Sunday, February 24, 2013
ഇനി പരേതനും ട്വീറ്റ് ചെയ്യാം
മരണാന്തരവും ട്വീറ്ററില്‍ സജീവമാകാനുള്ള സാങ്കേതികവിദ്യ യെത്തുന്നു. ട്വിറ്ററില്‍ അംഗത്വമുള്ള വ്യക്തി മരിച്ചാലും ട്വീറ്റുകള്‍ തുടര്‍ന്നും പോസ്റ്റ് ചെയ്തുക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ ഒരു വ്യക്തിയിലുള്ള ഓണ്‍ലൈന്‍ സ്വഭാവങ്ങള്‍ മരണാനന്തരം ആപ്ലിക്കേഷന്‍ സ്വതന്ത്ര്യമായി നിര്‍വഹിക്കാന്‍ തുടങ്ങും. ലീവ്‌സ് ഓണ്‍ എന്ന പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ മാര്‍ച്ചിലാണ് പുറത്തിറക്കുന്നത്. എന്നാല്‍ ആപ്ലിക്കേഷനെതിരെ ഇതിനോടകം വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
ഡിജിറ്റല്‍ പാരമ്പര്യത്തിന്റെ വളര്‍ച്ച നിയമപരവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കെ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ വെബ്‌സൈറ്റുകള്‍ മുമ്പോട്ട് വെക്കുന്ന നിബന്ധനങ്ങള്‍ക്ക് എതിരാണെന്നാണ് ഒരു വാദം. മരണാന്തരം അക്കൗണ്ടിന്റെ പൂര്‍ണ ചുമതല കൈമാറാന്‍ ഒരു വ്യക്തിയെ നാമനിര്‍ദേശം ചെയ്യാന്‍ ലിവ്‌സ് ഓണില്‍ നിര്‍ദേശമുണ്ട്. ബന്ധുക്കള്‍ക്ക് മരിച്ച വ്യക്തിയുടെ പാസ്‌വേഡ് ഉപയോഗിക്കാന്‍ വ്യവസ്ഥ നല്‍കുന്ന പുതിയ നീക്കത്തിനെതിരെ ഫേസ്ബുക്ക് കോടതിയെ സമീപിച്ചുകഴിഞ്ഞു.
janayugom
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment