കര്‍ണാടകയിലെ യെദ്യുരപ്പ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിക്കരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 16 എംഎല്‍എമാരെ അയോഗ്യരാക്കിയത് സുപ്രീം കോടതി ശരിവെച്ചതോടെ യെദ്യുരപ്പ സര്‍ക്കാരിെന്‍റ ഭൂരിപക്ഷം കൃത്രിതമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. അതുകൊണ്ട് യെദ്യുരപ്പ മന്ത്രിസഭ രാജിവെക്കണം. അതേസമയം കേന്ദ്ര സര്‍ക്കാര്‍ 356-ാം വകുപ്പ് ഉപയോഗിച്ച് സംസ്ഥാനങ്ങളെ പിരിച്ചുവിടുന്നതിനെ സിപിഐ എം എന്നും എതിര്‍ത്തിട്ടുള്ളതാണെന്നും കാരാട്ട് പറഞ്ഞു. 1999ല്‍ കേന്ദ്രം ഭരിച്ചപ്പോള്‍ ബീഹാറിലെ റാബ്റി ദേവി സര്‍ക്കാരിനെ പിരിച്ചുവിട്ട കാര്യം ബിജെപി മറക്കരുതെന്നും കാരാട്ട് പറഞ്ഞു.
കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി വിധി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ശുപാര്‍ശ. വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രതിസന്ധി മറികടക്കാനുള്ള ബിജെപിയുടെ ശ്രമത്തിനിടെയാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണറുടെ ശുപാര്‍ശയുമായി ഞായറാഴ്ച രാത്രി ഗവര്‍ണറുടെ ദൂതനും രാജ്ഭവന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജുമായ എസ് ടി തിവാരി പ്രത്യേകവിമാനത്തില്‍ ഡല്‍ഹിയിലെത്തി. ഭരണഘടനാതത്വങ്ങള്‍ പാലിക്കുന്നതില്‍ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. നിയമസഭ മരവിപ്പിച്ചുനിര്‍ത്താനാണ് ഗവര്‍ണറുടെ ശുപാര്‍ശ.
ഞായറാഴ്ച രാത്രി ഏഴോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപുറമെ പ്രത്യേക സഭാസമ്മേളനം വിളിച്ചുചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ തര്‍ക്കവും ഉണ്ടായിരുന്നു. ഇതിനാലാണ് അടിയന്തരപ്രാധാന്യത്തോടെ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഭരണഘടനയ്ക്ക് അതീതനായി പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണറുടെ പല നടപടികളും പക്ഷപാതത്തോടുകൂടിയതാണെന്ന് കത്തില്‍ പറയുന്നു.
(പി വി മനോജ്കുമാര്‍)
deshabhimani 160511
കര്‍ണാടകയിലെ യെദ്യുരപ്പ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിക്കരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 16 എംഎല്‍എമാരെ അയോഗ്യരാക്കിയത് സുപ്രീം കോടതി ശരിവെച്ചതോടെ യെദ്യുരപ്പ സര്‍ക്കാരിെന്‍റ ഭൂരിപക്ഷം കൃത്രിതമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. അതുകൊണ്ട് യെദ്യുരപ്പ മന്ത്രിസഭ രാജിവെക്കണം. അതേസമയം കേന്ദ്ര സര്‍ക്കാര്‍ 356-ാം വകുപ്പ് ഉപയോഗിച്ച് സംസ്ഥാനങ്ങളെ പിരിച്ചുവിടുന്നതിനെ സിപിഐ എം എന്നും എതിര്‍ത്തിട്ടുള്ളതാണെന്നും കാരാട്ട് പറഞ്ഞു. 1999ല്‍ കേന്ദ്രം ഭരിച്ചപ്പോള്‍ ബീഹാറിലെ റാബ്റി ദേവി സര്‍ക്കാരിനെ പിരിച്ചുവിട്ട കാര്യം ബിജെപി മറക്കരുതെന്നും കാരാട്ട് പറഞ്ഞു.
ReplyDeleteസര്‍ക്കാരിനു പിന്തുണ നല്‍കുകയോ സര്‍ക്കാരില്‍ ചേരുകയോ ചെയ്തതുകൊണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ ഭരണകക്ഷിയില്‍ ചേര്‍ന്നെന്നു കരുതാനാവില്ലെന്ന് സുപ്രിം കോടതി. സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കുമ്പോള്‍ ഇവര്‍ക്കെതിരെ കൂറമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. കര്‍ണാടകയിലെ സ്വതന്ത്ര എം എല്‍ എമാരുടെ കേസിലാണ് വിധി.
ReplyDeleteസ്വതന്ത്ര എം എല്‍ എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവുമോയെന്ന ഭരണഘടനാ പ്രശ്‌നം കര്‍ണാടകയിലെ സ്വതന്ത്ര എം എല്‍ എമാരുടെ കാര്യത്തില്‍ ഉയര്‍ന്നുവന്നിരുന്നു. മന്ത്രിസഭയില്‍ ചേര്‍ന്നതിലൂടെ എം എല്‍ എമാരുടെ സ്വതന്ത്ര പദവി നഷ്ടമായെന്നും ഇവര്‍ ബി ജെ പിയുടെ ഭാഗമായെന്നുമാണ്, അഞ്ച് എം എല്‍ എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കര്‍ണാടക സ്വീക്കര്‍ കെ ജി ബൊപ്പയ്യ അറിയിച്ചിരുന്നത്. ഇതിനെതിരെ എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ മറ്റു ബി ജെ പി എം എല്‍ എമാര്‍ക്കൊപ്പം സ്വതന്ത്രരുടെയും അംഗത്വം പുനസ്ഥാപിച്ച സുപ്രിം കോടതി സ്പീക്കറുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ അംഗീകരിച്ചില്ല. ബി ജെ പി എം എല്‍ എമാര്‍ക്ക് സ്വന്തം ഭാഗം വിശദീകരിക്കാന്‍ സ്പീക്കര്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതി അംഗത്വം പുനസ്ഥാപിച്ചത്. എന്നാല്‍ സ്വതന്ത്ര എം എല്‍ എമാരുടെ കാര്യത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായ വിധി പിന്നീടുണ്ടാവുമെന്ന് ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീറും സിറിയക് ജോസഫും അടങ്ങിയ ബഞ്ച് അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിനു പിന്തുണ നല്‍കാന്‍ തീരുമാനിച്ചതിലൂടെയോ സര്‍ക്കാരില്‍ ചേര്‍ന്നതിലൂടെയോ സ്വതന്ത്ര എം എല്‍ എമാര്‍ ഭരണകക്ഷിയൂടെ ഭാഗമായെന്നു കരുതാനാവില്ലെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. ഇവരുടെ സ്വതന്ത്ര പദവി നഷ്ടമായെന്ന സ്പീക്കറുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പി എം നരേന്ദ്ര സ്വാമി, വെങ്കടരമണപ്പ, ഗുലിഹാട്ടി ശേഖര്‍, ഡി സുധാകകര, ശിവരാജ് തങ്കടി എന്നിവരുടെ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നടപടി. യദ്യൂരപ്പ സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കുന്ന സമയത്ത് ഇവരില്‍ നാലു പേരും മന്ത്രിമാരായിരുന്നു.