Sunday, February 24, 2013
അമൃതയില്‍നിന്നും 25 ലക്ഷം നഷ്ടപരിഹാരം തേടുന്നു
അപമര്യാദയായി പെരുമാറിയവരെ മര്‍ദ്ദിച്ച അമൃതയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിനു പിന്നാലെ കേസിലെ പ്രതികള്‍ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചു. മാനനഷ്ട പരിഹാരമായി 20 ലക്ഷം രൂപ അമൃതയില്‍ നിന്നും പ്രതികള്‍ പരാതിയിലൂടെ ആവശ്യപ്പെട്ടു. കേസിലെ ഒന്നും രണ്ടും പ്രതികളായ നേമം സ്വദേശി വി അനൂപ്, തൊളിക്കാട് സ്വദേശി മനോജ് എന്നിവരാണു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
അമൃത തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നവരെയാണു മര്‍ദ്ദിച്ചത്. എന്നാല്‍ തങ്ങള്‍ ശല്യം ചെയ്തുവെന്നും മര്‍ദ്ദിച്ചുവെന്നും അമൃത മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇത് അവര്‍ക്ക് മാനഹാനി ഉണ്ടാക്കിയെന്നും ഇതിനുള്ള മാനനഷ്ട പരിഹാരമെന്ന നിലയ്ക്കാണ് 20 ലക്ഷം രൂപ അമൃതയില്‍നിന്ന് ഈടാക്കണമെന്നാണു മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാളായ മനോജിനെ കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസിന്റെ അന്വേഷണത്തിനായി എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാക്കണം. ഔദ്യോഗിക ജോലിക്കിടെയാണു തങ്ങള്‍ക്കു മര്‍ദനമേറ്റത്. തങ്ങളെ അകാരണമായി ജോലിയില്‍നിന്നു പിരിച്ചുവിട്ട ഐടി അറ്റ് സ്‌കൂള്‍ ഡയറക്റ്റര്‍ നാസറിനെ കേസില്‍ പ്രതിയാക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
janayugom 240213
Subscribe to:
Post Comments (Atom)
No comments:
Post a Comment