Saturday, February 23, 2013
സമരസന്ദേശജാഥയ്ക്ക് നാളെ കന്യാകുമാരിയില്‍ തുടക്കം
ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ബദല്‍ നയങ്ങളുയര്‍ത്തി സിപിഐ എം നേതൃത്വത്തിലുള്ള നാല് സമരസന്ദേശ ജാഥകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ആദ്യജാഥ കന്യാകുമാരിയില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കൊല്‍ക്കത്ത, മുംബൈ, അമൃത്സര്‍ എന്നിവിടങ്ങളില്‍ നിന്ന് മറ്റ് ജാഥകളും ഡല്‍ഹിയിലേക്ക് നീങ്ങും. പ്രധാനജാഥകള്‍ സഞ്ചരിക്കാത്ത സംസ്ഥാനങ്ങളില്‍നിന്ന് നാല് ഉപജാഥയും ഉണ്ടാകും. ജാഥകള്‍ മൊത്തം പതിനായിരം കിലോമീറ്റര്‍ സഞ്ചരിക്കും. മാര്‍ച്ച് 19 ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ജാഥകളുടെ സമാപനത്തോടനുബന്ധിച്ച് വന്‍ റാലി നടക്കും.
സിപിഐ എം ആദ്യമായാണ് ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന അഖിലേന്ത്യാ ജാഥ നടത്തുന്നത്. ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എ കെ ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കന്യാകുമാരിയില്‍നിന്നുള്ള ജാഥയ്ക്ക് നേതൃത്വം നല്‍കുന്ന എസ് രാമചന്ദ്രന്‍പിള്ള, മുംബൈ ജാഥയ്ക്ക് നേതൃത്വം നല്‍കുന്ന സീതാറാം യെച്ചൂരി, അമൃത്സര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കുന്ന വൃന്ദ കാരാട്ട് എന്നീ പിബി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ ജാഥയില്‍ പിബി അംഗങ്ങളായ എം എ ബേബി, കെ വരദരാജന്‍, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വി ശ്രീനിവാസറാവു, കേന്ദ്രകമ്മിറി അംഗം സുധസുന്ദരരാമന്‍ എന്നിവരുണ്ടാകും. കേരള നേതാക്കളും ജാഥയില്‍ പങ്കെടുക്കും.
24 ന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കുന്ന ജാഥ മാര്‍ച്ച് 12 ന് ഭോപാലില്‍ മുംബൈ ജാഥയുമായി ചേരും. പ്രകാശ്കാരാട്ടിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന ജാഥയില്‍ പിബി അംഗം ബിമന്‍ബസു, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജൊഗീന്ദര്‍ ശര്‍മ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുഭാഷിണി അലി, ജെ എസ് മജുംദാര്‍ എന്നിവരുണ്ടാകും. അമൃത്സറില്‍നിന്ന് വൃന്ദ കാരാട്ട് നയിക്കുന്ന ജാഥ മാര്‍ച്ച് നാലിന് ആരംഭിക്കും. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഹനന്‍മുള്ള, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇന്ദ്രജിത് സിങ്, രാജേന്ദര്‍ശര്‍മ എന്നിവരുണ്ടാകും. മാര്‍ച്ച് എട്ടിന് മുംബൈയില്‍നിന്ന് ആരംഭിക്കുന്ന സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ജാഥയില്‍ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിലോല്‍പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് സലീം, മറിയം ധാവ്ളെ എന്നിവര്‍ അംഗങ്ങളാണ്. ഗുവാഹത്തിയില്‍നിന്നുള്ള ഉപജാഥ ശനിയാഴ്ച പിബി അംഗം മണിക് സര്‍ക്കാര്‍ ഉദ്ഘാടനംചെയ്യും. ഈ ജാഥ കൊല്‍ക്കത്ത ജാഥയോടൊപ്പം ചേരും. ഒഡിഷയിലെ പാര്‍ലമാതുണ്ടിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഉപജാഥ ഞായറാഴ്ച ആരംഭിക്കും.
(വി ബി പരമേശ്വരന്‍)
Sangharsh Sandesh Jatha
The Communist Party of India (Marxist) is conducting a Sangharsh Sandesh Jatha which will traverse the length and breadth of the country. Four main jathas will start from Kanyakumari, Kolkata, Mumbai and Amritsar to Delhi. At the conclusion of these jathas, there will be a massive rally at Delhi on March 19 at Ramlila Maidan.
The purpose of the jatha is to highlight some of the main problems and issues facing the people and to set out alternative policies advocated by the CPI(M). The policies of the UPA government at the Centre have resulted in continuous price rise, agrarian distress, growing unemployment and massive corruption. There is no difference between the Congress and the BJP as far as their basic policies are concerned.
The jathas will call for people’s unity to struggle for their basic rights, against communalism and to demand a reversal of the disastrous economic policies being followed by both the Congress and the BJP. The jatha will focus on the following areas:
1) Right to Land and House-sites: Implement land reform policies by distributing surplus land to the landless. Guarantee house-sites to each landless household.
2) Curb Price Rise and Right to Food: Universal right to 35 kgs of foodgrains at a maximum price of rupees two a kg. Scrap APL/BPL based fraudulent poverty calculations. Stop forward trading in foodgrains and other essential commodities.
3) Right to Education and Health: Stop privatisation of educational and health services. Increase allocations for education and health. Guarantee implementation of the Right to Education Act. Strengthen public services in health and ensure strict regulation of the private sector.
4) Right to Employment: Step up public investment to ensure creation of jobs; lift the ban on recruitment and ensure time-bound recruitment for all vacancies, particularly for SC/ST/OBC backlog; increase days of work under NREGA with price index linked minimum wages and expand it to include guarantee of work days in urban India.
5) Ensure Social Justice and Rights of Women : Curb violence against women and provide one-third reservation for women in legislatures and Parliament; end social practices of untouchability and discrimination against dalits; protect the land and forest rights of adivasis; provision of equal opportunities in education and jobs for the Muslim community.
6) End Corruption: Enact Lokpal legislation with independent powers of investigation; bring back black money stashed in foreign banks; recover losses from the corporates responsible; send the corrupt to jail.
Programme of the Jathas:
• February 24 – launch of the Kanyakumari to Delhi jatha. This jatha will be led by S. Ramachandran Pillai and the team of leaders will consist of M. A. Baby, K. Varadharajan, V. Srinivasa Rao and Sudha Sundararaman.
• March 1 – Jatha will start from Kolkata to Delhi. This jatha will be led by Prakash Karat and the team of leaders will consist of Biman Basu, Jogendra Sharma, Subhashini Ali and J. S. Majumdar.
• March 4 – Jatha will start from Jalianwalabagh in Amritsar to Delhi. This jatha will be led by Brinda Karat and the team of leaders will consist of Hannan Mollah, Inderjeet Singh and Rajendra Sharma.
• March 8 – Jatha will start from Mumbai to Delhi. This jatha will be led by Sitaram Yechury and the team of leaders will consist of Nilotpal Basu, Mohd. Salim and Mariam Dhawale.
The Kanyakumari jatha will be flagged off on February 24 by the General Secretary Prakash Karat.
Linking Jathas
From Guwahati (Assam), there will be a jatha to Kolkata starting on February 23. This jatha will be flagged off by Manik Sarkar, member of the Polit Bureau.
From Paralakhemundi (Odisha), there will be a jatha to Kolkata starting on February 24.
From Shimla (Himachal Pradesh), there will be a jatha to Chandigarh starting on March 3.
From Bhavnagar (Gujarat), there will be a jatha to Indore starting on March 6.
During this period, there will be various sub jathas conducted within the states that will link up to the main jathas.
Altogether, more than 10,000 kilometers will be covered by all the jathas. Ten lakh copies of a booklet explaining the aim of the jatha have been published in various languages for the campaign.
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment