Saturday, December 22, 2012
ഡല്‍ഹിയില്‍ വീണ്ടും ലാത്തിച്ചാര്‍ജ്
ഡല്‍ഹിയില്‍ 23 കാരി കൂട്ട ബലാല്‍ സംഗത്തിന് ഇരയായ സംഭവത്തില്‍ ശക്തമായ പ്രതിഷേധ മുയര്‍ത്തിയവര്‍ക്ക് നേരെ വീണ്ടും ലാത്തിച്ചാര്‍ജ്ജ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി പ്രതിഷേധം ശക്തമാക്കിയതോടെയാണ് വീണ്ടും ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചത്. തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയും വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്യുകയും ചെയ്തു. പൊലീസ് ബാരിക്കേഡ് ഭേദിച്ച് രാഷ്ട്രപതി ഭവനിലേക്ക് കടക്കാന്‍ ശ്രമിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പ്രധാന മന്ത്രി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ ഒന്‍പതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിനടുത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക് ആയിരങ്ങളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. രാഷ്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രി കാര്യാലയത്തിലേക്കുമുള്ള റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. വിജയ് ചൗക്കും ഇന്ത്യാ ഗേറ്റും പാര്‍ലമെന്റ് സ്ട്രീറ്റും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ചു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും നടന്നു.
പരിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി. ഡല്‍ഹി പൊലീസിന്റെ കടുത്ത വീഴ്ചയാണ് ബലാല്‍സംഗത്തിനിടയാക്കിയതെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഭരണകര്‍ത്താക്കള്‍ക്കെതിരെ അതിശക്തമായ രോഷപ്രകടനത്തിന് വെള്ളിയാഴ്ചയും രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചിരുന്നു. വിവിധ വനിതാസംഘടനകള്‍ നടത്തിയ പ്രകടനം പ്രതിരോധങ്ങളെ തട്ടിനീക്കി രാഷ്ട്രപതിഭവന്റെ മുന്നിലെത്തി, ഇന്ത്യാഗേറ്റിലെത്തി അവസാനിച്ചിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമെന്‍, വൈഡബ്ലിയുസിഎ, ജെഡബ്ലിയുപി, സിഡബ്ലിയുഡിഎസ്, ഗില്‍ഡ് ഓഫ് സര്‍വീസ്, സിപിഎ, എസ്എംഎസ്, എംഡബ്ല്യുഎഫ്, ജാഗൊരി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം.
deshabhimani
Labels:
പോരാട്ടം,
സ്ത്രീ,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment