Monday, December 24, 2012

പുന:സംഘടന പ്രഖ്യാപിച്ചു; തൃശൂരില്‍ കോലം കത്തിക്കല്‍


സംസ്ഥാന കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് കേരള ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയെ ഏല്‍പിച്ച ഭാരവാഹിപ്പട്ടികക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയിരുന്നു. പാര്‍ട്ടിപദവികള്‍ ഭൂരിഭാഗവും എ,ഐ ഗ്രൂപ്പുകള്‍ വീതിച്ചെടുത്തു. എട്ടുവർഷത്തിനു ശേഷമാണു കോൺഗ്രസ് പുനസംഘടിപ്പിക്കുന്നത്.

രമേശ് ചെന്നിത്തല പ്രസിഡണ്ടായിരിക്കുവോളം നീതികിട്ടില്ലെന്ന പ്രഖ്യാപനവുമായി കെ മുരളീധരനാണ് ആദ്യ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത്. സോണിയാഗാന്ധി പട്ടികയില്‍ ഒപ്പുവെച്ചതിനാല്‍ കുടുതല്‍ പറയുന്നില്ലെന്നും മുരളി പറഞ്ഞു. പിന്നാലെ തൃശൂരില്‍ നിയുക്ത ഡിസിസി പ്രസിഡണ്ടിന്റെ കോലം യൂത്ത്കോണ്‍ഗ്രസ് ഐ വിഭാഗം കത്തിച്ചു. ജില്ലയിലെ എടത്തുരുത്തിയിലായിരുന്നു പ്രതിഷേധം. തൃശൂരില്‍ എ വിഭാഗത്തിലെ ഒ അബ്ദു റഹിമാന്‍ കുട്ടിയാണ് പ്രസിഡണ്ട്. പുനഃസംഘടനയില്‍ വയലാര്‍ രവിക്കും പി സി ചാക്കോക്കും ഓരോ പദവികള്‍ നല്‍കി. പഴയ കരുണാകരപക്ഷത്തിന് രണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ലഭിച്ചു. പത്മജ വേണുഗോപാലും കെ പി കുഞ്ഞിക്കണ്ണനും.

വൈസ് പ്രസിഡന്റുമാരായി എം എം ഹസ്സന്‍ (എ), എ കെ മണി (എ), ഭാരതിപുരം ശശി (വയലാര്‍ രവി പക്ഷം), ലാലി വിന്‍സന്റ്(ഐ) എന്നിവരാണ് പട്ടികയിലുള്ളത്. ജനറല്‍ സെക്രട്ടറിമാര്‍: ശരത്ചന്ദ്ര പ്രസാദ് (ഐ), തമ്പാനൂര്‍ രവി (എ), കെ വിദ്യാധരന്‍ (ഐ), ശൂരനാട് രാജശേഖരന്‍ (ഐ), സി ആര്‍ ജയപ്രകാശ് (എ), ബാബു പ്രസാദ് (ഐ), പത്മജ വേണുഗോപാല്‍ (കരുണാകര വിഭാഗം), ലതിക സുഭാഷ് (എ), ടി പി ഹസ്സന്‍ (ഐ), എന്‍ സുബ്രഹ്മണ്യന്‍ (ഐ), കെ പി അനില്‍കുമാര്‍ (ഐ), ടി സിദ്ദീഖ് (എ), പി എം സുരേഷ് ബാബു (പി സി ചാക്കോ വിഭാഗം), സുമാ ബാലകൃഷ്ണന്‍ (ഐ), പി എ നാരായണന്‍ (എ), സജി ജോസഫ് (ഐ), കെ എം ഐ  മേത്തര്‍ (എ), കെ പി കുഞ്ഞിക്കണ്ണന്‍ (കരുണാകര വിഭാഗം), ഫിലിപ്പോസ് തോമസ് (എ), പി രാമകൃഷ്ണന്‍ (എ), വല്‍സല പ്രസന്ന കുമാര്‍(ഐ).

ഡിസിസി പ്രസിഡന്‍റുമാര്‍: തിരുവനന്തപുരം: കെ മോഹന്‍ കുമാര്‍ (ഐ), കൊല്ലം: പ്രതാപവര്‍മ തമ്പാന്‍ (എ), ആലപ്പുഴ എ എ ഷുക്കൂര്‍ (ഐ), കോട്ടയം: ടോമി കല്ലാനി (എ), പത്തനംതിട്ട: മോഹന്‍രാജ് (എ), ഇടുക്കി: റോയ് പൗലോസ് (എ), എറണാകുളം: വി ജെ പൗലോസ് (ഐ), തൃശൂര്‍: ഒ അബ്ദു റഹിമാന്‍ കുട്ടി (എ), പാലക്കാട്: ജി ബാലചന്ദ്രന്‍ (ഇരു ഗ്രൂപ്പിനും സ്വീകാര്യന്‍), മലപ്പുറം: ഇ മുഹമ്മദ് കുഞ്ഞി (എ), കോഴിക്കോട്: കെ സി അബു (എ), വയനാട്: കെ എല്‍ പൗലോസ് (ഐ), കണ്ണൂര്‍: കെ സുരേന്ദ്രന്‍ (ഐ), കാസര്‍കോട്: സി കെ ശ്രീധരന്‍ (ഐ) ഇതിനു പുറമെ മുപ്പതോളം സെക്രട്ടറിമാരുമുണ്ട്. അഞ്ചു ജില്ലകളില്‍ മാത്രമേ പ്രസിഡന്റുമാര്‍ മാറുന്നുള്ളൂ. മറ്റുള്ളവര്‍ തുടരുകയാണ്.

deshabhimani

No comments:

Post a Comment