പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പാല്‍ , ആശുപത്രി, പത്രം, വിവാഹപാര്‍ടി, സ്വകാര്യകാറുകള്‍ , ഇരുചക്ര വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി-സ്വകാര്യബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജനജീവിതം സ്തംഭിക്കും. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കില്‍ പങ്കുചേരുമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷനും അറിയിച്ചു. ടാക്സി, ലോറി അടക്കമുള്ള ചരക്കുവാഹനങ്ങള്‍ , ഓട്ടോറിക്ഷ തുടങ്ങിയവയും ഓടില്ല.
പെട്രോള്‍വിലയിലും ഇന്‍ഷുറന്‍സ് പ്രീമിയത്തിലും വരുത്തിയ വര്‍ധന പിന്‍വലിക്കുക, ഡീസലിന്റെയും പാചക വാതകത്തിന്റെയുംമണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
deshabhimani 200511
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
ReplyDelete