മാറിയ ലോകസാഹചര്യത്തില്‍ "സാമ്രാജ്യത്വം" എന്ന ആശയം കാലഹരണപ്പെട്ടതാണെന്ന് പല സാമ്പത്തികശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും വാദിക്കുന്നത് ശരിയല്ലെന്ന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കിയ യാത്രയയപ്പ് സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
ഒസാമ ബിന്‍ ലാദനെ ഒരു വിചാരണയും കൂടാതെ സ്വതന്ത്ര രാജ്യമായ പാകിസ്ഥാനില്‍ കടന്നുകയറി കൊലപ്പെടുത്തിയതുതന്നെ സാമ്രാജ്യത്വം ഇന്നും ശക്തമായി നിലകൊള്ളുന്നു എന്നതിന് പ്രകടമായ ഉദാഹരണമാണ്- പട്നായിക് പറഞ്ഞു.
ഇന്ത്യയും ചൈനയും പോലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ മുതലാളിത്തം അതിവേഗം വളര്‍ച്ച നേടുന്നുണ്ടെങ്കിലും സാമ്രാജ്യത്വത്തിന്റെ പ്രഭാവം ഈ രാജ്യങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനരീതി മാറിവരുന്നുണ്ട്. ഈജിപ്ത്, ബഹ്റൈന്‍ , ലിബിയ തുടങ്ങിയ മിഡില്‍ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ജനാധിപത്യപ്രക്ഷോഭങ്ങില് ഇടപെട്ട് അതിന്റെ ഗതി നിയന്ത്രിക്കാന്‍ സാമ്രാജ്യത്വത്തിന് കഴിയുന്നുണ്ട്. സാമ്രാജ്യത്വം സാമൂഹ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആയതിനാല്‍ സാമ്രാജ്യത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി ആശയപരമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തിന്റെ ഇന്നത്തെ ആയുധം ഫിനാന്‍സ് മൂലധനമാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സാമ്രാജ്യത്വത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ അതിപ്രധാനമായ പങ്കുവഹിക്കേണ്ടതുണ്ടെന്ന് പ്രഭാത് പട്നായിക് പറഞ്ഞു.
ബിഇഎഫ്ഐ കേരളയുടെ സ്നേഹോപഹാരം സംസ്ഥാന പ്രസിഡന്റ് പി വി ജോസ് പ്രൊഫ. പട്നായിക്കിന് നല്കി. ദേശീയ നേതാവ് പി സദാശിവന്‍പിള്ള അധ്യക്ഷനായി.
ദേശാഭിമാനി 180511

മാറിയ ലോകസാഹചര്യത്തില്‍ "സാമ്രാജ്യത്വം" എന്ന ആശയം കാലഹരണപ്പെട്ടതാണെന്ന് പല സാമ്പത്തികശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും വാദിക്കുന്നത് ശരിയല്ലെന്ന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കിയ യാത്രയയപ്പ് സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
ReplyDeleteഒസാമ ബിന്‍ ലാദനെ ഒരു വിചാരണയും കൂടാതെ സ്വതന്ത്ര രാജ്യമായ പാകിസ്ഥാനില്‍ കടന്നുകയറി കൊലപ്പെടുത്തിയതുതന്നെ സാമ്രാജ്യത്വം ഇന്നും ശക്തമായി നിലകൊള്ളുന്നു എന്നതിന് പ്രകടമായ ഉദാഹരണമാണ്- പട്നായിക് പറഞ്ഞു.