പത്തനാപുരം: എസ്എന്‍ഡിപി ശാഖാംഗത്തിന്റെ മകന് പത്രികയ്ക്കായി കാല്‍ലക്ഷം രൂപ ആവശ്യപ്പെട്ടത് നല്‍കാനില്ലാത്തതിനാല്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയതിന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു.
വിളക്കുടി പഞ്ചായത്തില്‍ പ്ലാത്തറ വിദ്യാധരന്റെ മകന്‍ വിജയിന്റെ പത്രികയ്ക്കാണ് കാല്‍ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇത് നല്‍കാത്തതിനാല്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തി നോട്ടീസടിച്ച് വിതരണം ചെയ്യുകയായിരുന്നു. ഇതിനെതുടര്‍ന്ന് വിദ്യാധരന്‍ അഭിഭാഷകനായ എസ് മധു മുഖേനെ പുനലൂര്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മജിസ്‌ട്രേറ്റ് ടോണി തോമസ് വര്‍ഗീസ് സമന്‍സ് അയച്ചത്.
എസ്എന്‍ഡിപിയോഗം ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ പത്രിക എടുക്കാതെ വിവാഹം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതായി കാട്ടി പ്ലാത്തറ ശാഖ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തത്.
2009 ഓഗസ്റ്റിലായിരുന്നു സംഭവം. ഇതേതുടര്‍ന്നാണ് വിദ്യാധരന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. യോഗം ജനറല്‍ സെക്രട്ടറിക്ക് പുറമേ പുനലൂര്‍ യൂണിയന്‍ ഭാരവാഹികള്‍, പ്ലാത്തറ ശാഖാ ഭാരവാഹികള്‍ തുടങ്ങിയവരടക്കം 13 പേരാണ് പ്രതിസ്ഥാനത്തുള്ളത്.
janayugom 210511
എസ്എന്‍ഡിപി ശാഖാംഗത്തിന്റെ മകന് പത്രികയ്ക്കായി കാല്‍ലക്ഷം രൂപ ആവശ്യപ്പെട്ടത് നല്‍കാനില്ലാത്തതിനാല്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയതിന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു.
ReplyDelete