Monday, April 23, 2012
ഇന്ത്യന്‍ പുകവലിക്കാര്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ബോധമില്ലാത്തവര്
പുകവലിക്കുന്ന 1 കോടി 38 ലക്ഷം വരുന്ന ഇന്ത്യാക്കാര്‍ അറിയുന്നില്ല അത് സ്ട്രോക്കിന് കാരണമാകുമെന്ന്, പുകവലിക്കുന്ന 92 ലക്ഷം ജനങ്ങള്‍ക്ക് അത് ഹൃദ്രോഗമുണ്ടാക്കുമെന്നറിയില്ല. ചൈനയില്‍ പുകവലിക്കുന്നവരില്‍ പകുതിപ്പേര്‍ക്കും ഇന്ത്യയിലെയും വിയറ്റ്നാമിലെയും മൂന്നില്‍ ഒരാള്‍ക്കും പുകവലി ഹൃദയത്തിനുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റി അറിയില്ലെന്നാണ് ലോകഹൃദ്രോഗ ഫെഡറേഷന് ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
3095 കെമിക്കല്‍ കമ്പോണന്റുകളുള്ള പുകയിലയാണ് 2.7 കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത്. ഇതില്‍ 28ഓളം കമ്പോണന്റുകള്‍ മാരകമായ ക്യാന്സറിനിടയാക്കും. ഇങ്ങനെ 1.7 കോടി ജനങ്ങള്‍ ഒരു വര്‍ഷം മരിക്കുന്നു. ഇതില്‍ 80 ലക്ഷം പേരും ദരിദ്രവിഭാഗത്തിലോ മധ്യവര്ഗത്തിലോപെട്ടവരാണ്. ഒരുദിവസം വലിക്കുന്ന സിഗററ്റിന്റെ തോത് അനുസരിച്ചാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുന്നതും കുറയുന്നതും. പുകയില ഉല്പന്നങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ബോധവല്‍ക്കരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുകയില മുക്ത ലോകത്തിനായുള്ള പ്രചരണ തലവനും വാട്ടര്‍ലൂ സര്‍വകലാശാല പ്രഫസ്സറുമായ ജിയോഫ്രെ ടി ഫോങ്ങ് അഭിപ്രായപ്പെട്ടു. പുകയില ശ്വാസകോശത്തിനുണ്ടാക്കുന്ന ക്ഷതങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് ബോധമുണ്ടെങ്കിലും ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് മാരകരോഗങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകുമെന്നതിനെ സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് തങ്ങളുടെ പഠനങ്ങളില്‍ കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് പ്രഫസ്സര്‍ ജിയോഫ്രെ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച താക്കീതുകള്‍ സിഗററ്റ് പാക്കറ്റിലും പരസ്യങ്ങളിലും ഉപയോഗിക്കുക വഴി ജനങ്ങളെ ഒരു പരിധിവരെ ബോധവല്‍ക്കരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയത്തിനുണ്ടാകുന്ന അപകടം സ്വന്തമായി മനസ്സിലാക്കുന്നില്ല എന്ന് മാത്രമല്ല പുകയില ഉപയോഗം വഴി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പുകവലിക്കാത്തവര്‍ക്കും കൂടി ഇത് അപകടമുണ്ടാക്കുന്നു എന്നതാണ് പുകവലിയുടെ ഏറ്റവും വലിയ ദുരന്തമെന്ന് ലോകഹൃദ്രോഗ ഫെഡറേഷന് സി ഇ ഒ ജോന്ന റാള്സ്റ്റണ് പറഞ്ഞു. ഇന്ത്യയിലും ചൈനയിലും നല്ലൊരു വിഭാഗം ജനങ്ങള്‍ ഹൃദ്രോഗത്തിന്റെ വക്കിലാണെന്നും ഇത് വളരെ ചെറിയ പ്രായത്തില്‍തന്നെ പിടികൂടുന്നതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും ജോന്ന റാള്സ്റ്റണ് ചൂണ്ടിക്കാട്ടി.
ഗ്ലോബല്‍ ടുബാക്കോ സര്‍വെലന്‍സ് സിസ്റ്റം, ഐ ടി സി പ്രോജക്ട് എന്നീ രണ്ടു പ്രമുഖ പുകയില ഗവേഷണപഠന കേന്ദ്രങ്ങള്‍ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോക ഹൃദ്രോഗ ഫെഡറേഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പുകയില വസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കുക, പണിസ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലുമുള്ള ഇവയുടെ ഉപയോഗം നൂറുശതമാനം ഇല്ലാതാക്കുക, ഇവയ്ക്കാവശ്യമായ ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കുക എന്നിവ വഴി ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഫെഡറേഷന് നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ മുപ്പതുവയസ്സും അതിന് മുകളിലും മരണമടയുന്ന 5 ല്‍ 2 പേരുടെ മരണം പുകയിലവസ്തുക്കളുടെ ഉപയോഗം കാരണമാണെന്ന് ലോകാരോഗ്യസംഘടന വെളിപ്പെടുത്തുകയുണ്ടായി.
ഇന്ത്യയില്‍ ഇത് 16 ശതമാനവും പാകിസ്ഥാനില്‍ 17 ശതമാനവും ബംഗ്ലാദേശില്‍ 31 ശതമാനവുമാണ്. പുകയില ഉപയോഗം കാരണം അടുത്ത 20 വര്‍ഷം കൊണ്ട് പ്രതിവര്‍ഷം 80 ലക്ഷം എന്ന കണക്കില്‍ ജനങ്ങള്‍ മരണമടയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 21-ാം നൂറ്റാണ്ടില്‍ 100 കോടി ജനങ്ങള്‍ ഇതുമൂലം മരണമടയുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ഇന്ത്യയില്‍ പുകയില സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിനംപ്രതി 2500 പേര് മരണമടയുന്നുണ്ടെന്നാണ് വളന്ററി ഹെല്‍ത്ത് അസോസിയേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഭാവന മുഖോപാദ്ധ്യായ ചൂണ്ടിക്കാണിക്കുന്നത്. പുകയില ചവയ്ക്കുന്നതും മറ്റ് രീതിയില്‍ ഉപയോഗിക്കുന്നതുംവഴിയുണ്ടാകുന്ന ക്യാന്‍സര്‍ മൂലമാണ് 90 ശതമാനം പേരും മരണമടയുന്നത്.
janayugom 220412
Labels:
ആരോഗ്യം,
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)
പുകവലിക്കുന്ന 1 കോടി 38 ലക്ഷം വരുന്ന ഇന്ത്യാക്കാര്‍ അറിയുന്നില്ല അത് സ്ട്രോക്കിന് കാരണമാകുമെന്ന്, പുകവലിക്കുന്ന 92 ലക്ഷം ജനങ്ങള്‍ക്ക് അത് ഹൃദ്രോഗമുണ്ടാക്കുമെന്നറിയില്ല. ചൈനയില്‍ പുകവലിക്കുന്നവരില്‍ പകുതിപ്പേര്‍ക്കും ഇന്ത്യയിലെയും വിയറ്റ്നാമിലെയും മൂന്നില്‍ ഒരാള്‍ക്കും പുകവലി ഹൃദയത്തിനുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റി അറിയില്ലെന്നാണ് ലോകഹൃദ്രോഗ ഫെഡറേഷന് ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ReplyDelete