Wednesday, December 26, 2012

പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍


നിലവിലുള്ള പെന്‍ഷന്‍പദ്ധതി ഇല്ലാതാക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനുമുള്ള തീരുമാനത്തിനെതിരെ സംസ്ഥാനജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്ക് നേരിടാന്‍ കരിനിയമങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്. പണിമുടക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അവധിയടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. ജനുവരി എട്ടുമുതലുള്ള അനശ്ചിതകാല പണിമുടക്ക് സമ്പൂര്‍ണമാകുമെന്ന് ഉറപ്പായതോടെയാണിത്.

ഭൂരിപക്ഷം സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപക സര്‍വീസ് സംഘടനാ ഐക്യവേദിയും പണിമുടക്കില്‍ പങ്കുചേരുമെന്ന് അറിയിച്ചു. കരിനിയമങ്ങളിലൂടെ പണിമുടക്ക് പരാജയപ്പെടുത്താനാകില്ലെന്ന് എഫ്എസ്ഇടിഒ പ്രസിഡന്റ് എം ഷാജഹാനും ജനറല്‍ സെക്രട്ടറി എ ശ്രീകുമാറും പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനം കണ്ടതില്‍ വച്ചേറ്റവും കരുത്തേറിയ പണിമുടക്കായിരിക്കുമിത്. സര്‍ക്കാരിന്റെ എല്ലാ അടിച്ചമര്‍ത്തലുകളെയും കരിനിയമങ്ങളെയും തള്ളിക്കളഞ്ഞ് പണിമുടക്ക് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് എഫ്എസ്ഇടിഒ നേതാക്കള്‍ വ്യക്തമാക്കി.

deshabhimani 271212

No comments:

Post a Comment