ഒറിയ നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. പ്രതിഭ റേയ്ക്ക് ജ്ഞാനപീഠ പുരസ്കാരം. അറിയപ്പെടുന്ന അധ്യാപിക കൂടിയാണ് പ്രതിഭ. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഏഴു ലക്ഷം രൂപയും വാഗ്ദേവീശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മാനവികമൂല്യങ്ങളിലൂന്നിയുള്ള മൗലീകരചനകളാണ് പ്രതിഭ റേയുടെതെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
സ്കൂള്‍ അധ്യാപികയായാണ് ഒദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ കോളേജുകളില്‍ അധ്യാപികയായി. ബാര്‍ഷ ബസന്ത ബൈഷാഖയാണ് പ്രതിഭ റേയുടെ പ്രഥമനോവല്‍. ആരണ്യ, നിഷിദ്ധ പ്രിഥ്വി;,ഭഅപരാജിത, ശിലാപത്മ, പുണ്യോദയ, മഹാമോഹ് തുടങ്ങീ 18 നോവലുകളും ഇരുപതിലേറെ ചെറുകഥാസമാഹാരങ്ങളും മൂന്നോളം യാത്രവിവരണങ്ങളും പ്രതിഭ റേയുടേതായിട്ടുണ്ട്.
deshabhimani
No comments:
Post a Comment