സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകനെയും ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. ടി പി ചന്ദ്രശേഖരന് കൊലക്കേസില്‍ പ്രേരണാകുറ്റം ആരോപിച്ചാണ് അറസ്റ്റ്. ഇരുവരെയും വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എന്‍ജിഒ യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സിഎച്ച് അശോകന്.
അറസ്റ്ററിഞ്ഞ് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരിം, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്, എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, കെ കെ ലതിക, കെ ദാസന് എന്നിവര്‍ വടകര റുറല്‍ എസ് പി ഓഫീസിലെത്തി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എളമരം കരിം അറിയിച്ചു. അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ടി പി രാമകൃഷ്ണന് പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ വടകരയില്‍ പ്രകടനം നടത്തി.
deshabhimani 240512

ReplyDelete