തലസ്ഥാന നഗരം ഖദര്‍ ധാരികളാല്‍ നിറയാന്‍ തുടങ്ങി. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം ഖദര്‍ ധാരികള്‍ നിറഞ്ഞുതുടങ്ങി. നക്ഷത്ര പദവി ഉള്ളവയടക്കം ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി ഒഴിവില്ല. റെയില്‍വേ സ്റ്റേഷനിലെയും മറ്റും വിശമ്രകേന്ദ്രങ്ങളിലെത്തി കുളിച്ച് വസ്ത്രം മാറി ഇന്ദിരാഭവനിലേക്കും കന്റോണ്‍മെന്റ് ഹൗസിലേക്കും പോകുന്നവരും കുറവായില്ല. മന്ത്രി ഓഫീസുകളിലും താമസസ്ഥലത്തുമടക്കം ഉണ്ടാകാവുന്ന ഒഴിവുകളാണ് ഒരു കൂട്ടരുടെ നോട്ടം. സര്‍ക്കാര്‍ ബോര്‍ഡുകളും കോര്‍പറേഷനുകളിലും അംഗമാകാന്‍ കച്ചകെട്ടിയവരും ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ അധികവും നക്ഷത്ര പദവിയിലെ ഹോട്ടലുകളാണ് തങ്ങുന്നത്. നഗരത്തിലെ ബാര്‍ ഹോട്ടലുകാരും ബുധനാഴ്ച വലിയ സന്തോഷത്തിലായിരുന്നു. ബാര്‍ തുറക്കുന്നതിനുമുമ്പെ തുടങ്ങിയ തിരക്ക് രാത്രി വൈകി അടയ്ക്കുമ്പോഴും തുടര്‍ന്നു. എത്തിയവരില്‍ ബഹുഭൂരിപക്ഷവും ഖദര്‍ ധാരികള്‍ . നഗരത്തിലെ ഖദര്‍ ശാലകളില്‍ തിരക്കേറിയതോടെ മറ്റു ജില്ലകളിലെ കൂട്ടുകാരുമായി ബന്ധപ്പെട്ട് ഖദര്‍ തുണി ഉറപ്പിക്കുന്നവരും പുതുമയാകുന്നു. മിക്ക ഖാദി വില്‍പ്പന കേന്ദ്രങ്ങള്‍ക്കുള്ളിലേക്കും കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
നഗരം കണ്ടിട്ടില്ലാത്ത ആഡംബരകാറുകള്‍
തിരുവനന്തപുരം നഗരം നിറയെ ആഡംബരകാറുകള്‍ . ഇതുവരെ കണ്ടിട്ടില്ലാത്ത മുന്തിയ വാഹനങ്ങളുടെ നീണ്ട നിരയാണ്് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നടക്കമുള്ള ലോബിയിങ് ഗ്രൂപ്പുകള്‍ തലസ്ഥാനത്ത് തമ്പടിക്കാന്‍ തുടങ്ങി. മന്ത്രിമാരെയും നിശ്ചയിക്കുന്നതില്‍ മാത്രമല്ല, വകുപ്പുകള്‍ ആര്‍ക്കൊക്കെ എന്ന് നിശ്ചയിക്കുന്നതിലും ലോബിയിങ് ആരംഭിച്ചിട്ടുണ്ട്.
ഫ്ളക്സ് ബോര്‍ഡ് യുദ്ധം
എ വിഭാഗം ഉമ്മന്‍ചാണ്ടിക്കായി ഫ്ളക്സ് ബോര്‍ഡ് നിരത്തിയപ്പോള്‍ ഐ വിഭാഗം രമേശ് ചെന്നിത്തലക്കു വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ വഴി നീളെ സ്ഥാപിച്ചു. ഉമ്മന്‍ചാണ്ടിയെ ജനനായകനായി പുകഴ്ത്തിയുള്ള ബോര്‍ഡുകളാണ് മ്യൂസിയം-കവടിയാര്‍ റോഡില്‍ എ വിഭാഗം ചൊവ്വാഴ്ച സ്ഥാപിച്ചത്. ബുധനാഴ്ച ഉച്ചയോടെ പടനായകനായി ചെന്നിത്തലയുടെ ചിത്രമുള്ള ബോര്‍ഡും ഐ വിഭാഗം സ്ഥാപിച്ചു. മ്യൂസിയം-കവടിയാര്‍ റോഡില്‍ ഇത്തരം ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുള്ള മേഖലയാണ്.
ദേശാഭിമാനി 180511
തലസ്ഥാന നഗരം ഖദര്‍ ധാരികളാല്‍ നിറയാന്‍ തുടങ്ങി. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം ഖദര്‍ ധാരികള്‍ നിറഞ്ഞുതുടങ്ങി. നക്ഷത്ര പദവി ഉള്ളവയടക്കം ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി ഒഴിവില്ല. റെയില്‍വേ സ്റ്റേഷനിലെയും മറ്റും വിശമ്രകേന്ദ്രങ്ങളിലെത്തി കുളിച്ച് വസ്ത്രം മാറി ഇന്ദിരാഭവനിലേക്കും കന്റോണ്‍മെന്റ് ഹൗസിലേക്കും പോകുന്നവരും കുറവായില്ല. മന്ത്രി ഓഫീസുകളിലും താമസസ്ഥലത്തുമടക്കം ഉണ്ടാകാവുന്ന ഒഴിവുകളാണ് ഒരു കൂട്ടരുടെ നോട്ടം. സര്‍ക്കാര്‍ ബോര്‍ഡുകളും കോര്‍പറേഷനുകളിലും അംഗമാകാന്‍ കച്ചകെട്ടിയവരും ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ അധികവും നക്ഷത്ര പദവിയിലെ ഹോട്ടലുകളാണ് തങ്ങുന്നത്.
ReplyDelete