Sunday, December 23, 2012
മനോരമയുടെ മലബാര്‍വിരുദ്ധ സമീപനം തിരിച്ചറിയണം: ആര്യാടന്‍
കെഎസ്ആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസ് മധ്യകേരളത്തില്‍ അനുവദിച്ചതിനെ അംഗീകരിച്ച മലയാള മനോരമ അത് മലബാര്‍ മേഖലയിലേക്ക് ദീര്‍ഘിപ്പിച്ചപ്പോള്‍ നിയമ വിരുദ്ധ നടപടിയാക്കി അവതരിപ്പിച്ചെന്ന് മന്ത്രി ആര്യാടന്‍ മുഹമദ് പറഞ്ഞു. മഞ്ചേരിയില്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് ലോ ഫ്ളോര്‍ ബസുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. എറണാകുളത്തും കോട്ടയത്തും തൊടുപുഴ വഴി പാലായ്ക്കും ബസ് അനുവദിച്ചു. എന്നാല്‍ കോഴിക്കോട്, നിലമ്പൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ബസ് നല്‍കിയപ്പോള്‍ "ബസ് നിയമം ലംഘിച്ച് റൂട്ട് തെറ്റിച്ച് ഓടുന്നു" എന്ന് മനോരമ പ്രചരിപ്പിച്ചു. ആ വാര്‍ത്തയാകട്ടെ, വടക്കന്‍ ജില്ലകളില്‍ വരാതെ മധ്യകേരളത്തില്‍ മാത്രം നല്‍കി. പത്രം ചെലവാകാനാണ് ഇങ്ങനെ എഴുതുന്നതെന്നും ജനം ഇത് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. ബസ്ചാര്‍ജ് വര്‍ധിപ്പിച്ച ശേഷവും മാസം 60 കോടിവീതം വര്‍ഷത്തില്‍ 720 കോടി രൂപ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും ലോ ഫ്ളോര്‍ ബസുകളുടെ നടത്തിപ്പിനുള്ള തുക കോര്‍പറേഷനുകള്‍ നല്‍കാത്ത പ്രശ്നമുണ്ടെന്നും മന്ത്രി പറഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment