Tuesday, February 26, 2013
സ്വവര്‍ഗ വിവാഹത്തിന് ഒബാമ അനുകൂലം
വാഷിംഗ്ടണ്‍: യു എസില്‍ സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കുന്ന നടപടിയുമായി ഒബാമ ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു. 1996 ലെ വിവാഹം സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമുള്ളതാണെന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചത്.
യു എസ് കോടതിയില്‍ സ്വവര്‍ഗവിവാഹം നിരോധിക്കുന്ന ഫെഡറല്‍ ഡിഫന്‍സ് ഓഫ് മാര്യേജ് (ഡി ഒ എം എ) നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജി ഒന്‍പതംഗ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് അടുത്തമാസം പരിഗണിക്കും. യു എസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്നത്. യു എസ് ഭരണഘടനയില്‍ ഉറപ്പ് നല്‍കുന്ന സമത്വ സംരക്ഷണത്തിന് വിവാഹനിയമം എതിരാണെന്ന് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പങ്കാളി മരിച്ച കാനഡയില്‍ സ്വവര്‍ഗനിയമപ്രകാരം വിവാഹിതയായ എഡിത്ത് വിന്‍ഡ്‌സര്‍ എന്ന സ്ത്രീ നികുതിയിനത്തില്‍ 360000 ഡോളര്‍ നല്‍കണമെന്ന വ്യവസ്ഥക്കെതിരെ സമര്‍പ്പിച്ച കേസിലാണ് സുപ്രീംകോടതിയില്‍ വിചാരണ നടക്കുന്നത്.
janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment