Saturday, December 15, 2012
റെയില്‍വേനിരക്ക് ഉടന്‍ കൂട്ടും: പ്രധാനമന്ത്രി
കോര്‍പറേറ്റ് അനുകൂല സാമ്പത്തികപരിഷ്കാരങ്ങള്‍ എന്തുവില കൊടുത്തും തുടരുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ പ്രക്രിയ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. റെയില്‍വേ നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമായ സൂചന നല്‍കിയ പ്രധാനമന്ത്രി, നിരക്കുകള്‍ "യുക്തിസഹമാക്കാന്‍" റെയില്‍ താരിഫ് അതോറിറ്റിക്ക് രൂപംനല്‍കുമെന്നും പറഞ്ഞു. ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ "ഫിക്കി"യുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഷ്കാരങ്ങളെ എതിര്‍ക്കുന്നവര്‍ ആഗോളയാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാത്തവരോ അല്ലെങ്കില്‍ കാലഹരണപ്പെട്ട ആശയസംഹിതകളില്‍ കുടുങ്ങിക്കിടക്കുന്നവരോ ആണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. സമ്പദ്വ്യവസ്ഥയുടെ പൂര്‍ണവളര്‍ച്ച യാഥാര്‍ഥ്യമാക്കാന്‍ വ്യവസായപ്രമുഖരുമായി യോജിച്ചുപ്രവര്‍ത്തിക്കും. പൊതുവെ വാക്കില്‍ പിശുക്കുകാട്ടാറുള്ള പ്രധാനമന്ത്രി ഫിക്കി യോഗത്തില്‍ വാചാലനും ആവേശഭരിതനുമായി. ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിച്ച തീരുമാനത്തെ എതിര്‍ക്കുന്നവരെ പരിഹസിക്കാന്‍ മന്‍മോഹന്‍സിങ് പ്രത്യേക താല്‍പ്പര്യം കാട്ടി. ഫിക്കി ചെയര്‍മാന്‍ രാജു കനോറിയ, നിയുക്ത പ്രസിഡന്റ് നയ്ന ലാല്‍ കിദ്വായി എന്നിവരെ പ്രധാനമന്ത്രി പ്രശംസകൊണ്ട് മൂടി. സാമ്പത്തികക്ഷേമം കൈവരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സബ്സിഡികളാണ് തടസ്സം. ഊര്‍ജം, പ്രത്യേകിച്ചും വൈദ്യുതിയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വിലകുറച്ച് നല്‍കുന്നത് പശ്ചാത്തലസൗകര്യരംഗത്തെ നിക്ഷേപത്തിനും സാമൂഹ്യവികസനത്തിനും ദോഷമാണ്. വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ മുതല്‍മുടക്കിനേക്കാള്‍ അധികമാണ് പെട്രോളിയം സബ്സിഡി. സബ്സിഡി ചെലവിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന വന്‍ നികുതി ഇളവുകളുടെ കാര്യം പരാമര്‍ശിച്ചില്ല. സമ്പദ്സ്ഥിതി 2009നുശേഷം മോശമാണ്. വളര്‍ച്ചയും കയറ്റുമതിയും ഇടിഞ്ഞു. ധനകമ്മി വര്‍ധിച്ചു. നിക്ഷേപകരുടെ വിശ്വാസം ഇടിയുന്നതിന് ഇത് വഴിയൊരുക്കി. വളര്‍ച്ച തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏതാനും ആഴ്ചകളിലായി നടന്നുവരുന്ന പരിഷ്കാരങ്ങള്‍.
ചില തീരുമാനം രാഷ്ട്രീയമായി വലിയ വെല്ലുവിളിയായി. എന്തിലും ദോഷം കാണുന്നവര്‍ തടസ്സം ഉയര്‍ത്തി. എന്നാല്‍, സ്വന്തം തീരുമാനത്തിലെ വിശ്വാസത്തിലുള്ള ധൈര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയി. ആഗോളവ്യാപാരരംഗത്ത് വളര്‍ച്ച ഇടിയുകയും നിക്ഷേപകര്‍ മുഖംതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചില്ലറവിപണി, വ്യോമയാനം, ഊര്‍ജകൈമാറ്റ എക്സ്ചേഞ്ചുകള്‍, പ്രക്ഷേപണം എന്നീ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കും. ഇത് ഓഹരിവിപണികള്‍ക്ക് ഉണര്‍വേകും. നിക്ഷേപകാര്യങ്ങള്‍ക്കായി പ്രത്യേക മന്ത്രിതലസമിതി രൂപീകരിക്കുന്നതിന് മന്ത്രിസഭ തീരുമാനമെടുത്തുകഴിഞ്ഞു- പ്രധാനമന്ത്രി പറഞ്ഞു.
deshabhimani 161212
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment