കാസര്‍കോട്: മകന്റെ കല്യാണത്തിന് കോഴിയെ കൊണ്ടുവരുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് എംഎല്‍എയുടെ കത്ത്. പി ബി അബ്ദുള്‍റസാഖ് എംഎല്‍എയാണ് മകന്‍ ഷഫീഖിന്റെ വിവാഹത്തിന് കര്‍ണാടകത്തിലെ ഹാസ്സനില്‍നിന്ന് 13 ടണ്‍ കോഴിയെ കൊണ്ടുവരുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ടത്. അഞ്ചിന് നായന്മാര്‍മൂലയിലെ വീട്ടിലാണ് വിവാഹം. നാലിനും അഞ്ചിനുമായി കോഴിയെ കൊണ്ടുവരുമ്പോള്‍ വഴിയില്‍ തടഞ്ഞ് കുഴപ്പം ഉണ്ടാക്കാതിരിക്കാന്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്കും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കണമെന്നാണ് കലക്ടറോട് ആവശ്യപ്പെടുന്നത്. വിവാഹ സല്‍ക്കാരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും അവര്‍ക്ക് നല്‍കാനാണ് 13,000 കിലോ കോഴിയെ കൊണ്ടുവരുന്നതെന്നുമാണ് കത്തില്‍ പറയുന്നത്. നാല്‍പതിനായിരത്തിലധികം പേര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നാണ് എംഎല്‍എ കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഭക്ഷണം ഉണ്ടാക്കാനുള്ള കരാറാണ് നല്‍കിയത്. പക്ഷിപ്പനിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നികുതി അടച്ച രേഖകളും ഉണ്ടെങ്കിലേ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കോഴിയെ കൊണ്ടുവരാനാവൂ. ഈ സാഹചര്യത്തിലാണ് എംഎല്‍എയുടെ കത്ത്.
deshabhimani 030113
No comments:
Post a Comment