Monday, January 21, 2013
കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് ലൈസന്‍സ്: ഐഎംഎഫിന് എതിര്‍പ്പ്
കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര നാണ്യനിധിയും രംഗത്ത്. ബാങ്ക് ദേശസാല്‍ക്കരണത്തെ അട്ടിമറിച്ച് കോര്‍പറേറ്റുകള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അന്തിമരൂപം നല്‍കുന്നതിന് തൊട്ടുമുമ്പാണ് ഐംഎംഎഫ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഐംഎംഎഫിനെ കൂടാതെ നൊബേല്‍ ജേതാവായ സാമ്പത്തികശാസ്ത്രജ്ഞന്‍ ജോസഫ് സ്ലിഗിറ്റ്സ്, ആര്‍ബിഐ മുന്‍ ഗവര്‍ണറും നിലവില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായ സി രംഗരാജന്‍ എന്നിവരും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആദിത്യ ബിര്‍ള, മഹീന്ദ്ര മഹീന്ദ്ര, ടാറ്റ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ തുടങ്ങിയ കോര്‍പറേറ്റുകളാണ് ബാങ്ക് തുടങ്ങാന്‍ മുന്നോട്ട് വന്നിട്ടുള്ളത്.
ഐഎംഎഫ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ധനസ്ഥിരതാ വിലയിരുത്തല്‍ പദ്ധതി റിപ്പോര്‍ട്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപക്വമാണെന്ന് അഭിപ്രായപ്പെടുന്നത്. ആഗോളവായ്പാ പ്രതിസന്ധിക്ക് വഴിവച്ചുകൊണ്ട് അമേരിക്കയിലെ ലീമാന്‍ ബ്രദേഴ്സ് ഹോള്‍ഡിങ് ബാങ്ക് തകര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളിലെ ധനസ്ഥിതിയെക്കുറിച്ച് ഐഎംഎഫ് പഠനം നടത്തിയത്. കോര്‍പറേറ്റ് കമ്പനികളെ ബാങ്ക് തുടങ്ങാന്‍ അനുവദിക്കുന്നത് ലോകത്തൊരിടത്തും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ട ഐഎംഎഫ് ഇത്തരം ബാങ്കുകള്‍ എതിരാളികള്‍ക്ക് വായ്പ നല്‍കാന്‍ മടിക്കുമെന്നും സ്വന്തം ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാന്‍ ബാങ്കിലെ പൊതുധനം ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ശക്തമായ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷമേ കോര്‍പറേറ്റുകളെ ബാങ്കിങ്ങ് മേഖലയിലേക്ക് കടക്കാന്‍ അനുവദിക്കാവൂ എന്നാണ് ഐഎംഎഫിന്റെ ഉപദേശം. റിസര്‍വ് ബാങ്കിന് മേലുള്ള സര്‍ക്കാരിന്റെ അമിതമായ നിയന്ത്രണത്തെയും ഐഎംഎഫ് വിമര്‍ശിക്കുന്നുണ്ട്.
കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുമതി നല്‍കുന്ന ബാങ്കിങ് ഭേദഗതി നിയമം ഡിസംബര്‍ 19നാണ് ഇടതുപക്ഷം ശക്തിയായി എതിര്‍ത്തിട്ടും ലോക്സഭ പാസാക്കിയത്. 2010ലെ പൊതുബജറ്റിലാണ് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി സ്വകാര്യമേഖലയ്ക്ക് ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, റിസര്‍വ് ബാങ്കിന് സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് 2010 ആഗസ്തില്‍ സംവാദരേഖ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2011 ആഗസ്തില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരടും റിസര്‍വ് ബാങ്ക് പുറത്തിറക്കി. അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ ഏതാനും ദിവസത്തിനകം പുറത്തിറക്കുമെന്നാണ് സൂചന. പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണ് നല്‍കിയിട്ടുള്ളത്.
ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ തുടങ്ങിയ ബാങ്കുകള്‍ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ്1969ല്‍ ഇന്ദിരാഗാന്ധി അവ ദേശസാല്‍ക്കരിച്ചത്. ബിര്‍ള തുടങ്ങിയ യുണൈറ്റഡ് കമേഴ്സ്യല്‍ ബാങ്ക്, ഥാപ്പറുടെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ടാറ്റയുടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് 1969നു മുമ്പുള്ള കോര്‍പറേറ്റുകള്‍ ആരംഭിച്ച പ്രധാന ബാങ്കുകള്‍. ബാങ്കുകളിലെ പൊതുജനങ്ങളുടെ പണം സ്വന്തം ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനാണ് ഇവര്‍ ഉപയോഗിച്ചത്. ഇത്തരം ബാങ്കുകള്‍ ലാറ്റിന്‍അമേരിക്കയിലും ജപ്പാനിലും വന്‍ ദുരന്തമായിരുന്നെന്ന വസ്തുതയും ഐഎംഎഫിന്റെ റിപ്പോര്‍ട്ടിന് അടിസ്ഥാനമാണ്. 1961ല്‍ കേരളത്തിലെ പാല സെന്‍ട്രല്‍ ബാങ്കും 2000ല്‍ അഹമ്മദാബാദിലെ മാധവ്പുര മെര്‍കെന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്കും തകരുകയുണ്ടായി.
(വി ബി പരമേശ്വരന്‍)
deshabhimani 220113
Labels:
ബാങ്കിംഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment