Sunday, February 24, 2013

കുര്യനുവേണ്ടി അപരന്റെ കഥമെനഞ്ഞ് ജോര്‍ജ്


 സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ രക്ഷിക്കാന്‍ അപരന്റെ കഥമെനഞ്ഞ് ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തെത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനോട് സാമ്യതയുള്ള  അപരനായ കുര്യനാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പി സി ജോര്‍ജിന്റെ പുതിയ വെളിപ്പെടുത്തല്‍.നാട്ടില്‍ അപരനായ ഇയാളെ പി ജെ കുര്യന്‍ എന്നാണ് വിളിക്കുന്നതെന്നും അതേ കുര്യന്‍ തന്നോട് സത്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. എന്നാല്‍ താന്‍ അയാള്‍ക്ക് ഇക്കാര്യം പുറത്തുപറയില്ലെന്ന് വാക്കുകൊടുത്തതിനാല്‍ അപരനെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതലായി വെളിപ്പെടുത്തില്ലെന്നും ജോര്‍ജ് പറഞ്ഞു.

17 വര്‍ഷം മുമ്പ് സൂര്യനെല്ലി പീഡനം പുറത്തറിഞ്ഞ സമയത്തുതന്നെയാണ് താന്‍ അപരനെ കണ്ടത്. ഈരാറ്റുപേട്ടയിലെ പാര്‍ട്ടി ഓഫീസിന് പുറത്തുവച്ച് താന്നെ അപരന്‍ കണ്ടിരുന്നു. അന്ന് പി ജെ കുര്യനാണെന്ന ധാരണയില്‍ നാട്ടുകാര്‍ ചുറ്റും കൂടി. അന്നാണ് അപരന്‍ തന്നോടു കുറ്റസമ്മതം നടത്തിയത്. അക്കാര്യം പുറത്തുപറയില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. ഇക്കാര്യം താന്‍ പി ജെ കുര്യനോട് പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യങ്ങളൊന്നും മറ്റു പൊതു പ്രവര്‍ത്തകരോടൊന്നും താന്‍ പറഞ്ഞിട്ടില്ല. സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്‍ പ്രതിയല്ലെന്നു സമര്‍ത്ഥിക്കാനാണ് പുതിയ കഥമെനഞ്ഞ ജോര്‍ജ് തറപ്പിച്ചു പറയുന്നു

janayugom

No comments:

Post a Comment