Thursday, May 19, 2011

"ആയുധം പിടിക്കല്‍" നാടകം കളിച്ച് തൃണമൂല്‍ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെതിരെയുള്ള അതിക്രമം ശക്തമാക്കാന്‍ വീണ്ടും "ആയുധം പിടിച്ചെടുക്കല്‍" നാടകവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സിപിഐ എം പ്രവര്‍ത്തകരുടെ വീടിന്റെ പരിസരങ്ങളിലും പാര്‍ടി ഓഫീസിനുസമീപവും ആയുധങ്ങള്‍ കൊണ്ടുവച്ച് അതിന്റെപേരില്‍ അക്രമം നടത്തുകയുമാണ് തൃണമൂലുകാര്‍ . നാല് ദിവസമായി പലയിടത്തും ഈ "ആയുധം പിടിക്കല്‍" വ്യാപകമായിരിക്കയാണ്.

നന്ദിഗ്രാം കലാപത്തിനുശേഷം സിപിഐ എം പ്രവര്‍ത്തകര്‍ വീടൊഴിഞ്ഞുപോകുകയും പാര്‍ടി ഓഫീസുകള്‍ അടച്ചിടുകയും ചെയ്ത പൂര്‍വ മേദിനിപുര്‍ ജില്ലയിലെ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും ആയുധം കണ്ടെടുത്തതായും പ്രചാരണമുണ്ട്. നന്ദിഗ്രാം, ഖെജൂരി കൊണ്ടൊ എന്നിവിടങ്ങളാണ് ആയുധം പിടിച്ചെടുക്കല്‍ നാടകത്തിന്റെ പ്രധാന അരങ്ങ്. ഇവിടങ്ങളില്‍ തൃണമൂലിനെതിരെ ആക്രമണങ്ങളൊന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടന്നിട്ടില്ല.

ആയുധം പിടിച്ചെടുത്തെന്നു പറഞ്ഞാണ് ഖെജുരിയിലും കൊണ്ടൊയിലും സിപിഐ എം പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമിക്കുന്നത്. ഹല്‍ദിയയില്‍ സിഐടിയുവിന്റെ ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ താഴിട്ടുപൂട്ടി. അവിടേക്കെത്താന്‍ സിഐടിയു പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ , ഇങ്ങനെ പൂട്ടിയിട്ട സിഐടിയു ഓഫീസിന്റെ 50 മീറ്റര്‍ അകലെനിന്ന് ആയുധം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് സിഐടിയു പ്രവര്‍ത്തകരെ ആക്രമിച്ചു. 2009ല്‍ ഖെജൂരിയില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകരെ ആട്ടിപ്പായിക്കാന്‍ ഇതേ മാതൃകയില്‍ ആയുധം പിടിക്കല്‍ നാടകം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. സിപിഐ എമ്മുമായി ബന്ധമുള്ളവരെ ആട്ടിയോടിക്കുകയും ചെയ്തു. ഇപ്പോള്‍ സിപിഐ എം ശക്തികേന്ദ്രങ്ങളിലെല്ലാം ഈ നാടകം ആവര്‍ത്തിക്കുകയാണ്.
(വി ജയിന്‍)

ദേശാഭിമാനി 180511

ഇതും വായിക്കാം

Killings & Arson

1 comment:

  1. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെതിരെയുള്ള അതിക്രമം ശക്തമാക്കാന്‍ വീണ്ടും "ആയുധം പിടിച്ചെടുക്കല്‍" നാടകവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സിപിഐ എം പ്രവര്‍ത്തകരുടെ വീടിന്റെ പരിസരങ്ങളിലും പാര്‍ടി ഓഫീസിനുസമീപവും ആയുധങ്ങള്‍ കൊണ്ടുവച്ച് അതിന്റെപേരില്‍ അക്രമം നടത്തുകയുമാണ് തൃണമൂലുകാര്‍ . നാല് ദിവസമായി പലയിടത്തും ഈ "ആയുധം പിടിക്കല്‍" വ്യാപകമായിരിക്കയാണ്.

    ReplyDelete