Thursday, January 3, 2013

കലോല്‍സവവേദിയില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

സ്കൂള്‍ കലോല്‍സവവേദിയില്‍ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് അനുകൂല സംഘടന ജിഎസ്ടിയുവിന്റെ പ്രവര്‍ത്തകരായ അധ്യാപകര്‍ തല്ലിച്ചതച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് കലോല്‍സവം നിര്‍ത്തി. മൂന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ ദീപിക ഫോട്ടോഗ്രാഫര്‍ ഷിജു, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദരന്‍, തേജസ് ഫോട്ടോഗ്രാഫര്‍ ശുഹൈബ്, ഏഷ്യാനൈറ്റ് ഡ്രൈവര്‍ അനില്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫോട്ടോ എടുക്കുന്നതിനിടെ സ്ഥലത്തെത്തിയ അധ്യാപകര്‍ കറി വിളമ്പുന്ന ബക്കറ്റ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ക്യാമറകള്‍ തല്ലിത്തകര്‍ത്തു. ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച പത്രപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് അടിക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. റവന്യൂ സ്കൂള്‍ കലോല്‍സവം ബഹിഷ്കരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആഹ്വാനം ചെയ്തു.

deshabhimani

No comments:

Post a Comment