Thursday, May 19, 2011

കൂട്ടക്കൊല നടന്നെന്ന് രാഹുലിന്റെ കള്ളം; നാണംകെട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകര്‍ സമരരംഗത്തുള്ള നോയിഡയില്‍ പൊലീസുകാര്‍ നിരവധിപേരെ കൊലപ്പെടുത്തിയെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസിന് നാണക്കേടായി. രാഹുലിന്റെ വാക്കുവിശ്വസിച്ച് രണ്ടുദിവസം നോയിഡയിലെ ഗ്രാമങ്ങളില്‍ ശവക്കൂന തിരഞ്ഞ വാര്‍ത്താലേഖകര്‍ നിരാശരായി മടങ്ങി. പൊലീസുകാര്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയെങ്കിലും രാഹുല്‍ ആരോപിക്കുംപോലെ ആരും കൊല്ലപ്പെടുകയോ ബലാത്സംഗത്തിന് ഇരയാകുകയോ ചെയ്തിട്ടില്ലെന്ന് ഗ്രാമീണര്‍ വെളിപ്പെടുത്തി.

തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയപ്പോഴാണ് രാഹുല്‍ നോയിഡയില്‍ കൂട്ടക്കൊലയെക്കുറിച്ചും കൂട്ടബലാത്സംഗത്തെക്കുറിച്ചും തട്ടിവിട്ടത്. കര്‍ഷകരെ കൊന്നുകത്തിച്ച സ്ഥലത്ത് 70 അടി ചുറ്റളവില്‍ ചാരം കുന്നുകൂടി കിടക്കുകയാണെന്നും എല്ലിന്‍കഷണങ്ങള്‍ കാണാമെന്നും രാഹുല്‍ പറഞ്ഞു. ഇത് മഹാസംഭവമായ വിശേഷിപ്പിച്ച ദേശീയ ചാനലുകള്‍ പിറ്റേന്ന് നോയിഡയിലെത്തി. ഗ്രാമങ്ങള്‍ കയറിയിറങ്ങിയെങ്കിലും രാഹുല്‍ അവകാശപ്പെട്ടതൊന്നും കണ്ടില്ല. വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതല്ലാതെ ആരെയും ചുട്ടുകൊന്നിട്ടില്ലെന്ന് ഗ്രാമീണര്‍ തന്നെ വ്യക്തമാക്കിയതോടെ രാഹുല്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. "ഭാവി പ്രധാനമന്ത്രി" പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസും വെട്ടിലായി. നേതാവ് എന്തിനാണ് നുണ പറഞ്ഞതെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് വക്താക്കള്‍ക്ക് മറുപടിയുണ്ടായില്ല. ഗ്രാമീണര്‍ പറഞ്ഞത് അതേപടി ആവര്‍ത്തിക്കുക മാത്രമാണ് രാഹുല്‍ ചെയ്തതെന്ന് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. മാധ്യമങ്ങള്‍ പിന്നീട് ഇത് രാഹുല്‍ പറഞ്ഞതെന്ന മട്ടില്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും ദ്വിവേദി അവകാശപ്പെട്ടു.

ദേശാഭിമാനി 180511

2 comments:

  1. ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകര്‍ സമരരംഗത്തുള്ള നോയിഡയില്‍ പൊലീസുകാര്‍ നിരവധിപേരെ കൊലപ്പെടുത്തിയെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസിന് നാണക്കേടായി. രാഹുലിന്റെ വാക്കുവിശ്വസിച്ച് രണ്ടുദിവസം നോയിഡയിലെ ഗ്രാമങ്ങളില്‍ ശവക്കൂന തിരഞ്ഞ വാര്‍ത്താലേഖകര്‍ നിരാശരായി മടങ്ങി. പൊലീസുകാര്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയെങ്കിലും രാഹുല്‍ ആരോപിക്കുംപോലെ ആരും കൊല്ലപ്പെടുകയോ ബലാത്സംഗത്തിന് ഇരയാകുകയോ ചെയ്തിട്ടില്ലെന്ന് ഗ്രാമീണര്‍ വെളിപ്പെടുത്തി.

    ReplyDelete
  2. ഉത്തര്‍പ്രദേശിലെ ഭട്ട പര്‍സോള്‍ ഗ്രാമത്തില്‍ സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കുപിന്നാലെ ദേശീയ വനിതാ കമീഷനും രംഗത്ത്. ഗ്രാമത്തില്‍ വനിതാ പൊലീസിനെ വിന്യസിക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നും കമീഷന്‍ അധ്യക്ഷ യാസ്മീന്‍ അബ്രാര്‍ ആവശ്യപ്പെട്ടു. ഭട്ട പര്‍സോളില്‍ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന രാഹുലിന്റെ ആരോപണങ്ങളെതുടര്‍ന്ന് ദേശീയ മാധ്യമങ്ങളടക്കം സ്ഥലം സന്ദര്‍ശിച്ചെങ്കിലും തെളിവ് കണ്ടെത്താനായില്ല. എന്നാല്‍ ,ഡസനോളം പൊലീസുകാര്‍ സ്ത്രീകളുടെ വസ്ത്രം ഉരിയുകയും നഗ്നരായി നടത്തിക്കുകയും ചെയ്തെന്നും യാസ്മീന്‍ അബ്രാര്‍ ആരോപിച്ചു. ബലാത്സംഗം നടന്നതായി കമീഷന്‍ പ്രാഥമികറിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ കമീഷന്റെ 11 അംഗ സംഘം മെയ് 12ന് ഗ്രാമം സന്ദര്‍ശിച്ചു. കരിഞ്ഞ വസ്തുക്കള്‍ക്കൊപ്പം മനുഷ്യരുടേതെന്ന് തോന്നിക്കുന്ന എല്ലുകള്‍ കണ്ടെത്തിയെന്നും യാസ്മീന്‍ അവകാശപ്പെട്ടു. എന്നാല്‍ , സംസ്ഥാന സര്‍ക്കാരിന്റെ ഫോറന്‍സിക് പരിശോധനയില്‍ ഇവ പ്ലാസ്റ്റിക് അവശിഷ്ടമാണെന്ന് ബോധ്യമായി. അന്വേഷണറിപ്പോര്‍ട്ട് വിശ്വസിക്കാനാകില്ലെന്ന് യാസ്മീന്‍ പറഞ്ഞു. (ദേശാഭിമാനി 220511)

    ReplyDelete