Thursday, December 6, 2012
എ കെ ജിക്ക് ബംഗ്ലാദേശിന്റെ ആദരം
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമര നായകരില്‍ പ്രമുഖനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന എ കെ ജിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആദരിക്കുന്നു. സിപിഐ എം സമുന്നത നേതാവായിരുന്ന എ കെ ജി ബംഗ്ലാദേശ് വിമോചനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് "വിമോചന പുരസ്കാരം" നല്‍കി ആദരിക്കുന്നത്. 15ന് ധാക്കയിലെ ബംഗബന്ധു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് സില്ലുര്‍ റഹ്മാനും പ്രധാനമന്ത്രി ഷേഖ് ഹസീനയും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും.
എ കെ ജിയുടെ ജാമാതാവും സിപിഐ എം ലോക്സഭാ ഉപനേതാവുമായ പി കരുണാകരന്‍ പുരസ്കാരം ഏറ്റുവാങ്ങും. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അയച്ച സന്ദേശത്തിലാണ് എ കെ ജിയെ ആദരിക്കുന്ന വിവരം അറിയിച്ചത്. സിപിഐ എം നേതാവ് ജ്യോതിബസുവിനെയും സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയെയും ബംഗ്ലാദേശിലെ അവാമിലീഗ് സര്‍ക്കാര്‍ മുന്‍പ് വിമോചനപുരസ്കാരം നല്‍കി ആദരിച്ചിരുന്നു. നാലാം ഘട്ടത്തിലാണ് ദീര്‍ഘകാലം ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ കെ ജിയെ ആദരിക്കുന്നത്.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് സിപിഐ എം നേതാവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ പരിഗണിച്ചാണ് രാജ്യത്തെ ഉന്നത പുരസ്കാരം നല്‍കുന്നത്. ബംഗ്ലാദേശ് വിമോചനത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ധാക്ക സര്‍ക്കാര്‍ പുരസ്കാരം നല്‍കുന്നത്. ബംഗബന്ധു ഷേഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തിലാണ് കിഴക്കന്‍ പാകിസ്ഥാനെന്ന് വിളിക്കപ്പെട്ടിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍നിന്ന് വിമോചിതമായത്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഉണ്ടായ വിമോചന പോരാട്ടങ്ങളെയും അചഞ്ചലമായി പിന്തുണച്ച നേതാവായിരുന്നു എ കെ ജി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗംകൂടിയായ പി കരുണാകരന്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ 13ന് ധാക്കയിലെത്തും. ബംഗ്ലാദേശ് സര്‍ക്കാരിന്റെ അതിഥിയായാണ് അദ്ദേഹം പോകുന്നത്.
deshabhimani 061212
Labels:
എ.കെ.ജി
Subscribe to:
Post Comments (Atom)
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമര നായകരില്‍ പ്രമുഖനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന എ കെ ജിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആദരിക്കുന്നു. സിപിഐ എം സമുന്നത നേതാവായിരുന്ന എ കെ ജി ബംഗ്ലാദേശ് വിമോചനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് "വിമോചന പുരസ്കാരം" നല്‍കി ആദരിക്കുന്നത്. 15ന് ധാക്കയിലെ ബംഗബന്ധു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് സില്ലുര്‍ റഹ്മാനും പ്രധാനമന്ത്രി ഷേഖ് ഹസീനയും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും
ReplyDelete