Monday, December 24, 2012

സിബിഐയുടെ തന്ത്രം കേസ് നീട്ടാന്‍: കോടിയേരി


ലാവ് ലിന്‍ കേസ് വിഭജിക്കണമെന്ന ഹര്‍ജി തള്ളി

തിരു: എസ്എന്‍സി ലാവ് ലിന്‍ കേസില്‍ ക്ലോസ് ട്രെന്‍ഡല്‍, കമ്പനി പ്രതിനിധി എന്നിവരെ മാറ്റിനിര്‍ത്തി കേസ് വിഭജിച്ച് വിചാരണ തുടങ്ങണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസ് വീണ്ടും എപ്രില്‍ 24ന് പരിഗണിക്കും.

ട്രെന്‍ഡലിനും കമ്പനി പ്രതിനിധിക്കും വാറന്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വാറന്റ് നടപ്പാക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സിബിഐ ആവര്‍ത്തിച്ചിരുന്നു. ട്രെന്‍ഡലിനെ കൈമാറാനാവശ്യപ്പെട്ട് കനേഡിയന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ ട്രെന്‍ഡലിനെതിരെ കൂടുതല്‍ തെളിവ് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയതായി സിബിഐ ബോധിപ്പിച്ചിരുന്നു. റ ഈ കത്തും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2011 ഡിസംബറിലാണ് കനേഡിയന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. മറുപടിയായി 2012 ജൂണ്‍ 13ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോ. സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് കേസ് രേഖകള്‍ക്കു പുറമെ നിയമപരമായ പ്രസ്താവന, ട്രെന്‍ഡലിനെ തിരിച്ചറിയാനുള്ള രേഖകള്‍, കൂടുതല്‍ തെളിവുകള്‍ തുടങ്ങിയവ ആവശ്യപ്പെട്ടത്. പ്രവൃത്തി കനേഡിയന്‍ നിയമപ്രകാരം കുറ്റകരമെന്നു കണ്ടാല്‍മാത്രമേ ട്രെന്‍ഡലിനെ കൈമാറുന്ന കാര്യം പരിഗണിക്കൂ എന്നും കത്തില്‍ പറയുന്നു.

ഈ വാറണ്ട് നടപ്പാക്കുന്നതിന്റെ പേരില്‍ കേസ് അനന്തമായി നീളുകയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പിണറായിയുടെ ഹര്‍ജി. 2009ലാണ് സിബിഐ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന്, മറ്റു കുറ്റാരോപിതര്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.

സിബിഐയുടെ തന്ത്രം കേസ് നീട്ടാന്‍: കോടിയേരി

കണ്ണൂര്‍: ലാവ്ലിന്‍ കേസ് പരമാവധി നീട്ടാനുള്ള തന്ത്രമാണ് സിബിഐ സ്വീകരിക്കുന്നതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലാവിലിന്‍ കേസ് വിഭജിച്ച് പരിഗണിക്കണമെന്ന പിണറായി വിജയന്റെ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളിയതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുനുന കോടിയേരി. കേസില്‍ ജാമ്യം നേടി പുറത്തുനില്‍കുകന്നയാളെ പരമാവധി കാലം സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള നീക്കമാണ് സിബിഐ നടത്തുന്നത്. കോടതിയുടെ മുമ്പിലും ജനങ്ങളുടെ മുമ്പിലും കുറ്റക്കാരനെന്ന പ്രതീതി നിലനിര്‍ത്താനാണിതെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment