കഴിഞ്ഞ ഏപ്രില്‍മുതല്‍ ജനുവരിവരെ പത്തുമാസത്തിനിടെ മഹാരാഷ്ട്രയിലെ വിദര്‍ഭമേഖലയില്‍ 228 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. കൃഷിമന്ത്രി ശരത്പവര്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. വിദര്‍ഭയിലെ ആറ് ഗ്രാമങ്ങളിലായാണ് പത്തുമാസത്തിനിടെ ഇത്രയേറെ കര്‍ഷകര്‍ ജീവനൊടുക്കിയത്. വേനല്‍ക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നുണ്ടായ കാര്‍ഷിക പ്രതിസന്ധിയാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും എന്നാല്‍, മുന്‍ വര്‍ഷത്തെ ആത്മഹത്യാ നിരക്കിനേക്കാള്‍ കുറവുണ്ടായെന്നും മന്ത്രി അവകാശപ്പെടുന്നു. 2011ല്‍ 346 പേരും 2006ല്‍ 565 പേരും വിദര്‍ഭയില്‍ ജീവനൊടുക്കി.
deshabhimani 230213
No comments:
Post a Comment