ആര്‍എസ്എസ് കൊലക്കത്തി വീണ്ടും നാടിന്റെ സമാധാനം കെടുത്തുന്നു. സിപിഐ എമ്മിന് സ്വാധീനമുള്ളതും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതുമായ പ്രദേശങ്ങള്‍ തെരഞ്ഞെടുത്താണ് സംഘപരിവാരം അക്രമം സംഘടിപ്പിക്കുന്നത്. സിപിഐ എമ്മിന് ശക്തമായ സ്വാധീനമുളള കേന്ദ്രങ്ങളിലാണ് അടുത്ത കാലത്തു നടന്ന കൊലപാതകങ്ങളെല്ലാം.
അഴീക്കോട്ട് ധനേഷിനെയും കണ്ണപുരത്ത് റിജിത്തിനെയും കല്യാശേരിയില്‍ പി പി മനോജിനെയും കൊലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് തലശേരി കാപ്പുമ്മല്‍ സുബേദാര്‍ മൊട്ടയിലെ സി അഷറഫിനെയും വകവരുത്തിയത്. ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ലാത്ത അഷറഫ് ജീവിതവൃത്തിക്കായി മത്സ്യം വില്‍ക്കാന്‍ പോകുമ്പോഴാണ് നിഷ്ഠുരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ അഷറഫിനെ ഇല്ലാതാക്കിയതോടെ ഒരു കുടുംബത്തിന്റെ സര്‍വസ്വവുമാണ് നഷ്ടമായത്.
എരുവട്ടി കപ്പുമ്മല്‍ ഒരു സംഘര്‍ഷവുമില്ലാത്ത, ജനങ്ങള്‍ സൈ്വരമായി ജീവിക്കുന്ന പ്രദേശമാണ്. പാനുണ്ട, കേളാലൂര്‍ എന്നീ പ്രദേശങ്ങളിലാണ് അല്‍പമെങ്കിലും ആര്‍എസ്എസിന് സ്വാധീനമുള്ളത്. കോണ്‍ഗ്രസിന്റെ തണലിലാണ് ഇവിടെ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ശാഖ നടത്താനും ബോംബ് നിര്‍മിക്കുന്നതിനും സൗകര്യം നല്‍കുന്നതും കോണ്‍ഗ്രസാണ്. കല്യാശേരി പാറക്കടവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പി പി മനോജ് വൈകിട്ട് ജോലികഴിഞ്ഞു സുഹൃത്തുകളുമായി റോഡരികിലെ ബസ്ഷെല്‍ട്ടറിലിരിക്കുമ്പോഴാണ് കാറിലെത്തിയ ആര്‍എസ്എസ് സംഘം ആക്രമിച്ചത്. ബോംബ് എറിഞ്ഞു ഭീതിപരത്തി മനോജിനെ വെട്ടിനുറുക്കി. നിര്‍മാണത്തൊഴിലാളിയായ കണ്ണപുരത്തെ റിജിത്തിനെ ജോലി കഴിഞ്ഞുമടങ്ങുമ്പോഴാണ് ഒളിഞ്ഞിരുന്ന് ആക്രമിച്ചത്. തച്ചങ്കണ്ടി അമ്പലത്തിനുസമീപം കിണറിനുപിന്നില്‍ പതുങ്ങിയിരുന്ന ആര്‍എസ്എസ് സംഘം റിജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു. സിപിഐ എമ്മിന്റെ ശക്തി കേന്ദ്രമായ പ്രദേശത്തായിരുന്നു ഈ കൊലയും. അഴീക്കോട്ടെ ധനേഷ് ജോലികഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആര്‍എസ്എസ്സുകാര്‍ വെട്ടിയത്.
സിപിഐ എം കേന്ദ്രങ്ങളില്‍ തുടരെ അക്രമമുണ്ടായിട്ടുപോലും പ്രവര്‍ത്തകര്‍ തികഞ്ഞ സംയമനത്തിലാണ്. ജനങ്ങളുടെ സമാധാന ജീവിതത്തിന് പോറലുണ്ടാകരുത് എന്ന സാമൂഹ്യപ്രതിബദ്ധതകൊണ്ടാണിത്. എന്നാല്‍ അത് മുതലെടുത്ത് സിപിഐ എം കേന്ദ്രങ്ങളില്‍ കടന്നുചെന്ന് പാവപ്പെട്ട, ജീവിക്കാന്‍വേണ്ടി ജോലി ചെയ്യുന്ന യുവാക്കളെ ആര്‍എസ്എസ് -ബിജെപി സംഘം കൊടുംക്രൂരതക്ക് ഇരയാക്കുകയാണ്.
ദേശാഭിമാനി 220511
ആര്‍എസ്എസ് കൊലക്കത്തി വീണ്ടും നാടിന്റെ സമാധാനം കെടുത്തുന്നു. സിപിഐ എമ്മിന് സ്വാധീനമുള്ളതും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതുമായ പ്രദേശങ്ങള്‍ തെരഞ്ഞെടുത്താണ് സംഘപരിവാരം അക്രമം സംഘടിപ്പിക്കുന്നത്. സിപിഐ എമ്മിന് ശക്തമായ സ്വാധീനമുളള കേന്ദ്രങ്ങളിലാണ് അടുത്ത കാലത്തു നടന്ന കൊലപാതകങ്ങളെല്ലാം.
ReplyDelete