കൊയിലാണ്ടി: ജൈവകൃഷി ജീവിതത്തിന്റെ ഭാഗമാക്കിയ മാധവി എ നായര്‍ അംഗീകരിക്കപ്പെടുന്നത് ഒറ്റയാള്‍ പട്ടാളമായി പ്രകൃതിയെ കാക്കുന്നതിനാലാണ്. 30 വര്‍ഷമായി ജൈവകൃഷി രംഗത്ത് സജീവമായ കുറുവങ്ങാട് കണ്‍മണി മാധവി എ നായര്‍ തൊടിയിലെ പച്ചപ്പ് ജീവിതത്തിന്റെ പച്ചയായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ഈ കര്‍ഷകസ്ത്രീക്ക് ലഭിച്ചുകഴിഞ്ഞു. വളരെ പഴയ നെല്‍വിത്തിനമായ ഒറവപാണ്ടി മുതല്‍ ഇടക്കാലത്ത് വന്ന ചെറൂറ്റിനിയും അടുത്തകാലത്ത് എത്തിയ "ജ്യോതി" പോലുള്ള വിത്തിനങ്ങളും ഈ കൈകളിലെത്തിയാല്‍ നൂറുമേനി നല്‍കും. തെങ്ങിനോടൊപ്പം നിരവധി ഇടവിളകളും കൃഷി ചെയ്ത് പേരെടുത്തുകഴിഞ്ഞു. വാഴ, ചേമ്പ്, ചേന, മഞ്ഞള്‍ , ഇഞ്ചി, മരച്ചീനി, ചെറുകിഴങ്ങ്, കണ്ടിക്കിഴങ്ങ്, മാധവിയുടെ ഇടവിളത്തോട്ടത്തിലില്ലാത്തവയൊന്നുമില്ല. മത്തന്‍ , വെള്ളരി, കാപ്സിക്കം അടക്കമുള്ള നിരവധി ഇനം പച്ചമുളകുകള്‍ , ചുവപ്പ് ചീര, പച്ചച്ചീര, പാലക്ക് ചീരയുമെല്ലം വിളഞ്ഞുകിടക്കുന്നതുതന്നെ ഒരു കാഴ്ചയാണ്.
മത്സ്യം വളര്‍ത്തലും കോഴി, മുയല്‍ , തേനീച്ച എന്നിവയുടെ വളര്‍ത്തലിലും 40 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രമാണ് ഉപയോഗിക്കുന്നത് എന്നതാണ് മാധവിയെ വ്യത്യസ്തയാക്കുന്നത്. വീട്ടിലെ നാടന്‍പശുക്കളടക്കമുള്ള നാല് പശുക്കളില്‍നിന്നും അവയുടെ കുട്ടികളില്‍നിന്നും ലഭിക്കുന്ന ചാണകമാണ് എല്ലാ കൃഷികള്‍ക്കും ഉപയോഗിക്കുന്നത്. ഗോമൂത്രം, ചാണകം, തേങ്ങാവെള്ളം, പയറുപൊടി എന്നിവയെല്ലാം ചേര്‍ന്നുവയ്ക്കുന്ന "ജീവാമൃത"മാണ് മറ്റൊരു ജൈവവളം. ചെറിയ കീടങ്ങളെല്ലാം പശുവിന്റെ മൂത്രം നേര്‍പ്പിച്ച് തളിച്ചാല്‍ ഇല്ലാതാകുമെന്നും കടുക്കയും ഇരട്ടിമധുരവും ചാണകവും ചേര്‍ത്ത് നേര്‍പ്പിച്ച ലായനി വലിയ കീടങ്ങളെ ഒഴിവാക്കാനും ഉപയോഗിക്കാമെന്ന് ഇവരുടെ കണ്ടെത്തല്‍ . 11 വര്‍ഷമായി ഗോബര്‍ഗ്യാസ് സ്ഥിരമായി ഉപയോഗിക്കുന്നു. മാങ്ങകളില്‍ മൂവാണ്ടനും അല്‍ഫോന്‍സുമടക്കം നിരവധി ഇനം ഇവരുടെ തോട്ടത്തിലുണ്ട്.
സംസ്ഥാനത്തെ നിരവധി കാര്‍ഷിക ക്യാമ്പുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകള്‍ സ്വന്തം അനുഭവങ്ങളോട് കൂട്ടിയോജിപ്പിച്ചുകൊണ്ട് തന്റെ കൃഷിയിടത്തില്‍ വിളവ് നൂറുമേനിയാക്കുകയെന്നതാണ് മാധവിയുടെ പക്ഷം.ഭര്‍ത്താവ് പൊതുമരാമത്ത് വകുപ്പില്‍നിന്ന് വിരമിച്ച എഎക്സ്ഇ അച്യുതന്‍നായരും മൂത്തമകന്‍ അധ്യാപകനായ പ്രേമചന്ദ്രനും കൃഷിയിടത്തില്‍ മാധവിക്ക് സഹായിക്കുന്നു. 2009 ലെ ജൈവകര്‍ഷക സമിതി സംസ്ഥാന പുരസ്കാരം ലഭിച്ചത് മാധവി എ നായര്‍ക്കാണ്. 2010 ലെ സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ അക്ഷയശ്രീ അവാര്‍ഡ് നല്‍കി കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ജൈവകര്‍ഷകയായി ഇവരെ അംഗീകരിച്ചു. ഇപ്പോള്‍ 2011ല്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള സംഘടനയായ ആത്മയുടെ ക്യാഷ് അവാര്‍ഡ് അടക്കമുള്ള പുരസ്കാരവും ലഭിച്ചു.
(എ സജീവ്കുമാര്‍)
ദേശാഭിമാനി 220511
ജൈവകൃഷി ജീവിതത്തിന്റെ ഭാഗമാക്കിയ മാധവി എ നായര്‍ അംഗീകരിക്കപ്പെടുന്നത് ഒറ്റയാള്‍ പട്ടാളമായി പ്രകൃതിയെ കാക്കുന്നതിനാലാണ്. 30 വര്‍ഷമായി ജൈവകൃഷി രംഗത്ത് സജീവമായ കുറുവങ്ങാട് കണ്‍മണി മാധവി എ നായര്‍ തൊടിയിലെ പച്ചപ്പ് ജീവിതത്തിന്റെ പച്ചയായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ഈ കര്‍ഷകസ്ത്രീക്ക് ലഭിച്ചുകഴിഞ്ഞു. വളരെ പഴയ നെല്‍വിത്തിനമായ ഒറവപാണ്ടി മുതല്‍ ഇടക്കാലത്ത് വന്ന ചെറൂറ്റിനിയും അടുത്തകാലത്ത് എത്തിയ "ജ്യോതി" പോലുള്ള വിത്തിനങ്ങളും ഈ കൈകളിലെത്തിയാല്‍ നൂറുമേനി നല്‍കും. തെങ്ങിനോടൊപ്പം നിരവധി ഇടവിളകളും കൃഷി ചെയ്ത് പേരെടുത്തുകഴിഞ്ഞു. വാഴ, ചേമ്പ്, ചേന, മഞ്ഞള്‍ , ഇഞ്ചി, മരച്ചീനി, ചെറുകിഴങ്ങ്, കണ്ടിക്കിഴങ്ങ്, മാധവിയുടെ ഇടവിളത്തോട്ടത്തിലില്ലാത്തവയൊന്നുമില്ല. മത്തന്‍ , വെള്ളരി, കാപ്സിക്കം അടക്കമുള്ള നിരവധി ഇനം പച്ചമുളകുകള്‍ , ചുവപ്പ് ചീര, പച്ചച്ചീര, പാലക്ക് ചീരയുമെല്ലം വിളഞ്ഞുകിടക്കുന്നതുതന്നെ ഒരു കാഴ്ചയാണ്.
ReplyDelete“ചെറിയ കീടങ്ങളെല്ലാം പശുവിന്റെ മൂത്രം നേര്‍പ്പിച്ച് തളിച്ചാല്‍ ഇല്ലാതാകുമെന്നും കടുക്കയും ഇരട്ടിമധുരവും ചാണകവും ചേര്‍ത്ത് നേര്‍പ്പിച്ച ലായനി വലിയ കീടങ്ങളെ ഒഴിവാക്കാനും ഉപയോഗിക്കാമെന്ന് ഇവരുടെ കണ്ടെത്തല്‍ . 11 വര്‍ഷമായി ഗോബര്‍ഗ്യാസ് സ്ഥിരമായി ഉപയോഗിക്കുന്നു.“
ReplyDeleteഅഭിനന്ദനങ്ങള്‍. മാധവി.എ. നായരുടെ വൈദഗ്ദ്യം താല്പര്യമുള്ളവരുമായി പങ്കുവെക്കാന്‍ ചിത്രസഹിതം ഒരു രെഫറന്‍സുണ്ടാക്കിയാല്‍ നന്നായിരുന്നു.