മഅ്ദനിക്ക് മാനുഷിക പരിഗണന നിഷേധിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുത്. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. എല്‍ഡിഎഫും യുഡിഎഫും അല്ല തീരുമാനമെടുക്കേണ്ടത്. കോടതിയാണ് നീതിപൂര്‍വമായ തീരുമാനമെടുക്കേണ്ടത്. വിചാരണ തടവുകാരനായി ഏറെ നാളായി ജയിലില്‍ കഴിയേണ്ട ആളല്ല മഅ്ദനി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് കര്‍ണാടക സര്‍ക്കാരാണ്. മഅദ്നിയെ മോചിപ്പിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടു പ്രാവശ്യം കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി. വിചാരണത്തടവുകാരന് മതിയായ ആനുകൂല്യങ്ങള്‍ നല്‍കാതെ അദ്ദേഹത്തെ വീണ്ടും വീണ്ടും ദ്രോഹിക്കരുതെന്നാണ് സിപിഐ എം നിലപാട്. അതേ നിലപാടു തന്നെയാണ് തനിക്കുമുള്ളത്. തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും വിഎസ് പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് വി എസ് രാവിലെ തൃശൂരില്‍ പറഞ്ഞു. പ്രതിപക്ഷത്തോട് പക്ഷപാതപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഭൂമിദാനകേസ് സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണ്. ഇരട്ടക്കൊലക്കേസ് പ്രതിയായ പികെ ബഷീര്‍ മുഖ്യമന്ത്രിയുടെയും തിരുവഞ്ചൂരിന്റെയും സംരക്ഷണയിലാണ്. ഇ പി ജയരാജനെ വെടിവച്ചു കൊല്ലാന്‍ ആളെ അയച്ച സുധാകരനെതിരെ ഒരു നടപടിയുമെടുത്തില്ല. കേസുകളില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വ്യത്യസ്ത നിലപാടുകളാണ്. കോടതി പോലും വിമര്‍ശിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നാണമുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വി എസ് പറഞ്ഞു.
deshabhimani 161212
No comments:
Post a Comment