എസ്എ കേരളത്തിലും ലക്ഷദ്വീപിലും ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ 27,257 കോടിയും നീക്കി വെച്ചു.
ബജറ്റ് തുണച്ചില്ല, വിപണി തകര്‍ന്നു വീണു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാഴാഴ്ച നേട്ടത്തോടെ തുടങ്ങിയ വിപണി ബജറ്റിനു ശേഷം കുത്തനെ ഇടിഞ്ഞു. ബജറ്റില്‍ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷ വിപണിയില്‍ ആദ്യം നേട്ടമുണ്ടാക്കിയിരുന്നു. പക്ഷേ കനത്ത നഷ്ടത്തോടെയാണ് സമാപിച്ചത്. മുംബൈ വിപണി സെന്‍സെക്സസ് 290.87 പോയിന്റ് താഴ്ന്ന് 18861.54 ലും ദേശീയ സൂചിക നിഫ്റ്റി 103.85 പോയിന്റ് താഴ്ന്ന്് 5693.05 ലും എത്തി അവസാനിച്ചു. ബജറ്റവതരണത്തിനു ശേഷം സെന്‍സെക്സസ് 62.24 പോയിന്റ് ഉയര്‍ന്ന് 19214.65 ലും നിഫ്റ്റി 7.30 പോയിന്റ് ഉയര്‍ന്ന് 5804.20 ലും എത്തി. രാവിലെ സെന്‍സെക്സസ് 105.78 പോയിന്റ് ഉയര്‍ന്ന് 19258.19 ലും നിഫ്റ്റി 35.45 പോയിന്റ് ഉയര്‍ന്ന് 5832.35 ലുമാണ് ആരംഭിച്ചത്.
കൊച്ചി മെട്രോക്ക് 130 കോടി വകയിരുത്തി
കൊച്ചി: കേന്ദ്രബജറ്റില്‍ കൊച്ചി മെട്രോക്ക് 130 കോടി രൂപ വകയിരുത്തി. വല്ലാര്‍പാടം കണ്ടെയിനര്‍ റോഡിന് 30 കോടിയും ഉണ്ട്. തെങ്ങു കൃഷിക്ക് 75 കോടി രൂപയുണ്ട്. കയര്‍ മേഖലക്ക് 850 കോടി അനുവദിച്ചത് കേരളത്തിനും പ്രതീക്ഷയുണ്ട്. ഇടുക്കിയിലും കുട്ടനാട്ടിലും ക്ഷീരവികസനമേഖലക്ക് 10 കോടി അനുവദിച്ചു. ഫാക്ടിന് 211 കോടിയും വകയിരുത്തി.
deshabhimani
തലസ്ഥാനത്ത് ഉജ്വല തയ്യല്‍ത്തൊഴിലാളി മാര്‍ച്ച്
തയ്യല്‍ത്തൊഴിലാളി മേഖലയെ രക്ഷിക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിന് തൊഴിലാളികള്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തു. ഓള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ (എകെടിഎ), കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഎ) എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. തുടര്‍ന്നു നടന്ന ധര്‍ണ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. കെ മുരളീധരന്‍ എംഎല്‍എ, കരകുളം കൃഷ്ണപിള്ള, വി ശിവന്‍കുട്ടി എംഎല്‍എ, എ ടി ജോര്‍ജ് എംഎല്‍എ, മാനുക്കുട്ടന്‍, കെ എന്‍ ദേവരാജന്‍, മാനു എം മുഹമ്മദ്, എം ഡി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ സി ബാബു സ്വാഗതവും രാജസേനന്‍നായര്‍ നന്ദിയും പറഞ്ഞു.
ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ജനകീയ ചെയര്‍മാനെ നിയമിക്കുക, ബോര്‍ഡിലെ സര്‍ക്കാര്‍ വിഹിതം 25 ശതമാനമാക്കുക, മിനിമം പെന്‍ഷന്‍ 5,000 രൂപയാക്കുക, റിട്ടയര്‍മെന്റ് തുക രണ്ടു ലക്ഷമാക്കുക, ഡെപ്യൂട്ടേഷന്‍ നിയമനം അവസാനിപ്പിച്ച് തയ്യല്‍ത്തൊഴിലാളി കുടുംബാംഗങ്ങളെ നിയമിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, കാസര്‍കോട്ടും മലപ്പുറത്തും ജില്ലാ ഓഫീസുകള്‍ ആരംഭിക്കുക, തയ്യല്‍ത്തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
deshabhimani
ത്രിപുരയില്‍ ഇടതുമുന്നണിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം
ന്യൂഡല്‍ഹി: ത്രിപുരയില്‍ ഇടതുമുന്നണിക്ക് റെക്കോഡ് വിജയം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ച്ചയായി അഞ്ചാംവട്ടവും ഭരണം ഉറപ്പാക്കി. ആകെയുള്ള 60 സീറ്റില്‍ 50 ഉം മുന്നണിക്കാണ്. ഒരു സീറ്റ് സിപിഐക്കും 49 സീറ്റ് സിപിഐ എമ്മിനുമാണ്. കോണ്‍ഗ്രസിന് പത്ത് സീറ്റുണ്ട്. ത്രിപുരയില്‍ ഇടതുമുന്നണി ഏഴാം തവണയാണ് അധികാരത്തിലെത്തുന്നത്. സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60 ല്‍ 49 സീറ്റ് ലഭിച്ചിരുന്നു. ഇക്കുറി ഒരു സീറ്റ് കൂടി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാ(93.57%) യിരുന്നു ഇക്കുറി ത്രിപുരയില്‍.
സിപിഐ എം 55 സീറ്റിലാണ് മത്സരിച്ചത്. സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍വീതവും. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. ധനമന്ത്രി ബാദല്‍ ചൗധരി ഋഷിമുഖിലും ഗതാഗതമന്ത്രി മണിക് ദേ മജ്ലിസ്പുരിലും അഘോര്‍ ദേബ്ബ്രഹ്മ ആശാറാംഭരിയിലും വിജയം കണ്ടു.
മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലാണ്. .മേഘാലയയില്‍ കോണ്‍ഗ്രസാണു മുന്നില്‍. നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഭരണം നിലനിര്‍ത്തി. അവര്‍ 32 സീറ്റ് നേടി. കോണ്‍ഗ്രസ്് 5 സീറ്റും എന്‍ സി പി 4 സീറ്റും ബിജെപിയും ജനതാദ(യു)ളും ഓരോ സീറ്റും മറ്റുള്ളവര്‍ 5 സീറ്റിലും വിജയിച്ചു.
മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗസ് 29 സീറ്റ് നേടി. ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുണ്ട്. യുഡിപി 8 സീറ്റും എച്ച് എസ് പി ഡിപി മൂന്ന് സീറ്റും നേടി. എന്‍സിപിയും രണ്ട് സീറ്റും നേടി. മറ്റുള്ളവര്‍ 11 സീറ്റ് നേടി. ഏഴ് സീറ്റ് ഫലം വരാനുണ്ട്.
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റാണ് ഉള്ളത്. ത്രിപുരയില്‍ ഫെബ്രുവരി 14നും മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ ഇരുപത്തിമൂന്നിനുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
1978ലാണ് ത്രിപുരയില്‍ ആദ്യമായി ഇടതുമുന്നണി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ജനതയുടെ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് 1988ല്‍ കോണ്‍ഗ്രസ് ടിയുജെഎസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ വാഴിച്ചു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ത്രിപുര ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി നാലാം ഇടതു സര്‍ക്കാരാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ത്രിപുര ഭരിക്കുന്നത്.
1988ലെപ്പോലെ തീവ്രവാദ ആദിവാസി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുമുന്നണിയെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഐഎന്‍പിടി (ഇന്‍ഡജീനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര) എന്ന സംഘടനയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു.2003 ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. രാജ്യത്ത് കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരായ ജനരോഷത്തെ ശക്തിപ്പെടുത്തുന്നതാകും ത്രിപുരയിലെ ജനവിധിയെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിരുന്നു.
പ്രണബിന്റെ മകന്റെ സീറ്റ് ഇടതുമുന്നണി പിടിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി എംഎല്‍എ സ്ഥാനം രാജിവെച്ചതിനെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം. അഭിജിത് മുഖര്‍ജി എം പി ആകാനാണ് രാജിവെച്ചത്. കൊല്ലങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന ഈ മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി ദീപക് ചാറ്റര്‍ജി 7700 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും തൃണമൂല്‍ മൂന്നാം സ്ഥാനത്തുമായി.
ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും തൃണമൂലും വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്ന് മന്ത്രിയായ ഹുമയൂണ്‍ കബീര്‍ റെജിനഗറില്‍ തോറ്റു. കോണ്‍ഗ്രസിനാണ് വിജയം. കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലില്‍ ചേര്‍ന്ന കൃഷ്ണേന്ദു നാരായണ്‍ ചൗധരി ഇംഗ്ലീഷ് ബസാര്‍ മണ്ഡലത്തില്‍ വിജയിച്ചു.
ത്രിപുര: കോണ്‍ഗ്രസിനുള്ള താക്കീത്
തിരു: നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍വരുന്ന ത്രിപുരയിലെ ഇടതുമുന്നണിയെ സി പിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിവാദ്യംചെയ്തു. വിജയത്തില്‍ സന്തോഷമറിയിച്ച് പിണറായി വിജയന്‍ പാര്‍ടി ത്രിപുര സംസ്ഥാന സെക്രട്ടറിക്ക് സന്ദേശമയച്ചു. തുടര്‍ച്ചയായി നാലാംതവണയും ഇടതുമുന്നണി വന്‍ വിജയം നേടിയതിലൂടെ ജനവിരുദ്ധനയങ്ങളുമായി ഭരണംതുടരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിനും വര്‍ഗീയശക്തികളുമായി കൂട്ടുചേര്‍ന്ന് ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.
deshabhimani
ഏകപക്ഷീയമായി ജെപിസി അന്വേഷണം പ്രഖ്യാപിച്ചു
രാജ്യത്തിന് അപമാനമായ ഹെലികോപ്റ്റര്‍ കുംഭകോണക്കേസ് മുഖ്യപ്രതിപക്ഷത്തിന്റെ സഹകരണമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ജെപിസി അന്വേഷണത്തിനു വിട്ടു. ബുധനാഴ്ച രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം 30 അംഗ ജെപിസിയെ നിര്‍ദേശിക്കുന്നതായി പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് അറിയിക്കുകയായിരുന്നു. അഴിമതി ഇടപാടില്‍ എഫ്ഐആര്‍പോലും രജിസ്റ്റര്‍ചെയ്യാതെ ജെപിസിയെ വയ്ക്കുന്നതില്‍ പ്രയോജനമില്ലെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അതല്ലെങ്കില്‍ പ്രതിപക്ഷത്തുനിന്നൊരാളെ ജെപിസി അധ്യക്ഷനായി വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു. ജെയ്റ്റ്ലിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് എന്‍ഡിഎ അംഗങ്ങളും തൃണമൂലും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണമാണ് താല്‍പ്പര്യപ്പെടുന്നതെങ്കിലും ജെപിസിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അതുമായി സഹകരിക്കുമെന്ന് സിപിഐ എം ഉപനേതാവ് പ്രശാന്ത ചാറ്റര്‍ജി പറഞ്ഞു. ജെപിസിയുടെ കാര്യത്തില്‍ പല പ്രതിപക്ഷ പാര്‍ടികളും വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും കൂടുതല്‍ കൂടിയാലോചനകള്‍ക്ക് തയ്യാറാകണമെന്നും സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടു. സ്പെക്ട്രം ഇടപാടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ഒരു മാസത്തോളം സഭ സ്തംഭിപ്പിച്ചവര്‍ ഇപ്പോള്‍ ജെപിസി വേണ്ടെന്നുപറഞ്ഞ് ഇറങ്ങിപ്പോകുന്നത് ഇരട്ടത്താപ്പാണെന്ന് കമല്‍നാഥ് പറഞ്ഞു. രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങളും ലോക്സഭയില്‍ നിന്ന് 20 അംഗങ്ങളും ജെപിസിയില്‍ ഉണ്ടാകുമെന്നും കമല്‍നാഥ് പറഞ്ഞു. സിപിഐ എം അംഗം ടി കെ രംഗരാജന്‍ ഉള്‍പ്പെടെ രാജ്യസഭയില്‍നിന്നുള്ള ഏഴ് അംഗങ്ങളുടെ പേര് കമല്‍നാഥ് വായിച്ചു. ബിജെപി അംഗങ്ങള്‍ പേര് നിര്‍ദേശിക്കാത്തതിനാലാണ് മൂന്ന് പേരുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. ലോക്സഭയില്‍നിന്ന് 20 പേരുകള്‍ നിര്‍ദേശിക്കാന്‍ സ്പീക്കറോട് അഭ്യര്‍ഥിക്കുമെന്ന് കമല്‍നാഥ് പറഞ്ഞു.
രാജ്യസഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയില്‍ പ്രതിരോധമന്ത്രി ആന്റണിക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു. മന്ത്രി അഴിമതിക്കാരനാണെന്ന് പറയുന്നില്ലെങ്കിലും അഴിമതി തടയുന്നതിന് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴ കൈമാറ്റം നടന്നുവെന്ന് ഒരു വര്‍ഷംമുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും മന്ത്രി അനങ്ങിയില്ല. ഫിന്‍മെക്കാനിക്ക കമ്പനി മേധാവി ഇറ്റലിയില്‍ അറസ്റ്റിലായപ്പോള്‍മാത്രമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴ നല്‍കിയത് ഇറ്റാലിയന്‍ കമ്പനിയാണെങ്കിലും പണം കൈപ്പറ്റിയത് ഇന്ത്യയിലെ ഉന്നതരാണ്. ഇവര്‍ ആരെന്നാണ് കണ്ടെത്തേണ്ടത്- പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ആന്റണി രാജിവയ്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഴിമതി തടയുന്നതിനുള്ള നടപടികള്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സിപിഐ എമ്മിന്റെ ടി കെ രംഗരാജന്‍ പറഞ്ഞു.
അഴിമതിക്കെതിരെ താന്‍ എക്കാലവും കര്‍ക്കശ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആന്റണി മറുപടി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലുള്ള കേസായതിനാല്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. അതുകൊണ്ടാണ് നടപടികള്‍ സാധ്യമാകാതെ വന്നത്. ഇപ്പോള്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അഴിമതിയുടെ അടിത്തട്ടുവരെ പോകും. യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് വാശിയുള്ളതുകൊണ്ടാണ് രാജിവയ്ക്കാതിരുന്നത്. ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണ്. അഴിമതി ആരോപണം ഉയര്‍ന്നതില്‍ മന്ത്രിയെന്ന നിലയില്‍ തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ആന്റണി പറഞ്ഞു. മന്ത്രി തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇതുവരെ എഫ്ഐആര്‍പോലും എടുത്തിട്ടില്ല. ഇപ്പോള്‍ കോഴ കൈപ്പറ്റിയവര്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യത്തിന് സമയം നല്‍കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്- ജെയ്റ്റ്ലി കുറ്റപ്പെടുത്തി. തുടര്‍ന്നാണ് മന്ത്രി കമല്‍നാഥ് നാടകീയമായി ജെപിസി അന്വേഷണം നിര്‍ദേശിച്ചത്.
(എം പ്രശാന്ത്)
deshabhimani 280213
ചന്ദ്രശേഖരന്‍ വധക്കേസ്: 11-ാം സാക്ഷിയുടെ മൊഴിയിലും വൈരുധ്യം
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 11-ാം സാക്ഷി എന്‍ അച്യുതനെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍ കുന്നുമ്മക്കരയില്‍ നടത്തിയതായി പറയുന്ന പ്രസംഗം കണ്ടെന്നുപറഞ്ഞ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ അച്യുതനെ പ്രതിഭാഗത്തിനുവേണ്ടി വിസ്തരിച്ചപ്പോള്‍ മൊഴിയില്‍ നിറയെ വൈരുധ്യമായിരുന്നു. പ്രസംഗം കണ്ടുവെന്ന് പൊലീസിന് മൊഴി നല്‍കിയത് സാധൂകരിക്കാന്‍ സാക്ഷിക്കായില്ല. താന്‍ ആര്‍എംപി അനുഭാവിയാണെന്ന് ക്രോസ് വിസ്താരത്തില്‍ അച്യുതന്‍ മൊഴിനല്‍കി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കാറുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നത് കണ്ടിട്ടുണ്ട്. കെ കെ കൃഷ്ണനെയും കെ സി രാമചന്ദ്രനെയും അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞിരുന്നു. ഇതിനുശേഷമാണ് പൊലീസില്‍ മൊഴി കൊടുത്തതെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ അച്യുതന്‍ മൊഴി നല്‍കി.
അറസ്റ്റും അന്വേഷണപുരോഗതിയും സംബന്ധിച്ച് വാര്‍ത്ത വന്ന പത്രങ്ങളുടെ കോപ്പികള്‍ പ്രതിഭാഗം ഹാജരാക്കി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, പി വി ഹരി, സി ശ്രീധരന്‍ നായര്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന്‍ നല്‍കിയ ലിസ്റ്റനുസരിച്ച് എട്ടാംസാക്ഷി എന്‍ വേണുവിനെയും ബുധനാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍, വേണുവിനെ വിസ്തരിക്കുന്നില്ലെന്ന് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി കോടതിയെ അറിയിച്ചു. അച്യുതന്റെ വിസ്താരം പൂര്‍ത്തിയായ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വേണുവിനെ ഒഴിവാക്കി. ചന്ദ്രശേഖരന്റെ സന്തതസഹചാരിയും ആര്‍എംപി നേതാവുമാണ് വേണു. വിസ്തരിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത സാക്ഷികളെ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ കാണിക്കുന്ന ഉദാസീനതയെ കോടതി വിമര്‍ശിച്ചു. വ്യാഴാഴ്ച വിസ്താരമില്ല. 16 മുതല്‍ 21 വരെയുള്ള സാക്ഷികളെ വെള്ളിയാഴ്ച വിസ്തരിക്കും. കൊടി സുനിക്കെതിരെ മൊഴി നല്‍കിയ ടി കെ സുമേഷ്, കൊലയ്ക്കുപയോഗിച്ചതായി ആരോപണമുള്ള ഇന്നോവ കാറുടമ നവീന്‍ദാസ് എന്നിവരാണ് 16, 17 സാക്ഷികള്‍.
deshabhimani 280213
യാത്രാസൗജന്യം ഇല്ലാതാകും; ട്രെയിന്‍ ചാര്‍ജ് ഇടയ്ക്കിടെ കൂട്ടും
ട്രെയിന്‍ യാത്രാക്കൂലി സമയാസമയം പുതുക്കിനിശ്ചയിക്കാനുള്ള താരിഫ് റെഗുലേറ്ററി അതോറിറ്റി നിലവില്‍വരുന്നതോടെ റെയില്‍വേ ഇപ്പോള്‍ വിവിധ വിഭാഗങ്ങള്‍ക്കു നല്‍കുന്ന യാത്രാസൗജന്യം ഘട്ടംഘട്ടമായി ഇല്ലാതാകും. റെയില്‍ബജറ്റിലാണ് താരിഫ് അതോറിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. സബ്സിഡികള്‍ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്നതിനുള്ള യുപിഎ സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് പുതിയ നീക്കം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, ദേശീയ ബഹുമതി ലഭിച്ചവര്‍, രോഗികള്‍, ദേശീയ, അന്തര്‍ദേശീയ ബഹുമതി ലഭിച്ച കായികതാരങ്ങള്‍, ശാരീരികമായ വെല്ലുവിളി നേരിടുന്നവര്‍, എന്‍സിസി കേഡറ്റുകള്‍, ഡോക്ടര്‍മാര്‍ തുടങ്ങി അമ്പതിലധികം വിഭാഗങ്ങള്‍ക്കാണ് റെയില്‍വേ യാത്രാനിരക്കില്‍ ഇളവു നല്‍കുന്നത്. ഇതിനായി പ്രതിവര്‍ഷം 800 കോടിയിലധികം രൂപയാണ് ചെലവാകുന്നത്. പത്തു മുതല്‍ 100 ശതമാനംവരെയാണ് വിവിധ വിഭാഗങ്ങള്‍ക്ക് സൗജന്യം. ഇതുകൂടാതെ സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് ഇനത്തിലും യാത്രാക്കൂലിയിളവ് നല്‍കുന്നു. ഇതാണ് റെയില്‍വേയ്ക്ക് നഷ്ടം ഏറുന്നു എന്ന പേരില്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും സബ്സിഡി നിര്‍ത്തുകയും ചെയ്തപ്പോഴുണ്ടായ അതേ അവസ്ഥയാകും റെയില്‍ താരിഫ് അതോറിറ്റി നിലവില്‍വന്നാലും ഉണ്ടാവുകയെന്ന ആശങ്ക റെയില്‍വേ ഉന്നതാധികാരികള്‍ക്കും ഉണ്ട്.
ടിക്കറ്റ് വരുമാനവും യാത്രക്കാര്‍ക്കു നല്‍കുന്ന സേവനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 23,500 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ ഭാഷ്യം. ചരക്കുഗതാഗതത്തിലാണ് ലാഭം. ടിക്കറ്റ് വരുമാനവും ചരക്കുകടത്തിന്റെ വരുമാനവും കണക്കിലെടുക്കുമ്പോള്‍ നീക്കിയിരിപ്പ് വെറും അഞ്ചു ശതമാനം മാത്രമാണെന്നും റെയില്‍വേ പറയുന്നു. വരുമാനം കുറയുന്നതുമൂലം പുതിയ ട്രെയിനുകളോ വികസനപ്രവര്‍ത്തനങ്ങളോ നടത്താന്‍ കഴിയുന്നില്ല. ഇതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി ഇല്ലാതാക്കിയതുപോലെ റെയില്‍വേയുടെ സബ്സിഡിയും ഇല്ലാതാക്കാനാണ് നീക്കമെന്നാണ് അധികൃതര്‍ പറയുന്നത്.
(അഞ്ജുനാഥ്)
deshabhimani 280213
കടലിരമ്പം; മഹാസംഗമം
ജീവിക്കാന്‍ പോരാട്ടമല്ലാതെ ബദല്‍ മാര്‍ഗമില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങളുടെ മഹാസംഗമം. ജനജീവിതംകൊണ്ട് പന്താടുന്ന കേന്ദ്രþസംസ്ഥാന നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് മലപ്പുറത്തുകാരുടെ കൈയൊപ്പ്. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സിപിഐ എം അഖിലേന്ത്യാ സമരസന്ദേശജാഥയെ ജില്ല ആവേശത്തോടെ എതിരേറ്റു. ജാഥക്ക് സംസ്ഥാനത്തെ ഏറ്റവും ഗംഭീര സ്വീകരണത്തിനാണ് എടപ്പാള്‍ ബുധനാഴ്ച സാക്ഷ്യംവഹിച്ചത്. ചെങ്കടലായി ഒഴുകിയ ജനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ നഗരം വീര്‍പ്പുമുട്ടി. ബുധനാഴ്ച രാവിലെത്തന്നെ ജില്ലയുടെ വിവിധ ഏരിയകളില്‍നിന്നെത്തിയ പ്രവര്‍ത്തകരാല്‍ എടപ്പാള്‍ തിങ്ങിനിറഞ്ഞിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്നെത്തിയവര്‍ വാഹനം നഗരത്തില്‍ പാര്‍ക്ക്ചെയ്തശേഷം ചെറുപ്രകടനങ്ങളായാണ് പൊതുസമ്മേളന നഗരിയിലേക്കെത്തിയത്. അടുക്കളയില്‍ തീഅണയാതിരിക്കാനുള്ള പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച് നൂറുകണക്കിന് സ്ത്രീകള്‍ സ്വീകരണത്തില്‍ പങ്കാളികളായി. നിലമ്പൂര്‍ വനമേഖലയില്‍നിന്നുള്‍പ്പെടെ ആദിവാസിസ്ത്രീകള്‍ കാതങ്ങള്‍താണ്ടി ജാഥയെ വരവേല്‍ക്കാനെത്തി.
രാവിലെ പത്തിന് ഗാനമേളയോടെയാണ് വേദിയുണര്‍ന്നത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പ്രസംഗം ആരംഭിക്കുമ്പോള്‍ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു. പിറകെ പൈലറ്റ് വാഹനത്തില്‍ ജാഥാംഗങ്ങളായ സുധ സുന്ദരരാമനും എം എ ബേബിയും. തമിഴില്‍ പ്രസംഗമാരംഭിച്ച സുധ സുന്ദരരാമന്‍ പത്തുമിനുട്ടുകൊണ്ട് ജനഹൃദയംകീഴടക്കി. തുടര്‍ന്ന് എം എ ബേബിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സംസാരിച്ചു. അതിനിടെ ജാഥയെ വരവേല്‍ക്കാന്‍ പൊന്നാനിയില്‍നിന്ന് ലോങ് മാര്‍ച്ചെത്തി. ഇമ്പിച്ചിബാവയുടെ വീടായ ലാല്‍ഭവന് മുന്നില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ജില്ലാ അതിര്‍ത്തിയായ പാവിട്ടപുറത്ത് കേന്ദ്ര കമ്മിറ്റിഅംഗം പാലോളി മുഹമ്മദ്കുട്ടി, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ ഹംസ, പി ശ്രീരാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വേലായുധന്‍ വള്ളിക്കുന്ന്, പി ജ്യോതിഭാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എടപ്പാള്‍ ചുങ്കം ജങ്ഷനില്‍ ജാഥാംഗങ്ങളെ തുറന്ന വാഹനത്തിലാണ് പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെയും അകമ്പടിയോടെ ജാഥയെത്തുമ്പോള്‍ നട്ടുച്ചക്കും പൊതുസമ്മേളന നഗരി യില്‍ പതിനായിരങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കൂറ്റന്‍ പന്തലില്‍ ഉള്‍ക്കൊള്ളാനാവാത്തവിധം ജനംനിറഞ്ഞു. ജാഥാംഗങ്ങളെ റെഡ് വളന്റിയര്‍മാര്‍ ഏറെ സാഹസപ്പെട്ടാണ് വേദിയിലെത്തിച്ചത്.
തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ളയെ പാലോളി മുഹമ്മദ്കുട്ടിയും എം എ ബേബിയെ ടി കെ ഹംസയും ശ്രീനിവാസ റാവുവിനെ പി ശ്രീരാമകൃഷ്ണനും സുധ സുന്ദര്‍രാമനെ പി കെ സൈനബയും പൊന്നാടയണിയിച്ചു. കെ ടി ജലീല്‍ എംഎല്‍എയും രാമചന്ദ്രന്‍പിള്ളക്ക് ഉപഹാരംനല്‍കി. പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. പി പി വാസുദേവന്‍ സ്വാഗതവും പി ജ്യോതിഭാസ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ കെ ബാലന്‍, വി വി ദക്ഷിണാമൂര്‍ത്തി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുര്യന്‍ തീരാ കളങ്കം: സുധ സുന്ദരരാമന്‍
എടപ്പാള്‍: സ്ത്രീ സുരക്ഷയ്ക്കായുള്ള വനിതാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അവിടെ തലവനായി സ്ത്രീ പീഡനക്കേസിലെ പ്രതി ഇരിക്കുന്നത് രാജ്യത്തിന് തീരാ കളങ്കമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദരരാമന്‍ പറഞ്ഞു. സിപിഐ എം അഖിലേന്ത്യാ സമരസന്ദേശ ജാഥയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 17 വര്‍ഷമായി സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി നീതിയ്ക്കായി പോരാടുമ്പോഴും അവളെ അപമാനിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഹൈക്കോടതിവിധി റദ്ദാക്കി സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടും പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീകള്‍ക്കെതിരായ പോരാട്ടം സമൂഹം ഏറ്റെടുക്കണം. ജനങ്ങള്‍ പട്ടിണികിടക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം പെരുച്ചാഴി തിന്നുകയാണ്. ജനത്തെക്കാള്‍ പെരുച്ചാഴി സുരക്ഷിതരാണ്. എപിഎല്‍þബിപിഎല്‍ വേര്‍തിരിവില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും റേഷനരി വിതരണംചെയ്യണമെന്നും അവര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഐസിയുവില്‍: കോടിയേരി
എടപ്പാള്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത്യാഹിത വിഭാഗത്തിലാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം അഖിലേന്ത്യാ സമരസന്ദേശ ജാഥയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംഘടനാപരമായും രാഷ്ട്രീയമായും അത്യഗാധമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടിക്കുപോലും അറിയില്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകും. സൂര്യനെല്ലിക്കേസില്‍നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ചില പത്ര മാധ്യമങ്ങളുടെ സഹായത്തോടെ മാവോയിസ്റ്റ് ഭീതി വിതയ്ക്കുന്നത്. സൂര്യനെല്ലി കേസ് പുനരന്വേഷിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് അനീതിയാണ്. സംസ്ഥാനത്ത് രണ്ടുതരം നീതിയാണ് നിലനില്‍ക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. മുസ്ലിംലീഗ് ഭരണത്തില്‍ സമുദായത്തിലെ സാധാരണക്കാര്‍ക്ക് ഇതുവരെ ഒരു ഗുണവും ലഭിച്ചിട്ടില്ല. 20 എംഎല്‍എമാരും അഞ്ച് മന്ത്രിമാരും ഉണ്ടായിട്ടും സമുദായത്തിന് എന്തുനേട്ടമുണ്ടായെന്ന് പരിശോധിക്കണം. നിരപരാധികളായ മുസ്ലിം യുവാക്കളെ വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയത് സിപിഐ എമ്മാണ്. മതത്തിന്റെ പേരില്‍ മേനിനടിക്കുന്ന ലീഗ് ഏറെ കഴിഞ്ഞാണ് വിഷയത്തില്‍ ഇടപെട്ടത്. ലീഗിന് വര്‍ഗീയ മുഖമാണ് ഉള്ളതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍. സ്കൂളില്‍ ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കാനാവില്ലെന്നു പറയുന്നത് അതുകൊണ്ടാണ്. ഒ വി വിജയനെക്കാള്‍ കേമന്‍ യു എ ബീരാനാണെന്നാണ് ചന്ദ്രിക പത്രത്തിന്റെ കണ്ടെത്തല്‍. ഒ വി വിജയന്‍ എഴുതിയത് ചന്ദ്രികക്കാരെങ്കിലും വായിക്കണം. എസ്എസ്എല്‍സി പാസാകാത്തവരെ പ്രധാനാധ്യാപകരാക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ പരിഹാസ്യരായെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ പുറത്തുപോകണം: ബേബി
മലപ്പുറം: കേരളത്തെ ഭ്രാന്താലയമാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ പുറത്തുപോകണമെന്ന് സിപിഐ എം പൊളിറ്റ്്ബ്യൂറോ അംഗവും അഖിലേന്ത്യാ ജാഥാംഗവുമായ എം എ ബേബി പറഞ്ഞു. കൊടിയ അപമാനത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിലേക്ക് നാടിനെ മുക്കിത്താഴ്ത്തുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ അണിനിരക്കും. ജാഥയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ജാതിമത ശക്തികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. സാമുദായിക നേതാക്കളാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ജാതി നോക്കി മന്ത്രിമാരെ നിയമിച്ച യുഡിഎഫ് കേരളത്തെ ഗുരുതരമായ സ്ഥിതിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെയല്ല, ജനങ്ങളുടെ സംഘടിത സമരത്തിലൂടെയാകും താഴെയിറക്കുക. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്രþസംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണത്തിലാണ്. കുത്തകകളുടെ താത്പര്യത്തിനനുസരിച്ചാണ് ഭരണം. ഓരോ മിനുട്ടിലും അഞ്ചു വയസ്സിന് താഴെയുള്ള നാല് കുട്ടികള്‍ മരിക്കുന്ന രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം കൂടിവരുന്നു. തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായി സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്നു. ഈ നയത്തിന് ബദലുണ്ടെന്ന് ഇടതുപക്ഷം കേരളത്തില്‍ കാണിച്ചുതന്നതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ പാവങ്ങളുടെ കണ്ണീരൊപ്പുന്നതായിരുന്നുവെന്ന് ബേബി പറഞ്ഞു.
deshabhimani 280213
അച്ഛനും മകനുമെതിരെ സോഷ്യലിസ്റ്റ് ജനതയില്‍ കലാപം
സോഷ്യലിസ്റ്റ് ജനത സംസ്ഥാനകൗണ്‍സിലില്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനും മകന്‍ എം വി ശ്രേയംസ്കുമാറിനുമെതിരെ രൂക്ഷവിമര്‍ശനം. അഴിമതിയുടെ കൂത്തരങ്ങായി മാറിയ യുഡിഎഫില്‍ തുടരുന്നത് എന്തിനാണെന്ന് കൗണ്‍സിലിലും ഭാരവാഹിയോഗത്തിലും ചോദ്യമുയര്‍ന്നു. യുഡിഎഫില്‍ ചേര്‍ന്നതില്‍ എന്തു നേട്ടമാണ് ഉണ്ടായതെന്ന് ഭൂരിപക്ഷം അംഗങ്ങളും ചോദിച്ചു. എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചതിന്റെ പകുതി സീറ്റുമാത്രമാണ് യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ലഭിച്ചത്. ഇങ്ങനെ പോയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റ് മാത്രമേ മത്സരിക്കാന്‍ ലഭിക്കൂവെന്നും അംഗങ്ങള്‍ തുറന്നടിച്ചു. മുതിര്‍ന്ന നേതാക്കളായ കെ കൃഷ്ണന്‍കുട്ടി, എം കെ പ്രേംനാഥ്, മാത്യു വിളങ്ങാടന്‍, കെ ജെ സോഹന്‍, ഇ പി ദാമോദരന്‍, മുരുകദാസ് തുടങ്ങി ഭൂരിപക്ഷം അംഗങ്ങളും യുഡിഎഫ് സര്‍ക്കാരിനെയും അതിനെ പിന്തുണയ്ക്കുന്ന പാര്‍ടിയുടെ ഔദ്യോഗിക നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ചു.
യോജിപ്പില്ലാത്തവര്‍ക്ക് പുറത്തുപോകാം എന്ന് യോഗത്തിന്റെ തുടക്കത്തില്‍ വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശമാണ് അംഗങ്ങളെ ക്ഷുഭിതരാക്കിയത്. അരങ്ങില്‍ ശ്രീധരനും കെ ചന്ദ്രശേഖരനും പി ആര്‍ കുറുപ്പും പാര്‍ടി വിട്ടുപോയിട്ട് ഒന്നും സംഭവിച്ചില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ചന്ദ്രശേഖരനും അരങ്ങിലും യുഡിഎഫിലേക്കു പോയതുകൊണ്ടാണ് ആരും പോവാതിരുന്നതെന്ന് ചില നേതാക്കള്‍ പറഞ്ഞു. അച്ചടക്കത്തെക്കുറിച്ച് പറയാന്‍ വീരേന്ദ്രകുമാറിന് എന്താണ് അവകാശമെന്നും നേതാക്കള്‍ ചോദിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച മനയത്ത് ചന്ദ്രനെ ജില്ലാ ബാങ്ക് പ്രസിഡന്റാക്കി അവരോധിച്ചതാണോ അച്ചടക്കമെന്നായിരുന്നു എം കെ പ്രേംനാഥിന്റെ ചോദ്യം. "വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതല്ലേ കാരണം. അന്ന് ഇതിലെ ശരി പരിശോധിക്കാതെ സംസ്ഥാന പ്രസിഡന്റിനൊപ്പം നിന്നു. താങ്കളെ രക്ഷിക്കാന്‍വേണ്ടിയാണ് നിന്നത്. യുഡിഎഫ് സര്‍ക്കാരില്‍ അഴിമതി മാത്രമാണ് നടക്കുന്നത്. കമീഷനുവേണ്ടിയുള്ള ഭരണമാണിത്. ഇതിനെ താങ്ങിനിര്‍ത്തിയാല്‍ പാര്‍ടി ഉണ്ടാവില്ല"-അംഗങ്ങള്‍ പറഞ്ഞു. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്ന് വാദിച്ച ശ്രേയാംസ്കുമാറിന്റെ നടപടിയെയും അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന വാദത്തെയും എതിര്‍ത്തു. സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ സംരക്ഷിച്ച് ഒരംഗം നടത്തിയ പരാമര്‍ശത്തിനെതിരെ ആനി സ്വിറ്റി പൊട്ടിത്തെറിച്ചു. കുര്യനെ ജയിലിലടയ്ക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഇതുവരെ വീരേന്ദ്രകുമാറിനോടൊപ്പം നിന്നിരുന്നവര്‍പോലും എതിരാകുന്നതാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ കണ്ടത്.
deshabhimani 280213
ജാഥ വീണ്ടും തമിഴകത്ത്
പാലക്കാട്: ജനമുന്നേറ്റത്തിന്റെ അഭൂതപൂര്‍വമായ അനുഭവങ്ങള്‍ സമ്മാനിച്ച് സിപിഐ എം അഖിലേന്ത്യാ സമരസന്ദേശ ജാഥ കേരള പര്യടനം പൂര്‍ത്തിയാക്കി. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥ ബുധനാഴ്ച സന്ധ്യയോടെ വാളയാര്‍ ചുരം പിന്നിട്ടു. രാത്രി കോയമ്പത്തൂരില്‍ എത്തിയതോടെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയ്ക്ക് തമിഴ്നാട്ടില്‍ പുനഃപ്രവേശമായി. ചൊവ്വാഴ്ച രാത്രി കൊച്ചി മറൈന്‍ഡ്രൈവിലെ സ്വീകരണത്തിനുശേഷം ആലുവയില്‍ തങ്ങിയ ജാഥാംഗങ്ങള്‍ ബുധനാഴ്ച രാവിലെ തൃശൂര്‍ ലക്ഷ്യമാക്കി നീങ്ങി.
അത്താണിയിലും പറവൂര്‍ കവലയിലും അങ്കമാലിയിലും കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യംചെയ്്ത് നീങ്ങിയ ജാഥയെ കാത്ത് തൃശൂര്‍ അതിര്‍ത്തിയിലെ പൊങ്ങത്ത് വന്‍ ജനക്കൂട്ടമായിരുന്നു. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു തൃശൂരിലേക്ക് വരവേറ്റത്. ചരിത്രപ്രസിദ്ധമായ തേക്കിന്‍കാട് മൈതാനത്തേക്ക് ബാന്‍ഡ് സംഘത്തിനു പിന്നില്‍ ചുവപ്പുസേനയും അതിനു പിന്നില്‍ നേതാക്കളും. കോട്ടമൈതാനത്ത് എത്തിയതോടെ ഇരമ്പിയാര്‍ത്ത ജനാവലി ആവേശക്കടലായി. സുധ സുന്ദരരാമന്റെ ഇമ്പമുള്ള തമിഴ് മൊഴിയും എം എ ബേബിയുടെ പ്രസംഗവും കേട്ടവരോട് എസ് ആര്‍ പിയും ശ്രീനിവാസ് റാവുവും അധ്യാപകരെന്നപോലെ സംവദിച്ചു.
മലപ്പുറം ജില്ലയിലേക്കുള്ള യാത്രയ്ക്കിടെ കേച്ചേരിയിലും ചൂണ്ടലിലും കുന്ദംകുളത്തും ജനങ്ങള്‍ പാതയ്ക്കിരുവശവും കാത്തുനിന്നു. പാവിട്ടപ്പുറത്തുവച്ച് മലപ്പുറം ജില്ലാ സെക്രട്ടറി പി പി വാസുദേവന്റെ നേതൃത്വത്തില്‍ ജാഥയെ വരവേറ്റു. പൊന്നാനിയില്‍നിന്ന് 13 കിലോമീറ്റര്‍ ലോങ് മാര്‍ച്ച് നടത്തിയാണ് പ്രദേശത്തുള്ളവര്‍ എടപ്പാളിലെത്തിയത്. കുമരംപുത്തൂരില്‍ പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു. പാലക്കാട്ടെ യോഗത്തിനുശേഷം ഏഴരയോടെയാണ് ജാഥ തമിഴ്നാട് അതിര്‍ത്തി കടന്നത്. കോയമ്പത്തൂരില്‍ വന്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥയെ വ്യാഴാഴ്ച തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ ജനങ്ങള്‍ വരവേല്‍ക്കും.
(എന്‍ എസ് സജിത്)
deshabhimani 280213
തൊഴിലില്ലായ്മയില്‍ കേരളം ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലയിലെ തൊഴില്‍വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായതായിസാമ്പത്തിക സര്‍വേ. തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. ഗ്രാമീണമേഖലയില്‍ 1000 ല്‍ 75 പേരും നഗരത്തില്‍ 1000 ല്‍ 73 പേരും തൊഴിലില്ലാത്തവരാണ്. രാജ്യത്ത് പൊതുമേഖലയിലെ തൊഴില്‍ലഭ്യത 2011ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1.8 ശതമാനം പിന്നോട്ടടിച്ചതായി സര്‍വേ പറയുന്നു. ജോലിസുരക്ഷയോ കുറഞ്ഞ വേതനമോ ഉറപ്പ് നല്‍കാത്ത സ്വകാര്യമേഖലയിലെ പെരുപ്പം കാട്ടി 2011ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൊത്തം തൊഴിലില്‍ വളര്‍ച്ചയുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു ധനമന്ത്രി പി ചിദംബരത്തിന്റെ ശ്രമം. എന്നാല്‍,2009-10 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍2010-11ല്‍ മൊത്തം തൊഴിലിലുംവന്‍ കുറവ് വന്നു.
പൊതുമേഖലയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം തൊഴില്‍ എണ്ണത്തില്‍ ഇടിവുണ്ടാക്കിയെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ഒറ്റ വര്‍ഷംകൊണ്ട് കുറഞ്ഞത് 3.14 ലക്ഷം തൊഴില്‍. 2009-10 കാലത്തെ തൊഴില്‍വളര്‍ച്ച പ്രവണതയില്‍നിന്നുള്ള തിരിച്ചുപോക്കാണിത്. മൂന്ന് വര്‍ഷങ്ങളിലായി സ്വകാര്യമേഖലയിലെ തൊഴിലില്‍ ക്രമമായി വര്‍ധിച്ചു. 2011ല്‍ 1.1452 കോടിയാണ് സ്വകാര്യ മേഖലയിലെ തൊഴില്‍. 2010ല്‍ ഇത് 108.46 കോടിയായിരുന്നു. മുന്‍വര്‍ഷം 1.0377 കോടിയും. 2011ല്‍ സ്വകാര്യ മേഖലയില്‍ 5.6 ശതമാനമാണ് തൊഴില്‍ വളര്‍ച്ചനിരക്ക്. പൊതു മേഖലയിലാവട്ടെ പിന്നോട്ടടിയും. ഗ്രാമീണ, നഗര മേഖലകളിലെ തൊഴിലില്ലായ്മയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം പിന്നിലാണെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിനൊപ്പം പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നത് ബിഹാര്‍മാത്രം. എന്നാല്‍, ഗ്രാമീണമേഖലയില്‍ 1000 ല്‍ 20 മാത്രമാണ് ബിഹാറിലെ തൊഴിലില്ലായ്മ നിരക്ക്. ഗ്രാമീണ മേഖലയില്‍ കേരളവും അസവും ഒഴികെയുള്ള പ്രധാന സംസ്ഥാനങ്ങളിലെല്ലാം തൊഴിലില്ലായ്മ 1000 പേര്‍ക്ക് 30 എന്നതില്‍ കൂടുന്നില്ല. അസമില്‍തന്നെ തൊഴിലില്ലായ്മ 1000 ന് 39 ആണ്. നഗര മേഖലയില്‍ അസമില്‍ തൊഴിലില്ലായ്മ 1000 ന് 52. കേരളത്തില്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം തൊഴിലില്ലായ്മ നിരക്ക് ഇതിലും താഴെയാണ്.
(പി വി അഭിജിത്)
deshabhimani 280213
യുഎസ് ആണവ കമ്പനികള്‍ക്ക് ഗുജറാത്തിലും യുപിയിലും സ്ഥലം
ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറിന്റെ തുടര്‍ച്ചയില്‍ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ ഒരു പ്രാരംഭ പ്രവൃത്തി കരാര്‍ ഈ വര്‍ഷംതന്നെ ഒപ്പിടാനാകുമെന്ന് അമേരിക്കന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക് പറഞ്ഞു. അമേരിക്കയിലെ വെസ്റ്റിങ്ഹൗസും ഇന്ത്യയുടെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനും തമ്മിലാണ് ഈ വര്‍ഷം കരാറിന് ഒരുങ്ങുന്നത്. ആണവ ബാധ്യതാ നിയമത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടെങ്കിലും ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും നിരവധി സ്ഥലങ്ങള്‍ ഇന്ത്യ അമേരിക്കന്‍ കമ്പനികള്‍ക്ക് വേണ്ടി നീക്കിവച്ചിട്ടുണ്ടെന്നും ബ്ലേക് വെളിപ്പെടുത്തി. അമേരിക്കന്‍ കോണ്‍ഗ്രസിലെ വാദംകേള്‍ക്കലില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വിദേശവകുപ്പില്‍ ദക്ഷിണ-മധ്യ ഏഷ്യന്‍ ചുമതലയുള്ള ബ്ലേക്.
ആണവ കരാര്‍ നടപ്പാക്കുന്നതിന് ഇന്ത്യയും അമേരിക്കയും പ്രവര്‍ത്തനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഉണ്ടാകുന്ന ബാധ്യതാ കേസുകളില്‍ തങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നതല്ല ഇന്ത്യന്‍ ബാധ്യതാ നിയമം എന്നാണ് അമേരിക്കന്‍ കമ്പനികള്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കന്‍ കമ്പനികളുടെ ശ്രമത്തെ സഹായിക്കുന്നതിലും നിയമത്തില്‍ അയവുണ്ടാക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിലുമാണ് ഒബാമ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബ്ലേക് പറഞ്ഞു. ആണവ കരാര്‍ ഒപ്പിട്ട് നാലുവര്‍ഷമായിട്ടും ഇന്ത്യയെ അമേരിക്കന്‍ നേതൃത്വത്തിലുള്ള ആഗോള നിര്‍വ്യാപന-ആയുധ നിയന്ത്രണ സംവിധാനവുമായി അടുപ്പിക്കാനായിട്ടില്ലെന്ന് വാദം കേള്‍ക്കലില്‍ അധ്യക്ഷനായ കോണ്‍ഗ്രസ് അംഗം സ്റ്റീവന്‍ ചാബട്ട് പറഞ്ഞു. സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി ഒപ്പിടാനും ആണവപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് സ്വമേധയാ നിര്‍ത്തിവയ്ക്കാനും ഇന്ത്യ തയ്യാറായിട്ടില്ല. ചൈനയുടെ ശക്തിക്കു ബദലായ കേന്ദ്രമായി ഇന്ത്യ-അമേരിക്ക ബന്ധം മാറ്റുന്നതിന് കരാര്‍ ലക്ഷ്യമിട്ടിരുന്നെന്നും എന്നാല്‍ ഇന്ത്യ ചേരിചേരാ നയം തുടരുന്നത് ഈ ലക്ഷ്യത്തെ തന്ത്രപരമായ പേടിസ്വപ്നമാക്കിയിരിക്കുകയാണെന്നും ചാബട്ട് കുറ്റപ്പെടുത്തി.
ഇത് നിഷേധിച്ച ബ്ലേക് ഇന്ത്യ ആണവകരാറിലൂടെ പ്രതിരോധ സഹകരണത്തില്‍ അമേരിക്കയുമായി വളരെ അടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രതിരോധ വില്‍പ്പന ഒന്നുമില്ലായ്മയില്‍നിന്ന് 900 കോടി ഡോളറായി വളര്‍ന്നിട്ടുണ്ട്. നിരവധി ശതകോടി ഡോളറിന്റെ ആയുധവില്‍പ്പന ഇനിയും നടക്കാനിരിക്കുന്നു. സാമ്പത്തികരംഗത്ത് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അവസരങ്ങള്‍ കുറയ്ക്കുന്നുണ്ടെങ്കിലും മേഖലയില്‍ തങ്ങളുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാണ് ഇന്ത്യയെന്ന് ബ്ലേക് പറഞ്ഞു. ഇന്ത്യ പാര്‍ലമെന്റ് അഴിമതിയിലും അതുപോലുള്ള കാര്യങ്ങളിലും കുടുങ്ങിക്കിടക്കുയാണെന്നത് രഹസ്യമല്ല. അതിനാല്‍, കുറച്ച് കാര്യങ്ങളേ ചെയ്തിട്ടുള്ളൂവെന്ന് സാമ്പത്തികനയം കൂടുതല്‍ ഉദാരമാക്കുന്നത് സംബന്ധിച്ച് ബ്ലേക് പറഞ്ഞു.
deshabhimani 280213
സമഗ്ര കുടിയേറ്റനിയമം വേണം: കാരാട്ട്
വിദേശത്ത് തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്ര കുടിയേറ്റനിയമം കൊണ്ടുവരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. പ്രവാസികളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കേരള പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില് പ്രവാസി ക്ഷേമനിധി രൂപീകരിച്ചു. ഇതിന് സമാനമായി ദേശീയതലത്തിലും ക്ഷേമനിധി രൂപീകരിക്കണം. നെടുമ്പാശേരി വിമാനത്താവളത്തിന് "ഗേറ്റ് വേ" പദവി നല്‍കി എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. പ്രവാസികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്ക് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുമെന്നും കാരാട്ട് പറഞ്ഞു. എംപിമാരായ പി കരുണാകരന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, എ സമ്പത്ത് എന്നിവരും സംസാരിച്ചു.
സമഗ്ര കുടിയേറ്റനിയമം കൊണ്ടുവരിക, ഗള്‍ഫ് മേഖലയിലേക്ക് വിമാന യാത്രക്കൂലി ദൂരത്തിന് ആനുപാതികമായി ക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിച്ചു.വിദേശങ്ങളില്‍നിന്ന് തിരിച്ചുവരുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുക, വിദേശ ജയിലുകളിലുള്ള ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കുക, വിദേശത്ത് തൊഴിലെടുക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക, കേരള പ്രവാസിനിധിയിലേക്ക് കേന്ദ്രം ധനസഹായം നല്‍കുക എന്നിവയാണ് മാര്‍ച്ച് ഉയര്‍ത്തിയ മറ്റ് ആവശ്യങ്ങള്‍. കേരള പ്രവാസിസംഘം പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ ആര്‍ ശ്രീകൃഷ്ണപിള്ള, എ സി ആനന്ദന്‍, ബാദുഷ കടലുണ്ടി, പി സെയ്താലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
deshabhimani 280213
മന്ത്രി അനൂപിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം
വ്യാജ ആധാരം ചമച്ച് സ്ഥലം രജിസ്റ്റര്‍ ചെയ്തതിന് സസ്പെന്‍ഷനിലായ സബ്രജിസ്ട്രാറെ അനധികൃത ഇടപെടലിലൂടെ തിരിച്ചെടുത്തുവെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ജൂണ്‍ 26നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ-രജിസ്ട്രേഷന്‍ വകുപ്പുകളിലെ അഴിമതിക്കേസില്‍ മൂന്നാംതവണയാണ് അനൂപ് അന്വേഷണം നേരിടുന്നത്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരാണ് കേസില്‍ ഒന്നാംപ്രതി. എട്ടാംപ്രതിയാണ് മന്ത്രി. രജിസ്ട്രേഷന്‍ വകുപ്പ് ഐജി സി രഘു, ഉള്ളിയ്ക്കല്‍ സബ്രജിസ്ട്രാര്‍ എ ദാമോദരന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ദാമോദരന്‍ സര്‍വീസില്‍നിന്ന് വ്യാഴാഴ്ച വിരമിക്കാനിരിക്കുകയാണ്.
2003 നവംബറില്‍, മരണക്കിടക്കയിലായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിനി ഉച്ചിരിയമ്മയുടെ ഭൂമി, വന്‍തുക കൈക്കൂലി വാങ്ങി രണ്ട് വ്യാജ ആധാരമുണ്ടാക്കി നീലേശ്വരം സബ്രജിസ്ട്രാറായിരുന്ന ദാമോദരന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി. ഉച്ചിരിയമ്മയുടെ മരണശേഷം സ്വത്ത് ഭാഗം വച്ചപ്പോള്‍ അപാകം തോന്നിയ മൂത്തമകന്‍ രാമകൃഷ്ണന്‍ രജിസ്ട്രേഷന്‍ വകുപ്പിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് ആധാരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. 2012 മാര്‍ച്ചില്‍ രജിസ്ട്രേഷന്‍ ഐജി കെ ആര്‍ ദേവാനന്ദ് ദാമോദരനെ സസ്പെന്‍ഡ് ചെയ്തു. ആധാരങ്ങള്‍ റദ്ദാക്കി. എന്നാല്‍, മന്ത്രി അനൂപ് ഇടപെട്ട് ദേവാനന്ദിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. ദാമോദരന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഉള്ളിക്കല്‍ സബ്രജിസ്ട്രാറായി തിരിച്ചെടുത്തു. ജോണി നെല്ലൂര്‍ മന്ത്രിയെക്കൊണ്ട് അനധികൃത ഇടപെടല്‍ നടത്തിക്കുകയായിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബേബിച്ചന്‍ മുക്കാടന്‍ ഹര്‍ജി നല്‍കിയത്.
ഭക്ഷ്യ-രജിസ്ട്രേഷന്‍ വകുപ്പുകളിലെ അഴിമതിക്ക് അനൂപിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി രണ്ടു കേസില്‍ നേരത്തേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദ്യകേസില്‍ ജനുവരി പത്തിനാണ് ഉത്തരവിട്ടത്. ഇതില്‍ ഏപ്രില്‍ 17ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കും. ഭക്ഷ്യവകുപ്പിലെ അഴിമതിയാണ് അന്വേഷണത്തിന് ആധാരം. രജിസ്ട്രേഷന്‍ വകുപ്പിലെ അഴിമതിയിലൂടെ പൊതുഖജനാവിന് ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് രണ്ടാമത്തെ കേസ്. ഫെബ്രുവരി രണ്ടിനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
deshabhimani 280213
മദ്യവില കൂട്ടുന്നു, പിന്നില്‍ കോടികളുടെ കോഴ
വിദേശമദ്യക്കമ്പനികള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ മൊത്ത വില വര്‍ധിപ്പിച്ചുനല്‍കാന്‍ രഹസ്യധാരണ. മദ്യക്കമ്പനികളില്‍ നിന്നു വാങ്ങുന്ന മദ്യത്തിനും ബിയറിനും 10 ശതമാനം വില കൂട്ടിനല്‍കാനാണ് നീക്കം. എക്സൈസ് വകുപ്പിലെ ഉന്നതരും മദ്യക്കമ്പനികളുടെ ഇടനിലക്കാരും ധാരണയിലെത്തി. വാങ്ങല്‍വില പുതുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം മാര്‍ച്ച് പകുതിയോടെ വിളിച്ചുചേര്‍ക്കും. മദ്യ ഉല്‍പ്പാദകര്‍ക്ക് കോടികളുടെ അധികവരുമാനം നേടിക്കൊടുക്കുന്ന ഇടപാടിനു പിന്നില്‍ വന്‍തുകയുടെ കോഴയാണ് ഉറപ്പിച്ചിരിക്കുന്നത്. വിദേശമദ്യത്തിന്റെയും ബിയറിന്റെയും വാങ്ങല്‍വില കഴിഞ്ഞ ആഗസ്തില്‍ ആറുശതമാനം വര്‍ധിപ്പിച്ചിരുന്നു.
അബ്കാരി വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിന് 10 ശതമാനം കൂട്ടാനാണ് നീക്കം. വിദേശ മദ്യക്കമ്പനികളുടെ നിവേദനത്തെ തുടര്‍ന്നാണ് വിലകൂട്ടാന്‍ നിര്‍ദേശമുയര്‍ന്നത്. എക്സൈസ് മന്ത്രി കെ ബാബുവിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് മദ്യനിര്‍മാതാക്കളുടെ പ്രതിനിധികള്‍ രഹസ്യയോഗം ചേര്‍ന്നശേഷമാണ് ഇടനിലക്കാരുടെ സാന്നിധ്യത്തില്‍ മന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെ ബാബു കൂടിയാലോചന നടത്തി. കമ്പനികള്‍ 25 ശതമാനം വര്‍ധനയാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് 10 ശതമാനമായി കുറച്ചു. 200 കോടിയുടെ അധിക വരുമാനമാണ് കമ്പനികള്‍ക്ക് ലഭിക്കുക. ഇതിന്റെ നല്ലൊരു കമീഷനായി നല്‍കാമെന്നാണ് വാഗ്ദാനം. വിലപേശല്‍ തുടരുകയാണ്. അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കൂടിയെന്നാണ് മദ്യനിര്‍മാതാക്കളുടെ വാദം. എന്നാല്‍ വില ആഗസ്തിനു ശേഷം കാര്യമായ തോതില്‍ വര്‍ധിച്ചില്ലെന്നതാണ് വസ്തുത. കമ്പനികളില്‍ നിന്നു വാങ്ങുന്ന മദ്യം ഏഴിരട്ടി വില കൂട്ടിയാണ് ബിവറേജസ് കോര്‍പറേഷന്‍ വില്‍ക്കുന്നത്. ഈവര്‍ഷം ഇതുവരെ 7200 കോടി രൂപ വിവിധ നികുതി ഇനത്തില്‍ സര്‍ക്കാരിന് കോര്‍പറേഷന്‍ നല്‍കി. എക്സൈസ് ഡ്യൂട്ടി, വില്‍പ്പന നികുതി, ടേണ്‍ഓവര്‍ ടാക്സ് എന്നിവയ്ക്കു പുറമെ മെഡിക്കല്‍ സെസ് ഉള്‍പ്പെടെ ഏഴിനം നികുതിയാണ് വിദേശമദ്യത്തിന് ചുമത്തിയത്.
കമ്പനികള്‍ക്ക് വില കൂട്ടിയാല്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പിന്റെ വാദം. മദ്യ ഉപയോഗം കുറയുമെന്ന ന്യായവും നിരത്തുന്നു. മദ്യത്തിന്റെ മൊത്ത വില 10 ശതമാനം കൂട്ടിയാല്‍ സര്‍ക്കാരിന് അതിന്റെ 70 ശതമാനം അധിക വരുമാനം ലഭിക്കും. ബിവറേജസ് കോര്‍പറേഷന്റെ പട്ടികയില്‍ തൊണ്ണൂറില്‍പ്പരം അംഗീകൃത കമ്പനികളാണ് ഉള്ളത്. വാങ്ങുന്ന മദ്യത്തിന്റെ 60 ശതമാനവും വിജയ്മല്യയുടെ കമ്പനിയില്‍ നിന്നാണ്. ജനപ്രിയ ബ്രാന്‍ഡുകളേറെയും ഈ കമ്പനിയുടേതാണ്. മൊത്തവില കൂട്ടിയാല്‍ ഇതിന്റെ ആനുകൂല്യം മുഖ്യമായി ഈ കമ്പനിക്കാണ്. വില വര്‍ധിപ്പിക്കുന്നതിന് എക്സൈസ് ഉന്നതരുമായി ധാരണയിലെത്താന്‍ മുന്‍കൈയെടുത്തതും ഈ കമ്പനിയുടെ പ്രതിനിധികളാണ്.
(കെ ശ്രീകണ്ഠന്‍)
deshabhimani 280213
Wednesday, February 27, 2013
കോര്‍പറേറ്റുകള്‍ ബാങ്കു തുടങ്ങുന്നത് അപകടകരം, എസ്ആര്‍പി
റിയല്‍ എസ്റ്റേറ്റ്കാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ബാങ്ക് തുടങ്ങാമെന്ന റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തിയുടെ പ്രഖ്യാപനം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ അപകടകരമായ അവസ്ഥയിലെത്തിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അമേരിക്കയിലും മറ്റുമുണ്ടായ സാമ്പത്തിക കുഴപ്പത്തില്‍ നിന്ന് ഇന്ത്യക്ക് ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനായത് ഇവിടെ ദേശസാല്‍കൃത ബാങ്കുകളും ചില നിയന്ത്രണങ്ങളും ഉള്ളതുകൊണ്ടാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുവാദം നല്‍കിയത് നിലവിലുള്ള സംവിധാനത്തില്‍ നിന്ന് പിന്നോട്ടുപോക്കാണ്. ഇനി റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ബ്രോക്കര്‍മാര്‍ക്കുംകൂടി അനുമതി നല്‍കിയാല്‍ അരാജകാവസ്ഥയാകും. കന്യാകുമാരിയില്‍ നിന്നാരംഭിച്ച സിപിഐഎം സമര സന്ദേശയാത്രയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന ജാഥാ ക്യാപ്റ്റന്‍ കൂടിയായ എസ് ആര്‍ പി.
രാജ്യത്തിന്റെ നയസമീപനത്തില്‍ ഇടതുപക്ഷ ബദലിനു വേണ്ടിയുള്ള സിപിഐ എമ്മിന്റെ ആദ്യത്തെ അഖിലേന്ത്യാ ജാഥ സാധാരണക്കാരുടെ താല്‍പര്യത്തെ അടിസ്ഥാനമാക്കി ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ടി നടത്തുന്ന ശക്തമായ ഇടപെടലാണ്. റെയില്‍വെ ബജറ്റില്‍ യാത്രക്കൂലി വര്‍ധിപ്പിട്ടില്ലെന്ന വാദത്തിന് അര്‍ഥമില്ല. അത് നേരത്തെ കൂട്ടി. തുടര്‍ച്ചയായ കൂലി വര്‍ധനയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഡീസല്‍ വില വര്‍ധനയ്ക്കുസരിച്ചുള്ള കൂലി വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തമെന്ന നിര്‍ദ്ദേശം അമേരിക്കയുടെ നിര്‍ദേശമനുസരിച്ചുള്ള സ്വകാര്യവല്‍ക്കരണ നീക്കമാണ്.
നവലിബറല്‍ സാമ്പത്തിക നയത്തിന് അനുസരിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ്. പ്രതിരോധ വകുപ്പിലെ ഇടപാടുകളില്‍ ഒന്നിന് പുറകെ ഒന്നായി അഴിമതി പുറത്തുവരികയാണ്. ആയുധവും വാഹനവും മാത്രമല്ല ശവപ്പെട്ടിക്കുപോലും കമീഷന്‍ പറ്റുന്നു. ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രതിനിധികളും ചില സൈനിക മേധാവികളും ഇതിലുണ്ട്. ഒരര്‍ഥത്തില്‍ ഇത് തമസ്കരിക്കാനാണ് സിബിഐ അന്വേഷണം. ഭരണകക്ഷിക്കാരെ സഹായിക്കുന്നത് സിബിഐയുടെ സഹജ സ്വഭാവമാണ്. സൈനികരുടെ ആയുധവും വാഹനവും നിലവാരമില്ലാത്തതായാല്‍ അത് രാജ്യസുരക്ഷയെയും ബാധിക്കും. അദ്ദേഹം പറഞ്ഞു.
deshabhimani
വളര്‍ച്ചനിരക്ക് താഴേക്ക് : സബ്സിഡിയൊഴിവാക്കി ഇന്ധനവില കൂട്ടണം
സബ്സിഡികള്‍ ഒഴിവാക്കി ഇന്ധനവിലകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഡീസലിനും പാചകവാതകത്തിനും ഇനിയും വില കൂട്ടണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തീര്‍ത്തും മന്ദഗതിയിലാണ്. നിലവില്‍ അഞ്ചു ശതമാനമാണ് വളര്‍ച്ചാനിരക്ക്. ഇത് രാജ്യത്തിന് സാമ്പത്തിക സ്ഥിതി തകരാറിലാക്കും. അടുത്ത സാമ്പത്തിക വര്‍ഷം 6.7 ശതമാനം സാമ്പത്തികവളര്‍ച്ച പ്രതീക്ഷിക്കുന്നത്. വളര്‍ച്ചാ ഇടിവ് നേരിടാന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍.
നിലവില്‍ നല്‍കുന്ന സബ് സിഡികള്‍ ഇനിയും കുറക്കണം. ഡീസല്‍വിലയും പാചകവാതകവിലയും വിപണിക്കനസരിച്ച് വര്‍ധിപ്പിക്കേണ്ടി വരും. ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്ത സാമ്പത്തികവര്‍ഷം 6.1 നും 6.7 നും ഇടയിലുള്ള വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. ധനക്കമ്മി കുറക്കാന്‍ സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കും. നാണ്യപ്പെരുപ്പം 6.2 നും 6.6 നും ഇടയിലെത്തും. തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തിലും ബീഹാറിലുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
deshabhimani
റെയില്‍വേ വില്‍പ്പനയ്ക്ക്; പാളംതെറ്റി കേരളം
ഭ്രാന്തുപിടിച്ച സ്വകാര്യവത്ക്കരണത്തിന് പച്ചക്കൊടി വീശുന്ന കേന്ദ്ര റയില്‍വേ ബജറ്റ് ഇന്നലെ അവതരിപ്പിച്ചു. പതിനേഴ് വര്‍ഷത്തിനിടയില്‍ ഒരു കോണ്‍ഗ്രസ് മന്ത്രി ആദ്യമായി അവതരിപ്പിച്ച റയില്‍ ബജറ്റ് കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്റ് പ്രീണനനയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്. വികസനത്തിനായി സ്വകാര്യപങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന്റെ പ്രസ്താവന രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ തീറെഴുതാനുള്ള സത്യവാങ്മൂലമായി. പ്രത്യക്ഷത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും റിസര്‍വേഷന്‍ നിരക്ക് കൂട്ടി യാത്രക്കാരുടെ കീശയില്‍ കൈയിട്ടുവാരുന്നു. ചരക്ക് കൂടി കൂട്ടിയത് വിലക്കയറ്റത്തിന് ആക്കംകൂട്ടും. യാത്രാ നിരക്കില്‍ ഇപ്പോള്‍ വര്‍ധന വരുത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും എല്ലാവര്‍ഷവും അഞ്ചു മുതല്‍ ആറു ശതമാനം വരെ യാത്രാനിരക്ക് കൂടും. ചരക്ക് കൂലി അഞ്ചു ശതമാനം വര്‍ധിക്കും. ഏപ്രില്‍ ഒന്നിനു ഇത് നിലവില്‍ വരും.
ലോക്‌സഭയില്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ യാത്രാനിരക്കില്‍ പ്രത്യക്ഷ വര്‍ധന വരുത്തിയില്ലെങ്കിലും പ്രതിവര്‍ഷം 6,600 കോടി രൂപ അധിക വരുമാനം ലഭിക്കും. കഴിഞ്ഞ ജനുവരിയില്‍ ബന്‍സല്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നു.
യാത്രാനിരക്കില്‍ വര്‍ധന വരുത്തിയില്ലെങ്കിലും റിസര്‍വേഷന്‍, തത്കാല്‍ നിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അതിനാല്‍ റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. റിസര്‍വേഷന്‍, സപ്ലിമെന്ററി നിരക്കുകളില്‍ 5 മുതല്‍ 25 രൂപവരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. രണ്ടാം ക്ലാസില്‍ റിസര്‍വേഷന്‍ നിരക്ക് 15 രൂപയായി നിലനിര്‍ത്തിയെങ്കിലും സപ്ലിമെന്ററി നിരക്ക് 5 മുതല്‍ 15 രൂപവരെയായി ഉയര്‍ത്തി. സ്ലീപ്പര്‍ ക്ലാസില്‍ റിസര്‍വേഷന്‍ നിരക്കില്‍ കൈവെച്ചിട്ടില്ലെങ്കിലും സപ്ലിമെന്ററി നിരക്ക് 10 മുതല്‍ 30 രൂപവരെ ഉയര്‍ത്തി. എ സി ഫസ്റ്റ്, എക്‌സിക്യൂട്ടീവ് ക്ലാസിന്റെ റിസര്‍വേഷന്‍ നിരക്ക് 25 മുതല്‍ 60 രൂപവരെയും സപ്ലിമെന്ററി നിരക്ക് 25 മുതല്‍ 75 രൂപവരെയും കൂട്ടി. അതുപോലെ തത്കാല്‍ നിരക്ക് 100 രൂപവരെ വര്‍ധിക്കും. സ്ലീപ്പര്‍, എ സി ചെയര്‍ കാറിലെ തത്കാല്‍ നിരക്ക് യഥാക്രമം 25, 50 ആയിരുന്നത് 175, 200 ആയി കൂടും. റദ്ദാക്കല്‍ നിരക്ക് 50 രൂപവരെ വര്‍ധിക്കും. ഇന്ധന വിലയ്ക്ക് അനുസരിച്ചു ചരക്കു കൂലി കൂടും. ഇന്ധനവില കുറഞ്ഞാല്‍ കുറയും.
കഴിഞ്ഞ വര്‍ഷം യാത്രാനിരക്കില്‍ വര്‍ധന വരുത്തിയതിനാലാണ് ഈ വര്‍ഷം വര്‍ധന വരുത്താത്തതെന്ന് അദ്ദേഹം റയില്‍വേ ബജറ്റ് അവതരിപ്പിച്ചു പറഞ്ഞു. ഈ വര്‍ഷം റയില്‍വേ യാത്രക്കാരുടെ എണ്ണത്തില്‍ 5% വര്‍ധനയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമാഹരണ ലക്ഷ്യം ഒരുലക്ഷം കോടി
റിസര്‍വേഷന്‍ ചാര്‍ജ് വര്‍ധിക്കും
ചരക്കുകൂലിയില്‍ നിന്നുള്ള വരുമാനം 93,554 കോടി
ഇന്ധനവിലയ്ക്ക് അനുസരിച്ചു ചരക്കു കൂലി കൂടും
പുതുതായി 67 എക്‌സ്പ്രസ്, 27 പാസഞ്ചര്‍ തീവണ്ടികള്‍
57 വണ്ടികള്‍ നീട്ടും
ഇ-ടിക്കറ്റ് സംവിധാനം നവീകരിക്കും
വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും
ആര്‍പിഎഫില്‍ 10 ശതമാനം വനിതാസംവരണം
ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍
സെക്കന്തരാബാദില്‍ ദേശീയ റെയില്‍വേ പരിശീലന കേന്ദ്രം
500 കി.മീ പുതിയ റെയില്‍പാത
22 പുതിയ റെയില്‍വേ ലൈനുകള്‍
450 മീറ്റര്‍ ഗെയ്ജ് പാതകള്‍ ബ്രോഡ് ഗെയ്ജാക്കും
57 ട്രെയിന്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു
രാജസ്ഥാനില്‍ മെമു ഫാക്ടറി
750 കി.മീ പാത ഇരട്ടിപ്പിക്കും
ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍ വനിത ആര്‍ പി എഫുമാരുടെ എണ്ണം വര്‍ധിപ്പിക്കും
നാല് വനിത ആര്‍.പി.എഫ് കമ്പനികള്‍ രൂപീകരിക്കും
ആര്‍.പി.എഫ് ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും
ട്രെയിനുകളുടെയും കോച്ചുകളുടെയും ശുചിത്വത്തിനായി ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും
ട്രെയിനുകളിലെ വൃത്തിയും യാത്രാസൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ ശാസത്രീയ പദ്ധതികള്‍ കൊണ്ടുവരും
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 1000 ലെവല്‍ക്രോസുകള്‍
അഗ്‌നിശമനസംവിധാനങ്ങള്‍ തീവണ്ടികളില്‍ വ്യാപിപ്പിക്കും
ആക്‌സിഡന്റ് റിലീഫ് ട്രെയിനുകളും ട്രെയിന്‍ കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റവും കൊണ്ടുവരും
അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മിക്കും
ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള അനുഭൂതി കോച്ചുകള്‍ കൊണ്ടുവരും
മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രധാന സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും
ശാരീരിക അവശതയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
ഇ-ടിക്കറ്റിങ് സൗകര്യം മെച്ചപ്പെടുത്തും
മൊബൈല്‍ വഴി ഇടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും
ഇ-ടിക്കറ്റ് ബുക്കിങ് സമയം പുലര്‍ച്ചെ 12.30മുതല്‍ രാത്രി 11.30വരെയാക്കും
ഒരേ സമയം ഒരുലക്ഷം പേര്‍ക്ക് ഇടിക്കറ്റ് ബുക്കിങ് ചെയ്യാവുന്ന സൗകര്യം കൊണ്ടുവരും
ഒരു മിനിറ്റില്‍ 7260 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം
ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തും
ട്രെയിനുകളിലെ അടുക്കളകള്‍ക്ക് ഐഎസ്ഒ അംഗീകാരം നിര്‍ബന്ധമാക്കും
ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് നിരോധിക്കും
വിദ്യാര്‍ഥികള്‍ക്ക് 'ആസാദി' ട്രെയിനുകള്‍ ഏര്‍പ്പെടുത്തും
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് 'ആസാദി എക്‌സ്പ്രസ്' ട്രെയിനുകള്‍ വ്യാപിപ്പിക്കും
സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ട്രെയിന്‍ പാസുകള്‍ പുതുക്കിയാല്‍ മതി
തെരഞ്ഞെടുക്കപ്പെടുന്ന സ്‌റ്റേഷനുകളില്‍ വൈഫൈ സംവിധാനം, ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍
ഛണ്ഡീഗഡില്‍ ആധുനിക സിഗ്‌നല്‍ സംവിധാന നിര്‍മാണ യൂണിറ്റ്
സ്വകാര്യപങ്കാളിത്തം കൂട്ടാന്‍ പുതിയ പദ്ധതികള്‍
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷംകോടി രൂപയുടെ നിക്ഷേപം സമാഹരിക്കും
റെയില്‍വേയില്‍ കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികളെടുക്കും
റെയില്‍വേയില്‍ 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
റെയില്‍വേയുമായി ബന്ധപ്പെട്ട ഉന്നത പഠനത്തിന് ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും
രാജ്യത്തെ അഞ്ച് സര്‍വകലാശാലകളിലായാണ് ഫെലോഷിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക
പിന്നോക്കവിഭാഗക്കാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍
ഡല്‍ഹി, ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന് 1000 കോടി രൂപ
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 347 പദ്ധതികള്‍ക്ക് മുന്‍ഗണന
പരാതി പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍
വിനോദ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക പരിഗണന
ആധാര്‍ പദ്ധതി റെയില്‍വേ പ്രയോജനപ്പെടുത്തും
റയ്ബറേലി, ബില്‍വാര, സോനേപഥ്, കല്‍ഹന്തി, കോളാര്‍, പാലക്കാട് പ്രതാപ്ഘണ്ഡ് എന്നിവിടങ്ങളില്‍ കോച്ച്ഫാക്ടറി
രാജ്യാന്തര സ്‌പോര്‍ട്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സൗജന്യ ട്രെയിന്‍ യാത്രാ സൗകര്യം
പാളംതെറ്റി കേരളം
ന്യൂഡല്‍ഹി: റയില്‍വേ ബജറ്റില്‍ കേരളത്തെ പാടെ തഴഞ്ഞു. ഇല്ലായ്മയുടെ പട്ടികയാണ് കേരളത്തിന്. പേരിന് ആശ്വസിക്കാവുന്നത് രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും മൂന്ന് പാസഞ്ചറുകളും അനുവദിച്ചതാണ്. പുതിയ പദ്ധതികളോ പാതകളോ ബജറ്റിലില്ല.
പുനലൂര്‍-കൊല്ലം പ്രതിദിന പാസഞ്ചര്‍ തീവണ്ടി, ഷൊര്‍ണൂര്‍-കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, തുശൂര്‍- ഗുരുവായൂര്‍ പ്രതിദിന പാസഞ്ചര്‍, വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്‌സ്പ്രസ്, ലോകമാന്യ തിലക് -കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് എന്നിവയാണു കേരളത്തിന് പുതുതായി അനുവദിച്ചത്. കൊച്ചുവേളി- ചണ്ഡീഗഡ് പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസമാക്കി. ഗുവാഹത്തി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെയും എറണാകുളം- തൃശൂര്‍ മെമു പാലക്കാട്ടേക്കും നീട്ടി. കൊല്ലം-നാഗര്‍കോവില്‍ മെമു കന്യാകുമാരിയിലേക്കും മധുര-കൊല്ലം പാസഞ്ചര്‍ പുനലൂരിലേക്കും നീട്ടി. ഷൊര്‍ണൂര്‍ - മംഗലാപുരം മൂന്നാം പാതയ്ക്ക് സര്‍വേ നടത്താന്‍ നിര്‍ദേശമുണ്ട്. അതേസമയം, കേരളത്തിന് പുതിയ റയില്‍വേ ലൈനുകളില്ല. ഷൊര്‍ണ്ണൂര്‍- ഇലത്തൂര്‍ ലൈന്‍ വൈദ്യുതീകരിക്കും. ഇടമണ്‍-പുനലൂര്‍ ഗേജ് മാറ്റവും പാലക്കാട്-മീനാക്ഷിപുരം ഗേജ്മാറ്റവും അങ്കമാലി-കാലടി ലൈനും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍- തിരുവല്ല, പിറവംറോഡ്-കുറുപ്പുന്തറ ഇരട്ടപ്പാത ഈ വര്‍ഷം പൂര്‍ത്തിയാകും.(പുനലൂര്‍-കൊല്ലം, തൃശൂര്‍-ഗുരുവായൂര്‍ എന്നിങ്ങനെ രണ്ട് വണ്ടി ഇല്ലെന്നും പുനലൂര്‍-ഗുരുവായൂര്‍ എന്ന ഒറ്റ വണ്ടിയാണെന്നും റേയില്വെയുടെ തിരുത്ത് വന്നിട്ടുണ്ട്. അച്ചടിപ്പിശാചായിരുന്നെന്ന്)
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെപ്പറ്റി ഒരു പരാമര്‍ശം ബജറ്റ് പ്രസംഗത്തില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നു മാത്രമാണു മന്ത്രി പറഞ്ഞത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു തറക്കല്ലിടല്‍ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പദ്ധതി അനിശ്ചിതത്വത്തില്‍ തന്നെ തുടരുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. അതേസമയം, കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. നിര്‍മാണം നടപ്പാക്കുമെന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്. കു പിറവം റോഡ് മുതല്‍ കുറുപ്പുന്തറ വരെ പാതയിരട്ടിപ്പിക്കലിനും നിര്‍ദേശമുണ്ട്. ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ മൂന്നാമതൊരു ലൈന്‍കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്ത് റെയില്‍വേയുടെ സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രം സ്ഥാപിക്കുമെന്ന വാഗ്ദാനമുണ്ട്.
കേരളത്തിലെ കോച്ച്ഫാക്ടറികള്‍ ഇനി ഓര്‍മയില്‍ മാത്രം
കൊച്ചി: കേന്ദ്രമന്ത്രിസഭയിലെ രണ്ട് ഉന്നതരും ഒരു സഹമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ചേര്‍ത്തലയിലെ റെയില്‍വേ അനുബന്ധ കോച്ച് ഫാക്ടറിയെക്കുറിച്ച് ഇനി കേരളീയര്‍ക്ക് മറക്കാം. കഴിഞ്ഞദിവസം സംസ്ഥാനം സന്ദര്‍ശിച്ച റെയില്‍വേ പാര്‍ലമെന്ററി സമിതി ഇത്തരമൊരു ഫാക്ടറിയെക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചപ്പോഴും ബജറ്റില്‍ രണ്ട് കോച്ച്ഫാക്ടറികള്‍ സംബന്ധിച്ച് വ്യക്തത വരുത്തുമെന്നാണ് കേന്ദ്രമന്ത്രിമാരടക്കം പറഞ്ഞത്.
പാലക്കാട്ടെ ഇന്റഗ്രല്‍ കോച്ച്ഫാക്ടറി ഈ ബജറ്റിലും പരാമര്‍ശവിധേയമായില്ല. കഞ്ചിക്കോട്ടെ ഇന്റഗ്രല്‍ കോച്ച്ഫാക്ടറിക്ക് അനുബന്ധമായി അലൂമിനിയം ബോഡിയുടെ ഫ്രെയിം അടക്കമുള്ള സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ചേര്‍ത്തലയിലെ ഫാക്ടറി. 2007-ല്‍ റെയില്‍വേമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ആണ് പാലക്കാട്, ചേര്‍ത്തല ഫാക്ടറികള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ഈ ഫാക്ടറികളുടെ നിര്‍മാണപുരോഗതി സംബന്ധിച്ച് എസി സേഥിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററികാര്യ സമിതി ഇത്തരമൊരു പദ്ധതി നിലവിലുള്ളതായി അറിയില്ലെന്ന് പ്രഖ്യാപിച്ചപ്പോഴും കേന്ദ്രമന്ത്രി എ കെ ആന്റണിയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നുവേണം കരുതാന്‍. കേരളത്തിലെ രണ്ട് ഫാക്ടറികള്‍ എങ്ങുമെത്താതെ പോവുമ്പോള്‍ പശ്ചിമബംഗാളില്‍ ഇതിനുശേഷം പ്രഖ്യാപിക്കപ്പെട്ട കമ്പനിയില്‍ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു.
പിറവം ഉപതിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെപോലും അറിയിക്കാതെയാണ് കഞ്ചിക്കോട് ഫാക്ടറിക്ക് തറക്കല്ലിട്ടത്. സംസ്ഥാനസര്‍ക്കാര്‍ ഈ കമ്പനിക്ക് 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിക്കഴിഞ്ഞു. പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് ബജറ്റില്‍ പറയുന്നത്.
ചേര്‍ത്തലയിലെ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ ഓട്ടോകാസ്റ്റ് ലിമിറ്റഡുമായിചേര്‍ന്ന് നിര്‍മിക്കുന്ന ഫാക്ടറി ഇനി പ്രാവര്‍ത്തികമാകുന്ന കാര്യം സംശയത്തിലാണ്.
(ആര്‍ ഗോപകുമാര്‍)
പുതിയ ട്രെയിന്‍ ചോദിച്ചു: നല്‍കിയത് തിരുവനന്തപുരം വരെ നീട്ടല്‍
കൊച്ചി: എറണാകുളത്തുനിന്ന് ഗുവാഹട്ടിക്ക് പുതിയ ട്രെയിന്‍വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളംവരെ എത്തുന്ന ട്രെയിന്‍ തിരുവനന്തപുരംവരെ നീട്ടി റെയില്‍വേയുടെ പരിഹാസം.
നരകയാത്ര അനുഭവിക്കണമെങ്കില്‍ ഒരുതവണ എറണാകുളം-ഗുവാഹട്ടി ട്രെയിനില്‍ യാത്രചെയ്താല്‍ മതി. റെയില്‍വേയുടെ ഔദ്യോഗിക കണക്കനുസരിച്ച് ഈ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ 800 യാത്രക്കാരാണ് യാത്രചെയ്യുന്നത്. ഈ ട്രെയിനിന്റെ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളില്‍ നൂറിലധികം യാത്രക്കാരാണ് തിങ്ങിനിറഞ്ഞ് പോകുന്നത്. ഈ ട്രെയിന്‍ ചെന്നൈയിലടക്കം ചെല്ലുമ്പോള്‍ ട്രെയിനിന്റെ വരാന്തയില്‍ ഇരുന്ന് യാത്രചെയ്യുന്ന ആളുകളില്‍നിന്ന് കനത്ത പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ജോലിക്കെത്തുന്ന ആസാമില്‍നിന്നുള്ളവരാണ് ഈ ട്രെയിനുകളിലെ ഭൂരിപക്ഷം യാത്രക്കാര്‍.
ചെന്നൈയില്‍നിന്ന് എറണാകുളംവരെ കാലെടുത്തുകുത്താന്‍പോലും സ്ഥലമില്ലാതെ സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി യാത്ര തുടരുന്ന ട്രെയിനാണ് ഇപ്പോള്‍ തിരുവനന്തപുരം വരെ നീട്ടിയിട്ടുള്ളത്.
റയില്‍വേ പ്രതിസന്ധിയില്‍: ബന്‍സല്‍
ന്യൂഡല്‍ഹി: റയില്‍വേ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. 22,500 കോടി രൂപയായിരുന്ന നഷ്ടം 24,600 കോടി രൂപയായി ഉയര്‍ന്നു. റയില്‍വേയെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആക്കേണ്ടതുണ്ടെന്നും അദ്ദേഹം റയില്‍വേ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു. റയില്‍വേയുടെ പല പദ്ധതികള്‍ക്കും വേണ്ട സമയത്ത് പണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉയരുന്ന നഷ്ടം യാത്രാ സേവനങ്ങളെ ബാധിച്ചു. ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള സേവനം നല്‍കണം. റയില്‍ ഓപ്പറേഷനില്‍ നിന്നുള്ള നഷ്ടം ഏറി വരുന്നു. നാലു വര്‍ഷത്തിനിടെ 95,000 കോടിയുടെ വിഭവ സമാഹരണം വേണം. ചെലവുകളുടെ ആധിക്യം നേരിടാന്‍ നടപടികള്‍ വേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1996നു ശേഷമുളള കോണ്‍ഗ്രസിന്റെ ആദ്യ റയില്‍വേ ബജറ്റാണിത്.
janayugom
വിശക്കുന്നവന് ആഹാരം നല്‍കാന്‍ കഴിയാത്ത സ്വാതന്ത്ര്യം: എസ് ആര്‍ പി
വിശക്കുന്നവന് ആഹാരം നല്‍കാന്‍ കഴിയാത്ത സ്വാതന്ത്ര്യമാണ് 66 വര്‍ഷത്തിനുശേഷവും നാം ആഘോഷിക്കുന്നതെന്ന് സിപിഐ എം സമരസന്ദേശ ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇന്ത്യ പിന്തുടരുന്ന ആഗോളീകരണ നയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥയ്ക്ക് ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിലും കോട്ടയം പോപ്പ് മൈതാനത്തും നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ വിശപ്പ് അനുഭവിക്കുന്ന 79 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 65-ാമതാണ്. കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ പിന്നില്‍നിന്ന് രണ്ടാമതാണ്. ജനിച്ചുവീഴുന്ന കുട്ടികളില്‍ 28 ശതമാനം പോഷകാഹാരക്കുറവുകൊണ്ടും മതിയായ ചികിത്സ കിട്ടാതെയും മരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയിലൂടെ വെട്ടിച്ച കോടികള്‍ കണ്ടുകെട്ടി വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കണം. പ്രതിരോധ അഴിമതി വെറും അഴിമതി മാത്രമല്ല, ദേശരക്ഷയുടെകൂടി പ്രശ്നമാണ്. ഹെലികോപ്റ്റര്‍ അഴിമതി പ്രതിരോധമേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയില്‍ ഏറ്റവും ഒടുവിലത്തേതാണ്. സാമ്പത്തിക പരിഷ്കാരം തുടങ്ങി 19 വര്‍ഷം കഴിയുമ്പോള്‍ രാജ്യത്തെ ഭൂരഹിതരുടെ എണ്ണം 19 ശതമാനം വര്‍ധിച്ചു. ഇന്ന് ഗ്രാമീണ ഇന്ത്യയിലെ 41 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായ ഭൂമിയില്ല. ഒമ്പതരക്കോടി ജനങ്ങള്‍ ചേരിയിലാണ് താമസിക്കുന്നത്.
സാമ്പത്തിക പരിഷ്കരണം തൊഴിലില്ലായ്മയും വര്‍ധിപ്പിച്ചു. ഇന്ന് കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍മാത്രം 14 ലക്ഷം ഒഴിവാണ് ഒഴിഞ്ഞുകിടക്കുന്നത്. ജനങ്ങള്‍ക്കും പാര്‍ലമെന്റിനും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ ഇന്ന് ഒരു പങ്കുമില്ല. ഇന്തോ-യുഎസ് ചീഫ് എക്സിക്യൂട്ടീവ് ഫോറം, ഇന്തോ- യുഎസ് നോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് രാജ്യത്തിന്റെ സാമ്പത്തിക, കാര്‍ഷിക, ഭക്ഷ്യനയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ഇന്ത്യക്ക് ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ ആവശ്യകതയിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. ജനങ്ങളെ അണിനിരത്തുക മാത്രമാണ് ഇതിനുള്ള പോംവഴി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിതവും അല്ലാത്തവുമായ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്. ജനവിരുദ്ധ നയങ്ങളുടെ ഏജന്‍ുമാരാണ് ഇതിനുപിന്നില്‍. പ്രതിഷേധങ്ങളെ ശരിയായ ദിശയിലേക്ക് തിരിച്ചു വിടാന്‍ കഴിയണം. ജനങ്ങളെ ഭിന്നിപ്പിക്കാനും അവരെ ലക്ഷ്യബോധം ഇല്ലാത്തവരാക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കണം. അതിന് ഇടതുപക്ഷത്തിനെ കഴിയൂവെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
deshabhimani 270213
സ്വകാര്യ പങ്കാളിത്തത്തിലൂടെ ഒരു ലക്ഷം കോടി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമെന്ന ഖ്യാതി റെയില്‍വേക്ക് നഷ്ടമാകുന്നു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് റെയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വിഭവസമാഹരണത്തില്‍ ഒരു ലക്ഷം കോടി രൂപ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 5.19 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പന്ത്രണ്ടാം പദ്ധതിക്കാലത്ത് റെയില്‍വേ വിഭാവനം ചെയ്യുന്നത്. ബജറ്റിലൂടെ ഇതിന് ലഭിക്കുന്നത് 1.94 ലക്ഷം കോടി രൂപ. 1.05 ലക്ഷം കോടി റെയില്‍വേ സ്വന്തം നിലയ്ക്ക് സമാഹരിക്കും. 1.20 ലക്ഷം കോടി രൂപ വിപണിയില്‍നിന്ന് കടമെടുക്കും. 95,000 കോടി രൂപയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഏകദേശം അഞ്ചിലൊരു ഭാഗം. സ്വകാര്യ മൂലധനം കടന്നുവരുമ്പോള്‍ റെയില്‍വേയുടെ പൊതുസ്വഭാവം ക്രമേണ ഇല്ലാതാകുകയും നിരക്ക് കൂടുകയും ചെയ്യും.
റെയില്‍വേയുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുന്നതാണ് ബജറ്റില്‍ സ്വീകരിച്ച നടപടികള്‍. 1025 ദശലക്ഷം ടണ്‍ ചരക്ക് കടത്തുമെന്ന് ലക്ഷ്യമിട്ട നടപ്പ് സാമ്പത്തികവര്‍ഷം 1007 ദശലക്ഷം ടണ്‍ ആയി വെട്ടിക്കുറയ്ക്കേണ്ടിവന്നു. പുതിയ സാമ്പത്തികവര്‍ഷം 1047 ദശലക്ഷം ടണ്‍ ചരക്ക് കടത്താനാണ് ലക്ഷ്യം. 93554 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡുവഴിയുള്ള ചരക്കുഗതാഗതമേഖലയില്‍നിന്ന് കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചരക്ക്കടത്തുകൂലിയില്‍ 5.8 ശതമാനം വരെ വര്‍ധന വരുത്തിയത്. ഇതിലൂടെ ചരക്കുമേഖലയില്‍നിന്നുള്ള വരുമാനം കുറയും. റെയില്‍മാര്‍ഗം ചരക്കുകടത്തുകൂലി വര്‍ധിച്ചാല്‍ റോഡുമാര്‍ഗത്തെ കൂടുതല്‍ ആശ്രയിക്കുകയായിരിക്കും ഫലം. യാത്രക്കൂലിയിനത്തില്‍ 42,210 കോടി രൂപ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 2012-13നേക്കാള്‍ 18,062 കോടി രൂപ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വാര്‍ഷിക പദ്ധതി 63,363 കോടി രൂപയുടേതാണ്. റെയില്‍വേക്ക് ഡീസല്‍ സബ്സിഡി പൂര്‍ണമായി നിഷേധിച്ചതോടെ 11 രൂപ അധികം നല്‍കിയാണ് റെയില്‍വേ ഡീസല്‍ വാങ്ങുന്നത്. ഇതിനാല്‍ 3300 കോടി റെയില്‍വേക്ക് അധികച്ചെലവുണ്ടായി. 2013-14 വര്‍ഷം ഇന്ധനച്ചെലവില്‍ 5100 കോടി രൂപയുടെ വര്‍ധനയുണ്ടാകും. വര്‍ധിച്ചുവരുന്ന ചെലവിനുസരിച്ച് വരുമാനം കണ്ടെത്താനും ചെലവു കുറയ്ക്കാനും വഴികള്‍ അന്വേഷിക്കുന്നതിനൊപ്പം വിഭവസമാഹരണത്തിന് കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കുന്നത് കുറച്ച് സ്വകാര്യമേഖലയെ കൂടുതലായി ആശ്രയിക്കാനാണ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്.
ഒളിപ്പിച്ച നിരക്കുവര്‍ധന
ന്യൂഡല്‍ഹി: ഒരു മാസംമുമ്പ് വരുത്തിയ യാത്രാനിരക്ക് വര്‍ധനയ്ക്കു പിന്നാലെ നിരവധി നിരക്ക് വര്‍ധിപ്പിച്ചും ചരക്കുകടത്തുകൂലി കൂട്ടിയും റെയില്‍വേ ബജറ്റ്. റിസര്‍വേഷന്‍- ക്യാന്‍സലേഷന്‍ ഫീസ്, സൂപ്പര്‍ഫാസ്റ്റ്, തത്കാല്‍ നിരക്കുകള്‍ എന്നിവ വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം ആറു ശതമാനംവരെ നിരക്കുവര്‍ധനയില്ലാതെ റെയില്‍വേക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. ചരക്കുകടത്തു കൂലിയില്‍ 5.80 ശതമാനം വര്‍ധന വരുത്തി. ഭക്ഷ്യധാന്യം, പയറുവര്‍ഗങ്ങള്‍, കല്‍ക്കരി, ഇരുമ്പയിര്, യൂറിയ, സിമന്റ്, ഡീസല്‍, നിലക്കടലയെണ്ണ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ കടത്തുകൂലിയാണ് വര്‍ധിപ്പിച്ചത്. ഇത് നടപ്പില്‍ വരുന്നതോടെ നിത്യജീവിതച്ചെലവ് വര്‍ധിക്കും.
ഡീസല്‍ വിലവര്‍ധനയ്ക്ക് ആനുപാതികമായ നിരക്കുവര്‍ധന ചരക്കുകടത്ത് മേഖലയില്‍മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച 175 പുതിയ ട്രെയിനുകളില്‍ 48 എണ്ണം ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. ഇക്കൊല്ലത്തെ ബജറ്റില്‍ 67 എക്സ്പ്രസ് ട്രെയിനുകളും 26 പാസഞ്ചര്‍ ട്രെയിനുകളും പ്രഖ്യാപിച്ചു. 57 ട്രെയിനുകള്‍ നീട്ടുകയും 24 ട്രെയിനുകളുടെ സര്‍വീസ് ദിവസങ്ങള്‍ വര്‍ധിപ്പിക്കുകയുംചെയ്തു. 500 കിലോമീറ്റര്‍ പുതിയ റെയില്‍പാത നിര്‍മിക്കും. 450 കിലോമീറ്റര്‍ മീറ്റര്‍ഗേജ്/ നാരോ ഗേജ് ലൈനുകള്‍ ബ്രോഡ്ഗേജാക്കി മാറ്റും. 750 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും. റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആമുഖത്തോടെയാണ് റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ബജറ്റ് അവതരിപ്പിച്ചത്.
പന്ത്രണ്ടാം പദ്ധതിക്കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ വിഭവസമാഹരണം സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കുമെന്ന പ്രഖ്യാപനം റെയില്‍വേ എത്ര കാലംകൂടി പൊതുമേഖലയില്‍ തുടരുമെന്ന ആശങ്ക ഉണര്‍ത്തുന്നു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് 5.19 ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ വിഭാവനംചെയ്യുന്നത്. 1.94 ലക്ഷം കോടിയാണ് ബജറ്റ് പിന്തുണയായി ലഭിക്കുക. 1.05 ലക്ഷം കോടി റെയില്‍വേതന്നെ കണ്ടെത്തണം. 1.20 ലക്ഷം കോടി വിപണിയില്‍നിന്ന് കടമെടുക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി സമാഹരിക്കുമ്പോള്‍ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും.
പുതിയ റെയില്‍വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനം പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. സുരക്ഷയ്ക്കായി കൂടുതല്‍ തുക ചെലവഴിക്കുമെന്നും യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും സ്റ്റേഷനുകളിലും ട്രെയിനുകളിലും ശുചിത്വം കര്‍ശനമായി പാലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 10,797 ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും. യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടി സ്വീകരിക്കും. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ നിയമനങ്ങളില്‍ പത്ത് ശതമാനം വനിതകള്‍ക്ക് സംവരണംചെയ്യും. ട്രെയിനുകളില്‍ വൃത്തിയുള്ള കമ്പിളിയും പുതപ്പും നല്‍കാന്‍ എട്ട് സ്ഥലങ്ങളില്‍ യന്ത്രവല്‍ക്കൃത അലക്കുശാലകള്‍ സ്ഥാപിക്കും.
60 സ്റ്റേഷനുകള്‍കൂടി ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തും. ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ "അനുഭൂതി" എന്ന ഇനത്തിലുള്ള ആഡംബര കോച്ചുകള്‍ ഏര്‍പ്പെടുത്തും. വികലാംഗര്‍ക്കും വൃദ്ധര്‍ക്കും യാത്ര എളുപ്പമാക്കാനായി 179 എസ്കലേറ്ററുകളും 400 ലിഫ്റ്റും വിവിധ സ്റ്റേഷനുകളിലായി സ്ഥാപിക്കും. ഇന്റര്‍നെറ്റ് വഴിയുള്ള ടിക്കറ്റ് റിസര്‍വേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തും. നിലവില്‍ ഐആര്‍സിടിസി വെബ്സൈറ്റിലൂടെ മിനിറ്റില്‍ 2000 ടിക്കറ്റാണ് ബുക്കുചെയ്യാന്‍ കഴിയുന്നത്. ഇതിന്റെ ശേഷി 7200 ആയി വര്‍ധിപ്പിക്കും. ഒരേസമയം 40,000 പേര്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാന്‍ കഴിയുന്ന നിലവിലുള്ള സംവിധാനം 1,20,000 ആയി വര്‍ധിപ്പിക്കും. ഇക്കൊല്ലം റെയില്‍വേയില്‍ ഒന്നര ലക്ഷം ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ശക്തമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കും. 347 പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി അവ പൂര്‍ത്തിയാക്കും.
(വി ജയിന്‍)
പരിഷ്കരണ നടപടി ഗുണംചെയ്യുമെന്ന് റെയില്‍വേ ബോര്‍ഡ്
ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റിലെ പരിഷ്കരണനടപടി ദീര്‍ഘകാലത്തേക്ക് ഗുണഫലം നല്‍കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ച് റെയില്‍വേയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തും. വികസനപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലല്ല, പൂര്‍ത്തിയാക്കുന്നതിലാണ് ഊന്നല്‍നല്‍കുക. നടപ്പു സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരില്‍നിന്ന് കടമെടുത്ത 3000 കോടി രൂപ പലിശസഹിതം തിരികെ നല്‍കി. ഇന്ധനച്ചെലവ് പരമാവധി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കും. എക്സ്പ്രസ് ട്രെയിനുകളില്‍ 30 ശതമാനം സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍പ്പെട്ട ട്രെയിനുകളാണെന്ന് അദ്ദേഹം മറുപടി നല്‍കി. ട്രെയിനുകളില്‍ നല്‍കുന്ന ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരമാവധി ബേസ് കിച്ചണുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യാത്രക്കാര്‍ക്ക് അമിതഭാരം: സിപിഐ എം, സിഐടിയു
ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് റെയില്‍വേ ബജറ്റെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെന്ന മന്ത്രി ബന്‍സലിന്റെ പ്രസ്താവന തെറ്റാണ്. ബജറ്റിന് രണ്ടുമാസംമുമ്പ് 20 ശതമാനത്തിലധികം യാത്രക്കൂലി വര്‍ധിപ്പിച്ച സര്‍ക്കാര്‍, ബജറ്റില്‍ സ്വീകരിച്ച പല നടപടികളും യാത്രക്കൂലി വര്‍ധിപ്പിക്കുന്നതാണ്. റിസര്‍വേഷന്‍, ടിക്കറ്റ് റദ്ദാക്കല്‍, തത്കാല്‍ എന്നിവയ്ക്കുള്ള ചാര്‍ജും സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ നിരക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകവഴി വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും യാത്രക്കൂലി വര്‍ധിക്കും. ചരക്കുകൂലി അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കം വിലക്കയറ്റത്തിന് കാരണമാകും. വിവിധ മാര്‍ഗങ്ങളിലൂടെ യാത്ര-ചരക്ക് കൂലി കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് പിബി പ്രസ്താവനയില്‍ ആവ്യപ്പെട്ടു. ബജറ്റില്‍ സ്വതന്ത്ര റെയില്‍ താരിഫ് അതോറിറ്റി രൂപീകരിക്കുമെന്നു പറയുന്നുണ്ട്. ഈ അതോറിറ്റിയുടെ രൂപീകരണം തുടര്‍ച്ചയായി യാത്ര-ചരക്ക് കൂലി വര്‍ധിക്കുന്നതിന് കാരണമാകും.
റെയില്‍വേ അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് ക്രിയാത്മകമായ ഒരു നിര്‍ദേശവും ബജറ്റിലില്ല. പേരിന് പദ്ധതികള്‍ വര്‍ധിപ്പിച്ചും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയും തറക്കല്ലിടല്‍ ആഘോഷങ്ങള്‍ നടത്തിയും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്റെ ഫലമായി പുതിയ റെയില്‍വേ ലൈനുകളും ഗേജ്മാറ്റവും മറ്റും അവഗണിക്കപ്പെട്ടു.&ാറമവെ;പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ പരാജയമായതിനാല്‍ വാര്‍ഷികപദ്ധതി ലക്ഷ്യം നേടാനും കഴിയില്ല. പിപിപി മാതൃകയില്‍ നിക്ഷേപമൊന്നും റെയില്‍വേയില്‍ ഉണ്ടായിട്ടില്ല. ചരക്കുകൂലി കൂട്ടുമെന്നു പറയുന്ന ബജറ്റില്‍ വാഗണ്‍ വാങ്ങുന്നതില്‍ കുറവുണ്ടാകുമെന്നും പറയുന്നു. അതുകൊണ്ടുതന്നെ ചരക്ക് കടത്ത് വര്‍ധിപ്പിക്കാനാകില്ല. പ്രവര്‍ത്തനാനുപാതം കുറയ്ക്കുകയും ചെയ്യും.
ട്രെയിന്‍ അപകടങ്ങള്‍ തടയാനുള്ള പദ്ധതിയും ബജറ്റിലില്ല. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചും സൗകര്യങ്ങള്‍ കുറച്ചുമുള്ള നവ ഉദാരവല്‍ക്കരണനയത്തിന്റെ ചട്ടക്കൂട്ടിലുള്ളതാണ് റെയില്‍വേ ബജറ്റെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. പൊരുത്തമില്ലായ്മയും വൈരുധ്യങ്ങളും നിറഞ്ഞ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിഐടിയു തൊഴിലാളികളോട് ആഹ്വാനം ചെയ്തു. പെട്രോള്‍ വിലനിയന്ത്രണം ഒഴിവാക്കിയതുപോലെ റെയില്‍വേ നിരക്കുകളിന്മേലുള്ള നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിക്ക് രൂപം നല്‍കുന്നതെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ പരിപാലന മേഖലയിലും വികസനപ്രവര്‍ത്തനത്തിലും പൊതു- സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ്. പ്രവര്‍ത്തന അനുപാതം 87 ശതമാനമാകുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍,നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും പണം വെട്ടിക്കുറച്ചാണ് ഈ ലക്ഷ്യം നേടുകയെന്നാണ് ബജറ്റ് നല്‍കുന്ന സൂചനയെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.
റെയില്‍വേ അവഗണനയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ
തിരു: കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്. റെയില്‍വേയുടെ ഭൂപടത്തില്‍നിന്ന് കേരളത്തെ മായ്ച്ച ബജറ്റാണ് അവതരിപ്പിച്ചത്. റെയില്‍വേയുടെ വരുമാനത്തിന്റെ 10 ശതമാനം സംഭാവനചെയ്യുന്ന കേരളത്തിന് ഒരിക്കലും അര്‍ഹതപ്പെട്ട പരിഗണന ലഭിക്കാറില്ല. മുന്‍ ബജറ്റുകളില്‍ പാലിക്കപ്പെടാത്ത ചില പ്രഖ്യാപനങ്ങളാണ് കേരളത്തെക്കുറിച്ച് നടത്താറുള്ളതെങ്കില്‍ ഇത്തവണ കേരളമെന്ന പരാമര്‍ശംപോലും റെയില്‍വേ ബജറ്റില്‍ ഇല്ല. ഇത് കേവലം അവഗണനയല്ല. ശത്രുതാ മനോഭാവമാണ്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും തയ്യാറാകാത്ത റെയില്‍വേ ബജറ്റിനെതിരെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യുവജനപ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.
deshabhimani 270213
പ്രതിരോധവകുപ്പില്‍ വന്‍ അഴിമതി: മാണി ഗ്രൂപ്പ്
ആന്റണിയായാലും ഹരിശ്ചന്ദ്രനായാലും പ്രതിരോധവകുപ്പില്‍ അഴിമതിത്തോണി മുന്നേറുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ "പ്രതിഛായ". അഴിമതി ആരോപണം കേട്ട് പാര്‍ലമെന്റില്‍ എ കെ ആന്റണി തലയില്‍ കൈവച്ചുകുത്തിയിരിക്കുകയായിരുന്നെന്നും പ്രതിഛായ എഡിറ്റോറിയലില്‍ പറഞ്ഞു. ഫെബ്രുവരി 27ന് പുറത്തിറങ്ങുന്ന ലക്കത്തിലാണ് ആന്റണിക്കെതിരെ രൂക്ഷവിമര്‍ശമുള്ളത്. ഹെലികോപ്റ്റര്‍ കുംഭകോണം രാജ്യത്തിന്റെ പ്രതിരോധതല താഴ്ത്തിയെന്നും മായ്ച്ചാലും മായാത്ത നാണക്കേടിന്റെ വിഴുപ്പുകെട്ടുകളാണ് പ്രതിരോധവകുപ്പിലെന്നും കുറ്റപ്പെടുത്തുന്നു. യുഡിഎഫ് അനൈക്യമുന്നണിയെന്ന് ഏതാനും നാള്‍ മുമ്പ് മാണി ഗ്രൂപ്പ് വാരിക പരിഹസിച്ചതിന് പിന്നാലെ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരെങ്കിലും കൈക്കൂലി വാങ്ങിയതായി തെളിഞ്ഞാല്‍ ഇടപാട് റദ്ദാക്കാനും അനന്തരനടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയെങ്കിലും സിബിഐ അന്വേഷണത്തിന് ശേഷമേ ഇതേപ്പറ്റി അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് നിലപാടെന്ന് എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു. ആന്റണിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ മൂലമാണ് പ്രതിരോധവകുപ്പിലെ അഴിമതി പലപ്പോഴും പാര്‍ലമെന്റില്‍ കത്തിക്കാളാതെ പോകുന്നത്. പ്രതിരോധ ഇടപാട് സംശുദ്ധമാക്കുന്നതിന് ആന്റണിയുടെ ശ്രദ്ധ പതിയേണ്ടിരിക്കുന്നുവെന്ന് സമീപകാലസംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നതായും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.
deshabhimani 270213
കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് പെണ്‍കുട്ടിയെ അറിയിച്ചു
കുര്യനെ പിന്തുണച്ച് സഭയില്‍ സര്‍ക്കാര്‍; ഇടതുപക്ഷം ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി ജെ കുര്യനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. സൂര്യനെല്ലി കേസില്‍ കുര്യന്‍ നിരപരാധിയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് ചൊവ്വാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. കുര്യനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബിജെപി ഉള്‍പ്പെടെ മറ്റു പ്രതിപക്ഷപാര്‍ടികള്‍ നിശബ്ദമായി മന്ത്രിയുടെ പ്രസ്താവന കേട്ടിരുന്നു. അതേസമയം, കുര്യന്‍ ചൊവ്വാഴ്ചയും സഭാനടപടികള്‍ നിയന്ത്രിക്കാനെത്തിയില്ല. കുര്യനോട് തല്‍ക്കാലം മാറിനില്‍ക്കാന്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിതന്നെ നിര്‍ദേശിച്ചതായാണ് സൂചന.
പകല്‍ രണ്ടിന് സഭ ചേര്‍ന്നപ്പോള്‍ കുര്യന്‍വിഷയത്തില്‍ പ്രസ്താവന നടത്താന്‍ മന്ത്രി കമല്‍നാഥ് എഴുന്നേറ്റു. മന്ത്രി പ്രസ്താവന നടത്തുന്നതിനോട് ചട്ടപ്രകാരം യോജിക്കാനാകില്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഉപാധ്യക്ഷനെ സഭഭ തെരഞ്ഞെടുക്കുന്നതാണ്. നിയമനിര്‍മാണസഭയുടെ ഭാഗമാണ് അദ്ദേഹം. ഭരണഘടനപ്രകാരം പരമാധികാരം ജനങ്ങള്‍ക്കാണ്. ജനപ്രതിനിധികളിലൂടെയാണ് ഈ പരമാധികാരം നിര്‍വഹിക്കപ്പെടുന്നത്. ഭരണനിര്‍വഹണവിഭാഗം നിയമനിര്‍മാണസഭയോട് ബാധ്യതപ്പെട്ടിരിക്കുന്നു. ഈ സഭയുടെ സ്വാതന്ത്ര്യം സഭാധ്യക്ഷന്മാര്‍വഴിയാണ് നിര്‍വഹിക്കപ്പെടുന്നത്. സഭയ്ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇവിടെ സഭയുടെ ഭാഗമായ ഒരാളെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാലംഘനമാണ്. ഉപാധ്യക്ഷന് ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വാഗതംചെയ്യാം. പക്ഷേ, എങ്ങനെയാണ് ഭരണനിര്‍വഹണവിഭാഗത്തിന് സഭയുടെ ഉദ്യോഗസ്ഥരിലൊരാളെ സംരക്ഷിക്കാനാവുക. ഇത് അംഗീകരിക്കാനാകില്ല- യെച്ചൂരി പറഞ്ഞു.
തന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രി പ്രസ്താവന നടത്തുന്നതെന്ന് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞു. എന്നാല്‍, ഇത് ഭരണഘടനാലംഘനമാണെന്നും ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും അറിയിച്ച് ഇടതുപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി. ധാര്‍മികതയുടെ പ്രശ്നമാണ് വിഷയത്തില്‍ ഉയരുന്നതെന്ന് ഇടതുപക്ഷ അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പ്രസ്താവന നടത്തിയ കമല്‍നാഥ്, സുപ്രീംകോടതിവരെ കുര്യനെ കേസില്‍നിന്ന് ഒഴിവാക്കിയതാണെന്നും നിലവില്‍ കേസൊന്നുമില്ലെന്നും പറഞ്ഞു. കുര്യനെതിരായ വാര്‍ത്ത ആദ്യം "ദേശാഭിമാനി"യാണ് പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ കുര്യന്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അന്വേഷിച്ചപ്പോഴും കുര്യനെതിരെ തെളിവുണ്ടായില്ല. പെണ്‍കുട്ടി പറയുന്ന സമയത്ത് കുര്യന് സംഭവസ്ഥലത്ത് ഒരിക്കലും എത്താനാകില്ലെന്ന് എല്ലാ അന്വേഷണറിപ്പോര്‍ട്ടിലും പറയുന്നു- കമല്‍നാഥ് പറഞ്ഞു. പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കമല്‍നാഥ് പറയുന്നത് നിശബ്ദം കേട്ടിരുന്നു. ഹമീദ് അന്‍സാരിയും അധ്യക്ഷപാനലിലുള്ള തിരുച്ചി ശിവയുമാണ് സഭ നിയന്ത്രിച്ചത്. കുര്യന്‍ അധ്യക്ഷപദവിയില്‍ എത്തിയാല്‍ സഹകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.
കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് പെണ്‍കുട്ടിയെ അറിയിച്ചു
കോട്ടയം: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനാവില്ലെന്ന് പൊലീസ് രേഖാമൂലം അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.40ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ് ഇതു സംബന്ധിച്ച രേഖ കൈമാറിയത്. ധര്‍മ്മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. ഫെബ്രുവരി 22നാണ് പെണ്‍കുട്ടി നേരിട്ട് ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കിയത്. 166 എ വകുപ്പു പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍, പൊലീസ് പരാതി സ്വീകരിച്ചെങ്കിലും കേസെടുക്കാന്‍ വിമുഖത കാട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നും നിയമോപദേശം വേണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇപ്പോള്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിക്ക് പൊലീസ് മറുപടി നല്‍കിയത്. അതേസമയം, ചിങ്ങവനം എസ്ഐ കേസെടുക്കാത്തതിനാല്‍, പരാതിയുടെ പകര്‍പ്പ് കോട്ടയം, ഇടുക്കി ജില്ലാ പൊലീസ് ചീഫുമാര്‍ക്കും പെണ്‍കുട്ടി അയച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പരാതി നിരസിച്ചാല്‍ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് മേലുദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കാം. ഇതുപ്രകാരമാണ് പെണ്‍കുട്ടി പരാതിയുടെ പകര്‍പ്പ് തപാല്‍ മുഖേന ജില്ലാ പൊലീസ് ചീഫുമാര്‍ക്ക് അയച്ചത്. പരാതി ലഭിച്ചതായി കോട്ടയം ജില്ലാ പൊലീസ് ചീഫ് സി രാജഗോപാല്‍ "ദേശാഭിമാനി"യോട് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ പരാതിയില്‍, പീഡനം നടന്ന സ്ഥലം ഇടുക്കി ജില്ലയിലാണെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അവിടേയ്ക്ക് കൈമാറി. ഇക്കാര്യം കാണിച്ച് പെണ്‍കുട്ടിക്ക് മറുപടിക്കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.
കുര്യനെതിരെ പുനരന്വേഷണം വേണം: ലോയേഴ്സ് യൂണിയന്‍
കൊച്ചി: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരെ പുനരന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സുപ്രീംകോടതി അനുമതിയോടെ ഇതു നടത്തണം. കുര്യനെ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സൂര്യനെല്ലിക്കേസില്‍ വിചാരണക്കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സുരേഷ്ബാബു തോമസ്, സി എസ് അജയന്‍ എന്നിവരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹാജരാകാനും പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം പറയാനും നിയമിക്കണം. നിയമവും നീതിയും നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പിന്റെ അവസാന ഉദാഹരണമാണ് സൂര്യനെല്ലിക്കേസ്. അഞ്ചേരി ബേബി, ജയകൃഷ്ണന്‍ കേസുകളില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട അതേ ഡിജിപിയാണ് കുര്യനെതിരെ പുനഃരന്വേഷണം നിലനില്‍ക്കില്ലെന്ന് ശുപാര്‍ശ ചെയ്തത്. ജുഡീഷ്യറിയിലെ അഴിമതി കണ്ട് ഉന്നത ന്യായാധിപന്മാര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. നിയമനാധികാരം സ്വയം ഏറ്റെടുത്ത ന്യായാധിപന്മാര്‍ക്ക് ആരോടും കണക്കുപറയാന്‍ ബാധ്യതയില്ലാത്ത സാഹചര്യം പൊതുസമൂഹത്തിന് ഗുണകരമല്ല. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ഡി വിന്‍സന്റ്, സെക്രട്ടറി അഡ്വ. കെ കെ നാസര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 270213
"വണ്ടി കിട്ടാത്ത" മലയാളിക്ക് സര്‍ക്കാരിന്റെ പരിഹാസവും
കേരളത്തില്‍നിന്ന് എട്ടു പേരുണ്ട് കേന്ദ്രമന്ത്രിസഭയില്‍. ഒരാള്‍ മന്ത്രിസഭയില്‍ രണ്ടാമന്‍. കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിച്ചാല്‍ ഒക്കെ ശരിയാവും എന്നാണ് യുഡിഎഫ് അവകാശവാദം. 17 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസുകാരനായ മന്ത്രി റെയില്‍ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കേരളത്തിന് വാരിക്കോരി നല്‍കിയത് അപമാനം. മലയാളികളെയൊന്നടങ്കം കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചപ്പോള്‍ ഇവിടെ വകുപ്പുചുമതലക്കാരന്‍ ജനങ്ങളെ പിന്നെയും നാണംകെടുത്തി. വല്ലതും കിട്ടിയാലായി എന്ന് നേരത്തെ നിസ്സഹായത പ്രകടിപ്പിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് കേരളീയരെ യാചകരായാണ് കണക്കാക്കിയത്. ഒന്നും കിട്ടില്ലെന്ന് താന്‍ മുമ്പേ പറഞ്ഞില്ലേയെന്നാണ് ഇപ്പോള്‍ മന്ത്രിയുടെ ന്യായം. ഇത്തരമൊരു ന്യായീകരണത്തിന് അദ്ദേഹത്തിന് തെല്ലും ലജ്ജയില്ല. റെയില്‍വേയുടെ കൈയില്‍ പണമില്ലെന്ന വക്കാലത്തും ആര്യാടന്റെ വകയുണ്ട്.
കേരളത്തില്‍നിന്ന് റെയില്‍വേയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി എന്തെങ്കിലും വാങ്ങിയെടുക്കാനുള്ള കഴിവില്ലായ്മ വിളിച്ചുകൂവുകയാണ് മന്ത്രി. കെഎസ്ആര്‍ടിസി താനേ പൂട്ടിപ്പോകുമെന്നു പ്രവചിച്ച വകുപ്പുമന്ത്രിയാണ് അദ്ദേഹം. പ്രതിസന്ധിയില്‍നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാനല്ല, പൂട്ടിയിടാന്‍ എന്തുണ്ട് വഴി എന്നാണ് മന്ത്രിയുടെ നോട്ടം. ഡീസല്‍പ്രശ്നം ചര്‍ച്ചചെയ്ത് ഉടന്‍ പരിഹാരമെന്നു പ്രഖ്യാപിച്ച് മന്ത്രി ഡല്‍ഹിക്ക് പറന്നിരുന്നു. അവിടെ ചെന്നപ്പോള്‍ പെട്രോളിയംമന്ത്രി വിദേശത്ത്. ധനമന്ത്രി കാണാന്‍ അനുവാദം നല്‍കിയതുമില്ല. കേന്ദ്രത്തില്‍ മന്ത്രിമാര്‍ പണിയില്ലാതെ നടക്കുകയല്ല എന്നായിരുന്നു കേന്ദ്രമന്ത്രിമാരെ കാണാന്‍ കഴിയാത്തതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. വൈദ്യുതി ഇല്ലാത്തതും പവര്‍കട്ടുമൊന്നും വൈദ്യുതിമന്ത്രിയെ അലട്ടുന്നേയില്ല. ഒരു യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല, ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളമില്ല, നിരക്ക് കൂട്ടാതെ വഴിയില്ല, ഇരുട്ടില്‍ കഴിയാന്‍ ശീലിക്കണം... ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ഉപദേശം.
വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളെ ആഹ്വാനംചെയ്യുന്ന മന്ത്രിയുടെ ഔദ്യോഗികവസതിയിലെ കഴിഞ്ഞ രണ്ടുമാസത്തെ വൈദ്യുതിബില്‍ കാല്‍ ലക്ഷം രൂപ. റെയില്‍ബജറ്റില്‍ വല്ലതും നേടാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. ബജറ്റ് പൂര്‍ത്തിയായശേഷമാണ് ഇവിടെ എംപിമാരുടെ യോഗം വിളിച്ചത്. പേരിന് നിവേദനം നല്‍കി. റെയില്‍വേമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും തെളിയിച്ചു. ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനോ അത് നേടിയെടുക്കാനോ ഉള്ള ഇച്ഛാശക്തി യുഡിഎഫ് സര്‍ക്കാരിനില്ലെന്നും വ്യക്തമായി. റെയില്‍ബജറ്റില്‍ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ മാര്‍ച്ച് നാലിന് ഡല്‍ഹിക്ക് പോകുമെന്നാണ് ആര്യാടന്‍ അറിയിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ പ്രഖ്യാപനം മന്ത്രിയെ വീണ്ടും പരിഹാസ്യനാക്കി. ബജറ്റ് അവതരണത്തിനുമുമ്പ് കാല്‍ക്കാശ് നേടാന്‍ കഴിയാത്തവരാണ് ചര്‍ച്ചാവേളയില്‍ അവകാശം നേടാന്‍ പറക്കുന്നത്.
യാഥാര്‍ഥ്യം കാണാത്ത ബജറ്റ് പ്രസംഗം
ന്യൂഡല്‍ഹി: പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 63,000 കോടിയുടെ നിക്ഷേപമാണ് റെയില്‍വേ ബജറ്റില്‍ വിഭാവനംചെയ്യുന്നത്. ഇതില്‍ 50,000 കോടിയും ബാഹ്യമായി സ്വരൂപിക്കുമെന്നാണ് പറയുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെയാണിത്. കഴിഞ്ഞ പത്തുവര്‍ഷത്തിലെ ബജറ്റിലും പൊതു- സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരു പദ്ധതിപോലും നടപ്പാക്കിയില്ല. റെയില്‍വേയില്‍ പിപിപി മാതൃക ആരംഭിച്ച ബ്രിട്ടനില്‍ 26 പദ്ധതികളില്‍ 22ലും ഈ മാതൃക പിന്‍വലിച്ച കാര്യം യുപിഎ സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. റെയില്‍വേയുടെ വികസനവും വ്യാപനവും നടക്കണമെങ്കില്‍ പൊതുബജറ്റില്‍ അരലക്ഷം കോടി വകയിരുത്തണം. എന്നാല്‍, ഉദാരവല്‍ക്കരണനയത്തിലൂടെ മുന്നേറുന്ന പി ചിദംബരം ഇത്രയും തുക റെയില്‍വേക്ക് നല്‍കാന്‍ സാധ്യതയില്ല. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേക്ക് ആവശ്യമായ തുക നല്‍കിയിട്ടില്ലെന്നും ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു.
സ്വയം സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കാരണം പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസില്‍ ഒതുങ്ങുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച 90 ശതമാനം പദ്ധതികളും കല്ലിടലില്‍ അവസാനിച്ചു. പദ്ധതിപ്രഖ്യാപനത്തിനുശേഷം പണം വകയിരുത്താത്തതാണ് ഇതിന് കാരണം. 1034 ടണ്‍ ചരക്കുഗതാഗതം വര്‍ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുസരിച്ചുള്ള വാഗണുകള്‍ റെയില്‍വേ വാങ്ങുന്നില്ല. അതിനാല്‍ ബജറ്റിലെ ലക്ഷ്യം നേടുക അസാധ്യമാണ്. 35 വര്‍ഷം ഉപയോഗിച്ച വാഗണുകള്‍ മാറ്റണമെന്നാണ് ചട്ടം. നിരവധി വാഗണ്‍ ഉപയോഗശൂന്യമാകുന്നുണ്ടെങ്കിലും പുതിയത് വരുന്നുമില്ല. നേരത്തേ ചരക്കുകടത്തിന്റെ 70 ശതമാനവും റെയില്‍വേവഴിയായിരുന്നു. എന്നാലിപ്പോള്‍ 35 ശതമാനമായി. റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഈ മേഖലയെയും തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ഒരു സംവിധാനവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. 2001ല്‍ 17,000 കോടി രൂപയുടെ സുരക്ഷാനിധി രൂപീകരിച്ചിരുന്നു. ഇതിനായി അഞ്ചുവര്‍ഷം സുരക്ഷാ സര്‍ചാര്‍ജ് പിരിച്ചെടുത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ വികസന സര്‍ചാര്‍ജായി മാറ്റി പിരിവ് തുടര്‍ന്നു. അപകടം തടയുന്ന ആന്റി കൊളീഷന്‍ ഡിവൈസുകളെപ്പറ്റി ഇത്തവണയും മിണ്ടാട്ടമില്ല.
(വി ബി പരമേശ്വരന്‍)
ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറിക്ക് റെയില്‍വേ ബജറ്റില്‍ അനുവദിച്ചത് 53.79 കോടി രൂപ മാത്രം. നടപടികള്‍ എളുപ്പത്തിലാക്കി കോച്ച് ഫാക്ടറിയുടെ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കി ഉല്‍പ്പാദനം തുടങ്ങാനുള്ള ഉത്സാഹമൊന്നും കേന്ദ്രസര്‍ക്കാരിനില്ല. കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ റെയില്‍വേമന്ത്രി പറഞ്ഞത്.
2008-09ലെ റെയില്‍വേ ബജറ്റില്‍ മന്ത്രി ലാലുപ്രസാദ് യാദവാണ് പാലക്കാടിന് പുതിയ കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. ഒപ്പം പ്രഖ്യാപിച്ച റായ്ബറേലി ഫാക്ടറിയില്‍ ഉല്‍പ്പാദനം തുടങ്ങി. റെയില്‍വേ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി ഏറ്റെടുത്താണ് റായ്ബറേലിയില്‍ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. എന്നാല്‍, പാലക്കാടിന്റെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിനെ ചുമതലയേല്‍പ്പിച്ചു. ഇതിനകം 430.59 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 239 ഏക്കര്‍ റെയില്‍വേക്ക് കൈമാറി. റൈറ്റ്സ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കി. ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണം. സ്വകാര്യ പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. റായ്ബറേലിയില്‍ പൂര്‍ണമായും പൊതുമേഖലയില്‍ത്തന്നെ ഫാക്ടറി സ്ഥാപിച്ചു. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയേ നടപ്പാക്കൂ എന്നാണ് വാശി. പൊതു-സ്വകാര്യപങ്കാളിത്തത്തിന് കമ്പനി രൂപീകരിക്കാനാണ് ശ്രമം. പൊതുമേഖലയില്‍ പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്ന താല്‍പ്പര്യമാണ് ഇടതുപക്ഷപാര്‍ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ഇത്തവണ പാലക്കാട് കോച്ച് ഫാക്ടറിക്ക് മതിയായ ഫണ്ട് നീക്കിവയ്ക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു. റായ്ബറേലിയില്‍ കോച്ച് ഫാക്ടറിക്കുപുറമെ വീല്‍ ഫാക്ടറിയും സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നു. പാലക്കാട് കോച്ച് ഫാക്ടറിക്കായി കേരളത്തില്‍നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരുടെ സമ്മര്‍ദമുണ്ടായില്ല. കോച്ച് ഫാക്ടറിക്കായി നീക്കിവച്ച തുക അപര്യാപ്തമാണെന്നും കൂടുതല്‍ തുക വകയിരുത്തണമെന്നും എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു. ഇപ്പോള്‍ അനുവദിച്ച തുക കൊണ്ട് നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണം. കൂടുതല്‍ തുക അനുവദിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണം. പൊതുമേഖലയിലായിരിക്കണം ഫാക്ടറിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നും കിട്ടാത്തത് സാമ്പത്തികപ്രയാസത്താല്‍: മുഖ്യമന്ത്രി
റെയില്‍വേ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ കുറവായതുകൊണ്ടാണ് കേരളത്തിന് ഒന്നും കിട്ടാതെ പോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റെയില്‍വേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍ കുറഞ്ഞത്. മുന്‍ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കണം എന്നതിനാണ് സംസ്ഥാനം ഇത്തവണ ഊന്നല്‍ നല്‍കിയതെന്നും റെയില്‍മന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചിരുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സംതൃപ്തരാകും. കേന്ദ്രത്തിനുമുമ്പില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കും. പുതിയ റെയില്‍മന്ത്രി ചുമതലയേറ്റ ഉടന്‍ കണ്ടിരുന്നു. ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണണം: പിണറായി
ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ കേരളത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച റെയില്‍വേ ബജറ്റ് പാസാക്കുംമുമ്പ് കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളുമായി സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് പുതിയ ലൈനും സര്‍വേയുമില്ല. വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലുമില്ല. സമയബന്ധിതമായ ഗേജ് മാറ്റവുമില്ല, പാലക്കാട് കോച്ച് ഫാക്ടറി പൂര്‍ത്തിയാകാന്‍ പണം അനുവദിക്കാതെ ചെറിയ തുക നീക്കിവച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്ന പരാമര്‍ശം ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. യാത്രക്കൂലി, ചരക്കുകൂലി എന്നിവയിലൂടെ റെയില്‍വേ ഖജനാവിന് ഏറ്റവുമധികം സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ യാത്രക്കൂലി, ചരക്കുകൂലി എന്നിവ കൂട്ടിയത് കൂടുതല്‍ ആഘാതമേല്‍ക്കുന്നത് കേരളത്തിനാണ്. കേരളം ആസ്ഥാനമായ റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരി പാത, വൈദ്യുതീകരണം, പാതയിരട്ടിപ്പിക്കല്‍ തുടങ്ങി കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളൊക്കെ നിരാകരിക്കപ്പെട്ടു. ഈ അവഗണനയ്ക്ക് യുപിഎ മന്ത്രിസഭയും കേരളത്തിനുവേണ്ടി ഒന്നുംചെയ്യാതിരുന്ന കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ഉത്തരവാദികളാണ്. അവധാനതയോടെ പദ്ധതിനിര്‍ദേശങ്ങള്‍ തയ്യാറാക്കാനോ ബജറ്റ് പ്രക്രിയ തുടങ്ങുന്നതിനുമുമ്പുതന്നെ അത് സമര്‍പ്പിക്കാനോ തയ്യാറാകാതിരുന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയും കൂട്ടുത്തരവാദികളാണ്.
സംസ്ഥാന ഭരണം വരുത്തിയ വീഴ്ചയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് മന്ത്രി ആര്യാടന്‍ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചത്. ബജറ്റിനെ മറികടക്കുംവിധം എക്സിക്യൂട്ടീവ് ഉത്തരവിറക്കി 12,000 കോടി രൂപയുടെ അധിക യാത്രക്കൂലിഭാരം അടിച്ചേല്‍പ്പിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ യാത്രക്കൂലി കുട്ടിയിട്ടില്ല എന്നുപറയുന്നത് വഞ്ചനയാണ്. ചരക്കുകൂലി ഡീസല്‍ വിലയ്ക്കനുസരിച്ച് കൂട്ടും എന്ന പ്രഖ്യാപനത്തിലൂടെ ആഴ്ചതോറും ചരക്കുകൂലി കൂട്ടാനുള്ള പഴുതുണ്ടാക്കുകകൂടിയാണ് ഈ ബജറ്റിലൂടെ കേന്ദ്രം. സ്വകാര്യ പങ്കാളിത്തം, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് എന്നിവയില്ലാതെ റെയില്‍വേപദ്ധതികള്‍ ഏറ്റെടുക്കില്ലെന്ന ബജറ്റ് പരാമര്‍ശം ഉദാരവല്‍ക്കരണനയങ്ങളുടെ സ്ഥിരീകരണമാണ്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ബജറ്റില്‍ കേരളത്തെ അവഹേളിച്ചു: വി എസ്
കൊച്ചി: ഇത്തവണത്തെ റെയില്‍വേ ബജറ്റ് കേരളത്തെ അവഹേളിക്കുന്നതും അവഗണിക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിന് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമാധാനം പറയണം. ബജറ്റിനുമുമ്പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ ബജറ്റിനുശേഷം വീണ്ടും കാലുപിടിക്കാന്‍ പോവുന്നതെന്നും വി എസ് ആലുവ പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജറ്റ് തയ്യാറാക്കിയശേഷമാണ് കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചത്. അതുകൊണ്ടാണ് ഇത്തവണ നമുക്കൊന്നും കിട്ടാന്‍ ഇടയില്ലെന്ന് ആര്യാടന്‍ മുന്‍കൂര്‍ ജാമ്യമെടുത്തതെന്നും വി എസ് പറഞ്ഞു. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍. നവീകരണത്തിനും മൂലധനിക്ഷേപത്തിനുമായി ഒരു ലക്ഷം കോടി രൂപ പൊതുവിപണിയില്‍നിന്ന് കണ്ടെത്തുമെന്ന പ്രഖ്യാപനത്തിന് അര്‍ഥം സ്വകാര്യവല്‍ക്കരണം തന്നെയാണ്. ഒമ്പതുശതമാനം ചരക്കുകൂലി വര്‍ധിപ്പിച്ചതിലൂടെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാവുമെന്നും വി എസ് സൂചിപ്പിച്ചു.
2009ല്‍ പ്രഖ്യാപിച്ചതും കഴിഞ്ഞവര്‍ഷം തറക്കല്ലിട്ടതുമായ പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മാണംസംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന പരിഹാസ്യമായ പ്രസ്താവനയാണ് ബന്‍സല്‍ നടത്തിയത്. ചേര്‍ത്തല ബോഗി നിര്‍മാണയൂണിറ്റിനെക്കുറിച്ചും മംഗലാപുരം-ഷൊര്‍ണൂര്‍ പാത നവീകരിക്കുന്നതിനെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. കേരളം ആവശ്യപ്പെട്ട പുതിയ പാതകള്‍ അംഗീകരിക്കാനോ പുതിയ ട്രെയിനുകള്‍ അനുവദിക്കാനോ തയ്യാറായിട്ടില്ലെന്നും വി എസ് പറഞ്ഞു.
പാടെ അവഗണിച്ചു: എം വിജയകുമാര്‍
തിരു: റെയില്‍വേ ബജറ്റില്‍ കേന്ദ്രം കേരളത്തെ പാടെ അവഗണിച്ചെന്ന് റെയില്‍വേയുടെ ചുമതല വഹിച്ചിരുന്ന മുന്‍ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇതുപോലെ സംസ്ഥാനത്തെ അവഗണിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. 25 ട്രെയിനുകള്‍ ആവശ്യപ്പെട്ടതില്‍ ഒന്നും അനുവദിച്ചില്ല. ആവശ്യപ്പെടാത്ത രണ്ട് ട്രെയിനുകളും മൂന്ന് പാസഞ്ചറുകളുമാണ് ആകെ അനുവദിച്ചത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പാടെ മറന്നു. പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരത്തിനും പുതുതായി പാതകള്‍ക്കും പരിഗണന ലഭിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, നേമം, കോട്ടയം കോച്ച് ടെര്‍മിനലുകള്‍, പേട്ട മെഡിക്കല്‍ കോളേജ്, നേമത്തെ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ് തുടങ്ങിയ മുന്‍ പ്രഖ്യാപനങ്ങളൊന്നും പരിഗണിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മറ്റ് എംപിമാരും പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരാശാജനകം: ആര്യാടന്‍
തിരു: കേന്ദ്ര റെയില്‍വേ ബജറ്റ് കേരളത്തിന് നിരാശാജനകമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബജറ്റില്‍ നേരത്തെതന്നെ വലിയ പ്രതീക്ഷയില്ലായിരുന്നെങ്കിലും ഇത്ര നിരാശ പ്രതീക്ഷിച്ചില്ല. പുതിയ പദ്ധതികളില്ലെങ്കിലും നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളെങ്കിലും പ്രതീക്ഷിച്ചിരുന്നു. അടുത്ത മാസം നാലിന് ഡല്‍ഹിയിലെത്തി കേരളത്തിന്റെ പ്രതിഷേധം അറിയിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
deshabhimani 270213
കേരളത്തില്‍നിന്ന് റെയില്‍വേയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി എന്തെങ്കിലും വാങ്ങിയെടുക്കാനുള്ള കഴിവില്ലായ്മ വിളിച്ചുകൂവുകയാണ് മന്ത്രി. കെഎസ്ആര്‍ടിസി താനേ പൂട്ടിപ്പോകുമെന്നു പ്രവചിച്ച വകുപ്പുമന്ത്രിയാണ് അദ്ദേഹം. പ്രതിസന്ധിയില്‍നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാനല്ല, പൂട്ടിയിടാന്‍ എന്തുണ്ട് വഴി എന്നാണ് മന്ത്രിയുടെ നോട്ടം. ഡീസല്‍പ്രശ്നം ചര്‍ച്ചചെയ്ത് ഉടന്‍ പരിഹാരമെന്നു പ്രഖ്യാപിച്ച് മന്ത്രി ഡല്‍ഹിക്ക് പറന്നിരുന്നു. അവിടെ ചെന്നപ്പോള്‍ പെട്രോളിയംമന്ത്രി വിദേശത്ത്. ധനമന്ത്രി കാണാന്‍ അനുവാദം നല്‍കിയതുമില്ല. കേന്ദ്രത്തില്‍ മന്ത്രിമാര്‍ പണിയില്ലാതെ നടക്കുകയല്ല എന്നായിരുന്നു കേന്ദ്രമന്ത്രിമാരെ കാണാന്‍ കഴിയാത്തതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. വൈദ്യുതി ഇല്ലാത്തതും പവര്‍കട്ടുമൊന്നും വൈദ്യുതിമന്ത്രിയെ അലട്ടുന്നേയില്ല. ഒരു യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല, ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളമില്ല, നിരക്ക് കൂട്ടാതെ വഴിയില്ല, ഇരുട്ടില്‍ കഴിയാന്‍ ശീലിക്കണം... ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ഉപദേശം.
വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളെ ആഹ്വാനംചെയ്യുന്ന മന്ത്രിയുടെ ഔദ്യോഗികവസതിയിലെ കഴിഞ്ഞ രണ്ടുമാസത്തെ വൈദ്യുതിബില്‍ കാല്‍ ലക്ഷം രൂപ. റെയില്‍ബജറ്റില്‍ വല്ലതും നേടാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. ബജറ്റ് പൂര്‍ത്തിയായശേഷമാണ് ഇവിടെ എംപിമാരുടെ യോഗം വിളിച്ചത്. പേരിന് നിവേദനം നല്‍കി. റെയില്‍വേമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും തെളിയിച്ചു. ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനോ അത് നേടിയെടുക്കാനോ ഉള്ള ഇച്ഛാശക്തി യുഡിഎഫ് സര്‍ക്കാരിനില്ലെന്നും വ്യക്തമായി. റെയില്‍ബജറ്റില്‍ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ മാര്‍ച്ച് നാലിന് ഡല്‍ഹിക്ക് പോകുമെന്നാണ് ആര്യാടന്‍ അറിയിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ പ്രഖ്യാപനം മന്ത്രിയെ വീണ്ടും പരിഹാസ്യനാക്കി. ബജറ്റ് അവതരണത്തിനുമുമ്പ് കാല്‍ക്കാശ് നേടാന്‍ കഴിയാത്തവരാണ് ചര്‍ച്ചാവേളയില്‍ അവകാശം നേടാന്‍ പറക്കുന്നത്.
യാഥാര്‍ഥ്യം കാണാത്ത ബജറ്റ് പ്രസംഗം
ന്യൂഡല്‍ഹി: പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 63,000 കോടിയുടെ നിക്ഷേപമാണ് റെയില്‍വേ ബജറ്റില്‍ വിഭാവനംചെയ്യുന്നത്. ഇതില്‍ 50,000 കോടിയും ബാഹ്യമായി സ്വരൂപിക്കുമെന്നാണ് പറയുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെയാണിത്. കഴിഞ്ഞ പത്തുവര്‍ഷത്തിലെ ബജറ്റിലും പൊതു- സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരു പദ്ധതിപോലും നടപ്പാക്കിയില്ല. റെയില്‍വേയില്‍ പിപിപി മാതൃക ആരംഭിച്ച ബ്രിട്ടനില്‍ 26 പദ്ധതികളില്‍ 22ലും ഈ മാതൃക പിന്‍വലിച്ച കാര്യം യുപിഎ സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. റെയില്‍വേയുടെ വികസനവും വ്യാപനവും നടക്കണമെങ്കില്‍ പൊതുബജറ്റില്‍ അരലക്ഷം കോടി വകയിരുത്തണം. എന്നാല്‍, ഉദാരവല്‍ക്കരണനയത്തിലൂടെ മുന്നേറുന്ന പി ചിദംബരം ഇത്രയും തുക റെയില്‍വേക്ക് നല്‍കാന്‍ സാധ്യതയില്ല. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേക്ക് ആവശ്യമായ തുക നല്‍കിയിട്ടില്ലെന്നും ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു.
സ്വയം സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കാരണം പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസില്‍ ഒതുങ്ങുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച 90 ശതമാനം പദ്ധതികളും കല്ലിടലില്‍ അവസാനിച്ചു. പദ്ധതിപ്രഖ്യാപനത്തിനുശേഷം പണം വകയിരുത്താത്തതാണ് ഇതിന് കാരണം. 1034 ടണ്‍ ചരക്കുഗതാഗതം വര്‍ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുസരിച്ചുള്ള വാഗണുകള്‍ റെയില്‍വേ വാങ്ങുന്നില്ല. അതിനാല്‍ ബജറ്റിലെ ലക്ഷ്യം നേടുക അസാധ്യമാണ്. 35 വര്‍ഷം ഉപയോഗിച്ച വാഗണുകള്‍ മാറ്റണമെന്നാണ് ചട്ടം. നിരവധി വാഗണ്‍ ഉപയോഗശൂന്യമാകുന്നുണ്ടെങ്കിലും പുതിയത് വരുന്നുമില്ല. നേരത്തേ ചരക്കുകടത്തിന്റെ 70 ശതമാനവും റെയില്‍വേവഴിയായിരുന്നു. എന്നാലിപ്പോള്‍ 35 ശതമാനമായി. റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഈ മേഖലയെയും തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ഒരു സംവിധാനവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. 2001ല്‍ 17,000 കോടി രൂപയുടെ സുരക്ഷാനിധി രൂപീകരിച്ചിരുന്നു. ഇതിനായി അഞ്ചുവര്‍ഷം സുരക്ഷാ സര്‍ചാര്‍ജ് പിരിച്ചെടുത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ വികസന സര്‍ചാര്‍ജായി മാറ്റി പിരിവ് തുടര്‍ന്നു. അപകടം തടയുന്ന ആന്റി കൊളീഷന്‍ ഡിവൈസുകളെപ്പറ്റി ഇത്തവണയും മിണ്ടാട്ടമില്ല.
(വി ബി പരമേശ്വരന്‍)
പാലക്കാട് കോച്ച് ഫാക്ടറിക്ക് 54 കോടി മാത്രം
2008-09ലെ റെയില്‍വേ ബജറ്റില്‍ മന്ത്രി ലാലുപ്രസാദ് യാദവാണ് പാലക്കാടിന് പുതിയ കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. ഒപ്പം പ്രഖ്യാപിച്ച റായ്ബറേലി ഫാക്ടറിയില്‍ ഉല്‍പ്പാദനം തുടങ്ങി. റെയില്‍വേ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി ഏറ്റെടുത്താണ് റായ്ബറേലിയില്‍ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. എന്നാല്‍, പാലക്കാടിന്റെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിനെ ചുമതലയേല്‍പ്പിച്ചു. ഇതിനകം 430.59 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 239 ഏക്കര്‍ റെയില്‍വേക്ക് കൈമാറി. റൈറ്റ്സ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കി. ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണം. സ്വകാര്യ പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. റായ്ബറേലിയില്‍ പൂര്‍ണമായും പൊതുമേഖലയില്‍ത്തന്നെ ഫാക്ടറി സ്ഥാപിച്ചു. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയേ നടപ്പാക്കൂ എന്നാണ് വാശി. പൊതു-സ്വകാര്യപങ്കാളിത്തത്തിന് കമ്പനി രൂപീകരിക്കാനാണ് ശ്രമം. പൊതുമേഖലയില്‍ പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്ന താല്‍പ്പര്യമാണ് ഇടതുപക്ഷപാര്‍ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ഇത്തവണ പാലക്കാട് കോച്ച് ഫാക്ടറിക്ക് മതിയായ ഫണ്ട് നീക്കിവയ്ക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു. റായ്ബറേലിയില്‍ കോച്ച് ഫാക്ടറിക്കുപുറമെ വീല്‍ ഫാക്ടറിയും സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നു. പാലക്കാട് കോച്ച് ഫാക്ടറിക്കായി കേരളത്തില്‍നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരുടെ സമ്മര്‍ദമുണ്ടായില്ല. കോച്ച് ഫാക്ടറിക്കായി നീക്കിവച്ച തുക അപര്യാപ്തമാണെന്നും കൂടുതല്‍ തുക വകയിരുത്തണമെന്നും എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു. ഇപ്പോള്‍ അനുവദിച്ച തുക കൊണ്ട് നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണം. കൂടുതല്‍ തുക അനുവദിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണം. പൊതുമേഖലയിലായിരിക്കണം ഫാക്ടറിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നും കിട്ടാത്തത് സാമ്പത്തികപ്രയാസത്താല്‍: മുഖ്യമന്ത്രി
റെയില്‍വേ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ കുറവായതുകൊണ്ടാണ് കേരളത്തിന് ഒന്നും കിട്ടാതെ പോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റെയില്‍വേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍ കുറഞ്ഞത്. മുന്‍ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കണം എന്നതിനാണ് സംസ്ഥാനം ഇത്തവണ ഊന്നല്‍ നല്‍കിയതെന്നും റെയില്‍മന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചിരുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സംതൃപ്തരാകും. കേന്ദ്രത്തിനുമുമ്പില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കും. പുതിയ റെയില്‍മന്ത്രി ചുമതലയേറ്റ ഉടന്‍ കണ്ടിരുന്നു. ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണണം: പിണറായി
ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ കേരളത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച റെയില്‍വേ ബജറ്റ് പാസാക്കുംമുമ്പ് കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളുമായി സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് പുതിയ ലൈനും സര്‍വേയുമില്ല. വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലുമില്ല. സമയബന്ധിതമായ ഗേജ് മാറ്റവുമില്ല, പാലക്കാട് കോച്ച് ഫാക്ടറി പൂര്‍ത്തിയാകാന്‍ പണം അനുവദിക്കാതെ ചെറിയ തുക നീക്കിവച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്ന പരാമര്‍ശം ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. യാത്രക്കൂലി, ചരക്കുകൂലി എന്നിവയിലൂടെ റെയില്‍വേ ഖജനാവിന് ഏറ്റവുമധികം സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ യാത്രക്കൂലി, ചരക്കുകൂലി എന്നിവ കൂട്ടിയത് കൂടുതല്‍ ആഘാതമേല്‍ക്കുന്നത് കേരളത്തിനാണ്. കേരളം ആസ്ഥാനമായ റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരി പാത, വൈദ്യുതീകരണം, പാതയിരട്ടിപ്പിക്കല്‍ തുടങ്ങി കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളൊക്കെ നിരാകരിക്കപ്പെട്ടു. ഈ അവഗണനയ്ക്ക് യുപിഎ മന്ത്രിസഭയും കേരളത്തിനുവേണ്ടി ഒന്നുംചെയ്യാതിരുന്ന കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ഉത്തരവാദികളാണ്. അവധാനതയോടെ പദ്ധതിനിര്‍ദേശങ്ങള്‍ തയ്യാറാക്കാനോ ബജറ്റ് പ്രക്രിയ തുടങ്ങുന്നതിനുമുമ്പുതന്നെ അത് സമര്‍പ്പിക്കാനോ തയ്യാറാകാതിരുന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയും കൂട്ടുത്തരവാദികളാണ്.
സംസ്ഥാന ഭരണം വരുത്തിയ വീഴ്ചയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് മന്ത്രി ആര്യാടന്‍ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചത്. ബജറ്റിനെ മറികടക്കുംവിധം എക്സിക്യൂട്ടീവ് ഉത്തരവിറക്കി 12,000 കോടി രൂപയുടെ അധിക യാത്രക്കൂലിഭാരം അടിച്ചേല്‍പ്പിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ യാത്രക്കൂലി കുട്ടിയിട്ടില്ല എന്നുപറയുന്നത് വഞ്ചനയാണ്. ചരക്കുകൂലി ഡീസല്‍ വിലയ്ക്കനുസരിച്ച് കൂട്ടും എന്ന പ്രഖ്യാപനത്തിലൂടെ ആഴ്ചതോറും ചരക്കുകൂലി കൂട്ടാനുള്ള പഴുതുണ്ടാക്കുകകൂടിയാണ് ഈ ബജറ്റിലൂടെ കേന്ദ്രം. സ്വകാര്യ പങ്കാളിത്തം, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് എന്നിവയില്ലാതെ റെയില്‍വേപദ്ധതികള്‍ ഏറ്റെടുക്കില്ലെന്ന ബജറ്റ് പരാമര്‍ശം ഉദാരവല്‍ക്കരണനയങ്ങളുടെ സ്ഥിരീകരണമാണ്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ബജറ്റില്‍ കേരളത്തെ അവഹേളിച്ചു: വി എസ്
കൊച്ചി: ഇത്തവണത്തെ റെയില്‍വേ ബജറ്റ് കേരളത്തെ അവഹേളിക്കുന്നതും അവഗണിക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിന് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമാധാനം പറയണം. ബജറ്റിനുമുമ്പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ ബജറ്റിനുശേഷം വീണ്ടും കാലുപിടിക്കാന്‍ പോവുന്നതെന്നും വി എസ് ആലുവ പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജറ്റ് തയ്യാറാക്കിയശേഷമാണ് കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചത്. അതുകൊണ്ടാണ് ഇത്തവണ നമുക്കൊന്നും കിട്ടാന്‍ ഇടയില്ലെന്ന് ആര്യാടന്‍ മുന്‍കൂര്‍ ജാമ്യമെടുത്തതെന്നും വി എസ് പറഞ്ഞു. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍. നവീകരണത്തിനും മൂലധനിക്ഷേപത്തിനുമായി ഒരു ലക്ഷം കോടി രൂപ പൊതുവിപണിയില്‍നിന്ന് കണ്ടെത്തുമെന്ന പ്രഖ്യാപനത്തിന് അര്‍ഥം സ്വകാര്യവല്‍ക്കരണം തന്നെയാണ്. ഒമ്പതുശതമാനം ചരക്കുകൂലി വര്‍ധിപ്പിച്ചതിലൂടെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാവുമെന്നും വി എസ് സൂചിപ്പിച്ചു.
2009ല്‍ പ്രഖ്യാപിച്ചതും കഴിഞ്ഞവര്‍ഷം തറക്കല്ലിട്ടതുമായ പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മാണംസംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന പരിഹാസ്യമായ പ്രസ്താവനയാണ് ബന്‍സല്‍ നടത്തിയത്. ചേര്‍ത്തല ബോഗി നിര്‍മാണയൂണിറ്റിനെക്കുറിച്ചും മംഗലാപുരം-ഷൊര്‍ണൂര്‍ പാത നവീകരിക്കുന്നതിനെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. കേരളം ആവശ്യപ്പെട്ട പുതിയ പാതകള്‍ അംഗീകരിക്കാനോ പുതിയ ട്രെയിനുകള്‍ അനുവദിക്കാനോ തയ്യാറായിട്ടില്ലെന്നും വി എസ് പറഞ്ഞു.
പാടെ അവഗണിച്ചു: എം വിജയകുമാര്‍
തിരു: റെയില്‍വേ ബജറ്റില്‍ കേന്ദ്രം കേരളത്തെ പാടെ അവഗണിച്ചെന്ന് റെയില്‍വേയുടെ ചുമതല വഹിച്ചിരുന്ന മുന്‍ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇതുപോലെ സംസ്ഥാനത്തെ അവഗണിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. 25 ട്രെയിനുകള്‍ ആവശ്യപ്പെട്ടതില്‍ ഒന്നും അനുവദിച്ചില്ല. ആവശ്യപ്പെടാത്ത രണ്ട് ട്രെയിനുകളും മൂന്ന് പാസഞ്ചറുകളുമാണ് ആകെ അനുവദിച്ചത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പാടെ മറന്നു. പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരത്തിനും പുതുതായി പാതകള്‍ക്കും പരിഗണന ലഭിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, നേമം, കോട്ടയം കോച്ച് ടെര്‍മിനലുകള്‍, പേട്ട മെഡിക്കല്‍ കോളേജ്, നേമത്തെ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ് തുടങ്ങിയ മുന്‍ പ്രഖ്യാപനങ്ങളൊന്നും പരിഗണിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മറ്റ് എംപിമാരും പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരാശാജനകം: ആര്യാടന്‍
തിരു: കേന്ദ്ര റെയില്‍വേ ബജറ്റ് കേരളത്തിന് നിരാശാജനകമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബജറ്റില്‍ നേരത്തെതന്നെ വലിയ പ്രതീക്ഷയില്ലായിരുന്നെങ്കിലും ഇത്ര നിരാശ പ്രതീക്ഷിച്ചില്ല. പുതിയ പദ്ധതികളില്ലെങ്കിലും നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളെങ്കിലും പ്രതീക്ഷിച്ചിരുന്നു. അടുത്ത മാസം നാലിന് ഡല്‍ഹിയിലെത്തി കേരളത്തിന്റെ പ്രതിഷേധം അറിയിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
deshabhimani 270213
ചന്ദ്രശേഖരന് വധഭീഷണിയുള്ളതായി പരാതി നല്‍കിയിട്ടില്ല: രമ
കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധഭീഷണിയുള്ളതായി താന്‍ പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്ന് ഭാര്യ കെ കെ രമ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിലാണ് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ രമയുടെ മൊഴി. ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന വിവരം സിപിഐ എം നേതാവായിരുന്ന അച്ഛന്‍ കെ കെ മാധവനോടോ വീട്ടിലുള്ള ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍ എന്നിവരോടോ പറഞ്ഞിട്ടില്ല. അഡീഷണല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി ഇടത് ഏകോപനസമിതി നേതാവാണെന്ന് അറിയാം. ഇടത് ഏകോപനസമിതിയുടെ പരിപാടികളില്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ചന്ദ്രശേഖരനും എന്‍ വേണുവും കുമാരന്‍കുട്ടിയും ആര്‍എംപി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഫോട്ടോ അഭിഭാഷകന്‍ കാണിച്ചുകൊടുത്തപ്പോള്‍ അത് ശരിയാണെന്ന് അവര്‍ മറുപടി നല്‍കി.
പി സതീദേവിയും കെ കെ ലതിക എംഎല്‍എയും പ്രദേശത്തെ സ്വാധീനമുള്ള സ്ത്രീനേതാക്കളാണെന്ന് അറിയുമോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് അവര്‍ മൊഴി നല്‍കി. ഇവരെ പൊതുജനമധ്യത്തില്‍ താഴ്ത്തിക്കെട്ടാന്‍ ആര്‍എംപിയും രമയും ശ്രമിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു.
ചന്ദ്രശേഖരന്‍ ഒഞ്ചിയം സര്‍വീസ് സഹകരണ ബാങ്ക് മെയിന്‍ ശാഖയില്‍ 2001 മാര്‍ച്ച് 31ന് 4,65,710 രൂപ സ്ഥിരനിക്ഷേപമിട്ടതായി അറിയില്ല. വളം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരനെ പാര്‍ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനിടയായ സംഭവത്തില്‍ പരാമര്‍ശിച്ച തുകയാണ് ഇങ്ങനെ നിക്ഷേപിച്ചത് എന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തെറ്റാണെന്നായിരുന്നു രമയുടെ മൊഴി. നാലുമാസത്തിനകം ഈ തുക പിന്‍വലിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് അവര്‍ പറഞ്ഞു. ആര്‍എംപിക്കാരെ ആക്രമിച്ച സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേസെടുത്തില്ലെന്ന് ആരോപിച്ച രമ അന്ന് മുഖ്യമന്ത്രി ആരായിരുന്നുവെന്ന് ഓര്‍മയില്ലെന്ന് പ്രതിഭാഗം വിസ്താരത്തില്‍ പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, സി ശ്രീധരന്‍ നായര്‍, പി വി ഹരി, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവര്‍ ഹാജരായി. രമയുടെ വിസ്താരം പൂര്‍ത്തിയായി. 8, 11 സാക്ഷികളും ആര്‍എംപി പ്രവര്‍ത്തകരുമായ എന്‍ വേണു, അച്യുതന്‍ എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. രമയുടെ മകന്‍ അഭിനന്ദ്, അച്ഛന്‍ കെ കെ മാധവന്‍ എന്നിവരടക്കം അഞ്ചുസാക്ഷികളെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
വളം തിരിമറി: ചന്ദ്രശേഖരന്റെ അഴിമതി പുറത്തുവന്നു
കോഴിക്കോട്: അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണ് ടി പി ചന്ദ്രശേഖരനെന്ന വാദം കോടതിയില്‍ പൊളിഞ്ഞു. ഏറാമല സഹ. ബാങ്കിലെ വളം തിരിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയാണ് പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നത്. ഒഞ്ചിയം സര്‍വീസ് സഹകരണ ബാങ്കില്‍ തുക സ്ഥിരനിക്ഷേപമിട്ടതിന്റെ രേഖകളും കോടതിയില്‍ എത്തി. ഇതേപ്പറ്റി അറിയില്ലെന്ന മറുപടിയാണ് രമ നല്‍കിയത്. ഒഞ്ചിയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ആര്‍എംപി പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യമുണ്ടാക്കിയില്ലെന്ന വാദവും പൊളിഞ്ഞു. ഒഞ്ചിയത്ത് 17ല്‍ 11 സീറ്റിലും യുഡിഎഫ് മത്സരിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അറിയില്ലെന്നായിരുന്നു രമയുടെ മറുപടി. യുഡിഎഫ് മത്സരിക്കാത്ത വാര്‍ഡുകളുടെ പേരും കോടതിയില്‍ രേഖയായി. 2, 3, 5, 6, 7, 8, 9, 10, 12, 13, 14 വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികളില്ലാഞ്ഞത്.
deshabhimani 270213
ജനമുന്നേറ്റം മറച്ചുവയ്ക്കാന്‍ മാധ്യമപാഴ്വേല
സിപിഐ എം സമര സന്ദേശയാത്ര മഹാജനപ്രവാഹമായി മാറുന്നത് മറച്ചുവച്ച് വിവാദം സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ പാഴ്ശ്രമം. തിങ്കളാഴ്ച കേരളത്തിലെത്തിയ അഖിലേന്ത്യാജാഥയ്ക്ക് സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ആവേശം ജ്വലിച്ച വരവേല്‍പ്പാണ് ലഭിച്ചത്. പതിനായിരങ്ങള്‍ ജാഥയെ എതിരേല്‍ക്കാന്‍ ഒഴുകി. സംസ്ഥാനത്ത് ആദ്യസ്വീകരണം നല്‍കിയ ആറ്റിങ്ങലിലും അടുത്ത കേന്ദ്രമായ കൊല്ലത്തും ഒരു ലക്ഷത്തിലധികം വീതം പേരാണ് അണിനിരന്നത്.
പതിവുപോലെ ഈ ജനമുന്നേറ്റവും ജാഥയില്‍ ഉയര്‍ത്തുന്ന സുപ്രധാനമായ മുദ്രാവാക്യങ്ങളും മാറ്റിവച്ച് സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ വിവാദ നിര്‍മാണത്തില്‍ മുഴുകി. അതേസമയം ജാഥയെ ഇകഴ്ത്തിക്കാട്ടാന്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ പരസ്പരവിരുദ്ധവുമായി. ജാഥയില്‍ ആരാണ് പ്രസംഗിക്കാത്തതെന്നായിരുന്നു ഇത്തവണ മാധ്യമപരിശോധന. "വി എസും പിണറായിയും പ്രസംഗിച്ചില്ല" ഇതായിരുന്നു മാതൃഭൂമിയുടെ ചൊവ്വാഴ്ചത്തെ കണ്ടെത്തല്‍. എന്നാല്‍, "വി എസ് വന്നു, പ്രസംഗിക്കാന്‍ വിളിച്ചില്ല" എന്നായി മനോരമ. അതേസമയം മാധ്യമത്തിന്റെ തലക്കെട്ടാകട്ടെ "സിപിഎം അഖിലേന്ത്യാ ജാഥ കേരളത്തില്‍, സജീവസാന്നിധ്യമായി വി എസ്" എന്നായി. ഹിന്ദുവും ഈ വഴിക്കാണ് പോയത്. ജീവിതം വഴിമുട്ടിച്ച സര്‍ക്കാരിനെതിരെ സമരസജ്ജരായി അണിചേരുന്ന ജനങ്ങളില്‍ ആശയക്കുഴപ്പം വിതയ്ക്കുകയെന്ന പതിവുജോലി കൃത്യമായി നിര്‍വഹിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, ഈ നീക്കം ദയനീയപരാജയമായി. ദൃശ്യമാധ്യമങ്ങളും ഇതേ ശ്രമം നടത്തി പരാജയപ്പെട്ടു. സിപിഐ എം ജാഥയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആരൊക്കെ പ്രസംഗിക്കണമെന്ന് തങ്ങള്‍ നേരത്തേ നിശ്ചയിച്ചിട്ടുണ്ട് എന്ന ഭാവത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത രചിച്ചത്. പാര്‍ടിയുടെ മുന്നേറ്റം ഇകഴ്ത്തിക്കാട്ടാനുള്ള ബദ്ധപ്പാടില്‍ ഈ വാര്‍ത്തകള്‍ പരസ്പര വിരുദ്ധമായി. സ്വീകരണകേന്ദ്രങ്ങളിലെ വന്‍ ജനപങ്കാളിത്തം പ്രാദേശിക പേജുകളിലൊതുക്കിയാണ് വിവാദത്തിലൂടെ ശ്രദ്ധതിരിക്കാനുള്ള വ്യാജസൃഷ്ടികള്‍ പ്രധാനപേജുകളില്‍ വിന്യസിച്ചത്.
പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഖിലേന്ത്യാജാഥയ്ക്കൊപ്പം സംസ്ഥാനത്തെ എല്ലാ സീകരണകേന്ദ്രങ്ങളിലും എത്തുന്നുണ്ട്. പിബി അംഗമായ കോടിയേരി ബാലകൃഷ്ണനും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുന്നുമുണ്ട്. ജാഥ എത്തുന്നതിനു മുമ്പായി സ്വീകരണകേന്ദ്രങ്ങളില്‍ നേതാക്കള്‍ പ്രസംഗിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍, പ്രാസംഗികരെ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്ന മട്ടിലാണ് പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ പെരുമാറിയത്. അഖിലേന്ത്യാ ജാഥയെ എതിരേല്‍ക്കാന്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ യുഡിഎഫ് കുഴലൂത്തുകാരായ മാധ്യമങ്ങളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഉദ്ഘാടനസമ്മേളനം നടന്ന കന്യാകുമാരിയിലും തുടര്‍ന്ന് സ്വീകരണം ലഭിച്ച നാഗര്‍കോവിലിലും ദൃശ്യമായ ജനപങ്കാളിത്തം അത്യാവേശകരമായിരുന്നു. കേരളത്തിലെത്തിയതോടെ ജാഥാപ്രയാണം ജനങ്ങളുടെ മഹാപ്രവാഹമായി മാറി. ദുരിതങ്ങള്‍ വേട്ടയാടുന്ന ജനത പാര്‍ടി നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളില്‍ ഒരേമനസ്സോടെയാണ് അണിചേരുന്നത്. തങ്ങളെ പിന്തിരിപ്പിക്കാന്‍ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ക്കാവില്ലെന്ന് എത്രയോ തവണ അവര്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ എല്ലാ ആയുധവും ഉപയോഗിച്ച് പരാജയപ്പെട്ടിട്ടും പിന്മാറാതെ പുതിയ വിവാദങ്ങളില്‍ തലപൂഴ്ത്തി സ്വയം ആശ്വസിക്കുകയാണിക്കൂട്ടര്‍.
തെളിയുന്നത് ജനകീയാടിത്തറയും സംഘാടനമികവും
കൊച്ചി: സംസ്ഥാനത്ത് മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാനാകാത്ത സംഘാടനമികവിന് മകുടോദാഹരണമാവുകയാണ് സമരസന്ദേശയാത്രയുടെ ഓരോ സ്വീകരണവും. കേരളത്തിന്റെ തെക്കേ അറ്റമായ കളിയിക്കാവിളയില്‍നിന്നു തുടങ്ങി വ്യവസായ നഗരമായ കൊച്ചിയില്‍വരെ ജാഥ ഏറ്റുവാങ്ങിയ സ്വീകരണങ്ങളോരോന്നും ഒന്നിനൊന്ന് മികവുറ്റത്. ജാഥയിലൂടെ സിപിഐ എം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ പൂര്‍ണമനസ്സോടെ ഏറ്റെടുക്കുന്നതാണ് ഇതുവരെയുള്ള അഞ്ചു ജില്ലയിലും കണ്ടത്. ജീവിതത്തെ വറുതിയുടെ എരിതീയിലേക്കു തള്ളിവിട്ട നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം മാത്രമാണ് പോംവഴിയെന്ന തിരിച്ചറിവാണ് സ്വീകരണകേന്ദ്രങ്ങളിലെ ജനബാഹുല്യത്തിന് നിദാനം. ഒപ്പം സിപിഐ എമ്മിനുമാത്രം അവകാശപ്പെട്ട ഉലയാത്ത ജനകീയാടിത്തറയും അന്യൂനമായ സംഘാടനമികവും പ്രതിഫലിക്കുന്നു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജാഥയുടെ കേരളത്തിലെ മാനേജര്‍ എ കെ ബാലന്‍ എന്നിവര്‍ ജാഥയിലുടനീളം സഞ്ചരിക്കുന്നു. രണ്ടാം ദിനത്തിനൊടുവില്‍ കൊല്ലത്ത് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനുശേഷം ചൊവ്വാഴ്ച രാവിലെ ആലപ്പുഴയ്ക്ക് പുറപ്പെട്ട ജാഥയെ കൃഷ്ണപുരം മുക്കടയില്‍ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി കെ സദാശിവന്‍ എംഎല്‍എ, സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സുരേന്ദ്രന്‍, സജി ചെറിയാന്‍ എന്നിവരും നേതാക്കളെ സ്വീകരിക്കാനെത്തി. ആലപ്പുഴ നഗരത്തിലെ ഇഎംഎസ് സ്റ്റേഡിയത്തില്‍ ജാഥാക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍ പിള്ളയും ജാഥാംഗം വി ശ്രീനിവാസ് റാവുവും എത്തും മുമ്പേ ജാഥാംഗങ്ങളായ എം എ ബേബിയും സുധ സുന്ദരരാമനും എത്തിയിരുന്നു. ജാഥാംഗങ്ങളെ കൂടാതെ പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവര്‍ സംസാരിച്ചു. സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ ജി സുധാകരന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി കെ ചന്ദ്രാനന്ദന്‍, സി എസ് സുജാത, എ എം ആരിഫ് എംഎല്‍എ, പ്രതിഭാഹരി, മേഴ്സി ഡയാന മരിഡോ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ യോഗത്തില്‍ ആദരിച്ചു.
കോട്ടയത്തേക്കുള്ള യാത്ര ജില്ലാ അതിര്‍ത്തിയിലെത്തുമ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ് എസ്ആര്‍പിയെ ഷാളണിയിച്ചു. വി ആര്‍ ഭാസ്കരന്‍, എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍, എ വി റസ്സല്‍ എന്നിവര്‍ ചടങ്ങിനെത്തി. കോട്ടയത്തെ ആവേശകരമായ പൊതുസമ്മേളനത്തില്‍ ജാഥാക്യാപ്റ്റന്‍ എസ് ആര്‍ പി, അംഗങ്ങളായ എം എ ബേബി, സുധ സുന്ദരരാമന്‍ എന്നിവരും തോമസ് ഐസക്കും സംസാരിച്ചു. പത്തനം തിട്ട ജില്ലാ സെക്രട്ടറി അനന്തഗോപന്‍ ജാഥാംഗങ്ങള്‍ക്കും പിണറായിക്കും ആറന്മുളക്കണ്ണാടി സമ്മാനിച്ചു. കെ ജെ തോമസ്, വൈക്കം വിശ്വന്‍, സുരേഷ്കുറുപ്പ് എന്നിവരും സംബന്ധിച്ചു. വി എന്‍ വാസവന്‍ അധ്യക്ഷനായി. എറണാകുളം അതിര്‍ത്തിയായ പൂത്തോട്ടയില്‍ സ്വീകരണകേന്ദ്രത്തില്‍ ബാന്‍ഡ്വാദ്യവും റെഡ് വളണ്ടിയര്‍മാരുടെ ഗാഡ് ഓഫ് ഓണറും ആവേശകരമായി. ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍, എസ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന വന്‍ റാലിയില്‍ എസ് ആര്‍പി, എം എ ബേബി, സുധ സുന്ദരരാമന്‍, എ വിജയരാഘവന്‍ എന്നിവര്‍ക്കു പുറമെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സംസാരിച്ചു. പി രാജീവ് അധ്യക്ഷനായി. കെ ചന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു. എം കെ സാനു, കഥകളി നടന്‍ ഫാക്ട് പദ്മനാഭന്‍, ചിത്രകാരന്‍ കലാധരന്‍ എന്നിവരും സംബന്ധിച്ചു.
deshabhimani 270213
പതിവുപോലെ ഈ ജനമുന്നേറ്റവും ജാഥയില്‍ ഉയര്‍ത്തുന്ന സുപ്രധാനമായ മുദ്രാവാക്യങ്ങളും മാറ്റിവച്ച് സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ വിവാദ നിര്‍മാണത്തില്‍ മുഴുകി. അതേസമയം ജാഥയെ ഇകഴ്ത്തിക്കാട്ടാന്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ പരസ്പരവിരുദ്ധവുമായി. ജാഥയില്‍ ആരാണ് പ്രസംഗിക്കാത്തതെന്നായിരുന്നു ഇത്തവണ മാധ്യമപരിശോധന. "വി എസും പിണറായിയും പ്രസംഗിച്ചില്ല" ഇതായിരുന്നു മാതൃഭൂമിയുടെ ചൊവ്വാഴ്ചത്തെ കണ്ടെത്തല്‍. എന്നാല്‍, "വി എസ് വന്നു, പ്രസംഗിക്കാന്‍ വിളിച്ചില്ല" എന്നായി മനോരമ. അതേസമയം മാധ്യമത്തിന്റെ തലക്കെട്ടാകട്ടെ "സിപിഎം അഖിലേന്ത്യാ ജാഥ കേരളത്തില്‍, സജീവസാന്നിധ്യമായി വി എസ്" എന്നായി. ഹിന്ദുവും ഈ വഴിക്കാണ് പോയത്. ജീവിതം വഴിമുട്ടിച്ച സര്‍ക്കാരിനെതിരെ സമരസജ്ജരായി അണിചേരുന്ന ജനങ്ങളില്‍ ആശയക്കുഴപ്പം വിതയ്ക്കുകയെന്ന പതിവുജോലി കൃത്യമായി നിര്‍വഹിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, ഈ നീക്കം ദയനീയപരാജയമായി. ദൃശ്യമാധ്യമങ്ങളും ഇതേ ശ്രമം നടത്തി പരാജയപ്പെട്ടു. സിപിഐ എം ജാഥയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആരൊക്കെ പ്രസംഗിക്കണമെന്ന് തങ്ങള്‍ നേരത്തേ നിശ്ചയിച്ചിട്ടുണ്ട് എന്ന ഭാവത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത രചിച്ചത്. പാര്‍ടിയുടെ മുന്നേറ്റം ഇകഴ്ത്തിക്കാട്ടാനുള്ള ബദ്ധപ്പാടില്‍ ഈ വാര്‍ത്തകള്‍ പരസ്പര വിരുദ്ധമായി. സ്വീകരണകേന്ദ്രങ്ങളിലെ വന്‍ ജനപങ്കാളിത്തം പ്രാദേശിക പേജുകളിലൊതുക്കിയാണ് വിവാദത്തിലൂടെ ശ്രദ്ധതിരിക്കാനുള്ള വ്യാജസൃഷ്ടികള്‍ പ്രധാനപേജുകളില്‍ വിന്യസിച്ചത്.
പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഖിലേന്ത്യാജാഥയ്ക്കൊപ്പം സംസ്ഥാനത്തെ എല്ലാ സീകരണകേന്ദ്രങ്ങളിലും എത്തുന്നുണ്ട്. പിബി അംഗമായ കോടിയേരി ബാലകൃഷ്ണനും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുന്നുമുണ്ട്. ജാഥ എത്തുന്നതിനു മുമ്പായി സ്വീകരണകേന്ദ്രങ്ങളില്‍ നേതാക്കള്‍ പ്രസംഗിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍, പ്രാസംഗികരെ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്ന മട്ടിലാണ് പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ പെരുമാറിയത്. അഖിലേന്ത്യാ ജാഥയെ എതിരേല്‍ക്കാന്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ യുഡിഎഫ് കുഴലൂത്തുകാരായ മാധ്യമങ്ങളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഉദ്ഘാടനസമ്മേളനം നടന്ന കന്യാകുമാരിയിലും തുടര്‍ന്ന് സ്വീകരണം ലഭിച്ച നാഗര്‍കോവിലിലും ദൃശ്യമായ ജനപങ്കാളിത്തം അത്യാവേശകരമായിരുന്നു. കേരളത്തിലെത്തിയതോടെ ജാഥാപ്രയാണം ജനങ്ങളുടെ മഹാപ്രവാഹമായി മാറി. ദുരിതങ്ങള്‍ വേട്ടയാടുന്ന ജനത പാര്‍ടി നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളില്‍ ഒരേമനസ്സോടെയാണ് അണിചേരുന്നത്. തങ്ങളെ പിന്തിരിപ്പിക്കാന്‍ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ക്കാവില്ലെന്ന് എത്രയോ തവണ അവര്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ എല്ലാ ആയുധവും ഉപയോഗിച്ച് പരാജയപ്പെട്ടിട്ടും പിന്മാറാതെ പുതിയ വിവാദങ്ങളില്‍ തലപൂഴ്ത്തി സ്വയം ആശ്വസിക്കുകയാണിക്കൂട്ടര്‍.
തെളിയുന്നത് ജനകീയാടിത്തറയും സംഘാടനമികവും
കൊച്ചി: സംസ്ഥാനത്ത് മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാനാകാത്ത സംഘാടനമികവിന് മകുടോദാഹരണമാവുകയാണ് സമരസന്ദേശയാത്രയുടെ ഓരോ സ്വീകരണവും. കേരളത്തിന്റെ തെക്കേ അറ്റമായ കളിയിക്കാവിളയില്‍നിന്നു തുടങ്ങി വ്യവസായ നഗരമായ കൊച്ചിയില്‍വരെ ജാഥ ഏറ്റുവാങ്ങിയ സ്വീകരണങ്ങളോരോന്നും ഒന്നിനൊന്ന് മികവുറ്റത്. ജാഥയിലൂടെ സിപിഐ എം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ പൂര്‍ണമനസ്സോടെ ഏറ്റെടുക്കുന്നതാണ് ഇതുവരെയുള്ള അഞ്ചു ജില്ലയിലും കണ്ടത്. ജീവിതത്തെ വറുതിയുടെ എരിതീയിലേക്കു തള്ളിവിട്ട നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം മാത്രമാണ് പോംവഴിയെന്ന തിരിച്ചറിവാണ് സ്വീകരണകേന്ദ്രങ്ങളിലെ ജനബാഹുല്യത്തിന് നിദാനം. ഒപ്പം സിപിഐ എമ്മിനുമാത്രം അവകാശപ്പെട്ട ഉലയാത്ത ജനകീയാടിത്തറയും അന്യൂനമായ സംഘാടനമികവും പ്രതിഫലിക്കുന്നു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജാഥയുടെ കേരളത്തിലെ മാനേജര്‍ എ കെ ബാലന്‍ എന്നിവര്‍ ജാഥയിലുടനീളം സഞ്ചരിക്കുന്നു. രണ്ടാം ദിനത്തിനൊടുവില്‍ കൊല്ലത്ത് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനുശേഷം ചൊവ്വാഴ്ച രാവിലെ ആലപ്പുഴയ്ക്ക് പുറപ്പെട്ട ജാഥയെ കൃഷ്ണപുരം മുക്കടയില്‍ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി കെ സദാശിവന്‍ എംഎല്‍എ, സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സുരേന്ദ്രന്‍, സജി ചെറിയാന്‍ എന്നിവരും നേതാക്കളെ സ്വീകരിക്കാനെത്തി. ആലപ്പുഴ നഗരത്തിലെ ഇഎംഎസ് സ്റ്റേഡിയത്തില്‍ ജാഥാക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍ പിള്ളയും ജാഥാംഗം വി ശ്രീനിവാസ് റാവുവും എത്തും മുമ്പേ ജാഥാംഗങ്ങളായ എം എ ബേബിയും സുധ സുന്ദരരാമനും എത്തിയിരുന്നു. ജാഥാംഗങ്ങളെ കൂടാതെ പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവര്‍ സംസാരിച്ചു. സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ ജി സുധാകരന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി കെ ചന്ദ്രാനന്ദന്‍, സി എസ് സുജാത, എ എം ആരിഫ് എംഎല്‍എ, പ്രതിഭാഹരി, മേഴ്സി ഡയാന മരിഡോ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ യോഗത്തില്‍ ആദരിച്ചു.
കോട്ടയത്തേക്കുള്ള യാത്ര ജില്ലാ അതിര്‍ത്തിയിലെത്തുമ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ് എസ്ആര്‍പിയെ ഷാളണിയിച്ചു. വി ആര്‍ ഭാസ്കരന്‍, എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍, എ വി റസ്സല്‍ എന്നിവര്‍ ചടങ്ങിനെത്തി. കോട്ടയത്തെ ആവേശകരമായ പൊതുസമ്മേളനത്തില്‍ ജാഥാക്യാപ്റ്റന്‍ എസ് ആര്‍ പി, അംഗങ്ങളായ എം എ ബേബി, സുധ സുന്ദരരാമന്‍ എന്നിവരും തോമസ് ഐസക്കും സംസാരിച്ചു. പത്തനം തിട്ട ജില്ലാ സെക്രട്ടറി അനന്തഗോപന്‍ ജാഥാംഗങ്ങള്‍ക്കും പിണറായിക്കും ആറന്മുളക്കണ്ണാടി സമ്മാനിച്ചു. കെ ജെ തോമസ്, വൈക്കം വിശ്വന്‍, സുരേഷ്കുറുപ്പ് എന്നിവരും സംബന്ധിച്ചു. വി എന്‍ വാസവന്‍ അധ്യക്ഷനായി. എറണാകുളം അതിര്‍ത്തിയായ പൂത്തോട്ടയില്‍ സ്വീകരണകേന്ദ്രത്തില്‍ ബാന്‍ഡ്വാദ്യവും റെഡ് വളണ്ടിയര്‍മാരുടെ ഗാഡ് ഓഫ് ഓണറും ആവേശകരമായി. ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍, എസ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന വന്‍ റാലിയില്‍ എസ് ആര്‍പി, എം എ ബേബി, സുധ സുന്ദരരാമന്‍, എ വിജയരാഘവന്‍ എന്നിവര്‍ക്കു പുറമെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സംസാരിച്ചു. പി രാജീവ് അധ്യക്ഷനായി. കെ ചന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു. എം കെ സാനു, കഥകളി നടന്‍ ഫാക്ട് പദ്മനാഭന്‍, ചിത്രകാരന്‍ കലാധരന്‍ എന്നിവരും സംബന്ധിച്ചു.
deshabhimani 270213
Subscribe to:
Posts (Atom)