രാഷ്ട്രീയ ലക്ഷ്യത്തോടെ വിഴിഞ്ഞം പദ്ധതിക്ക് തുടര്‍ച്ചയായ തടസ്സം സൃഷ്ടിച്ച കേന്ദ്രസര്‍ക്കാരും പരിസ്ഥിതി മന്ത്രി ജയറാം രമേശും ജാള്യത മറയ്ക്കാന്‍ വ്യാജപ്രചാരണവുമായി രംഗത്ത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ജയറാം രമേശിന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരുന്നു. നിരവധി തവണ പരിസ്ഥിതി പഠനറിപ്പോര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടും കേന്ദ്രം അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ പാരിസ്ഥിതിക അനുമതി നല്‍കുമെന്നു പ്രസ്താവിച്ച ജയറാം രമേശും കോണ്‍ഗ്രസും പദ്ധതി ഇത്രയുംകാലം ബോധപൂര്‍വം വൈകിക്കുകയായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്.
പാരിസ്ഥിതിക അനുമതിക്കായി സമീപിക്കുമ്പോള്‍ തൂത്തുക്കുടി, ചെന്നൈ, വല്ലാര്‍പാടം തുറമുഖങ്ങള്‍ നിലവിലുള്ളപ്പോള്‍ വിഴിഞ്ഞം പദ്ധതി എന്തിനെന്ന ചോദ്യമായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേത്. കുളച്ചലില്‍ പുതിയ തുറമുഖം വരുന്നതിനാല്‍ വിഴിഞ്ഞത്തിന് പ്രസക്തിയില്ലെന്നും അവര്‍ വാദമുയര്‍ത്തി. തിരുവനന്തപുരം ശക്തമായ കടല്‍ക്ഷോഭമുള്ള മേഖലയാണെന്ന "കണ്ടെത്ത"ലും കേന്ദ്രം നിരത്തി. കഴിഞ്ഞ ജനുവരി 19ന് കേന്ദ്ര വനം പരിസ്ഥിതി ഉന്നതാധികാര സമിതി പദ്ധതി നിര്‍മാണത്തിനുള്ള അനുമതി നിഷേധിച്ചു. ഇതിനായുള്ള സംസ്ഥാനത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി.
കഴിഞ്ഞ അഞ്ചുവര്‍ഷം കേന്ദ്രസര്‍ക്കാരിന്റെയും യുഡിഎഫിലെ ഒരു വിഭാഗത്തിന്റെയും കുതന്ത്രങ്ങള്‍ നിലനില്‍ക്കേ എല്‍ഡിഎഫ് നിശ്ചയദാര്‍ഢ്യത്തോടെയാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചത്. ഏറ്റവുമൊടുവില്‍ തുറമുഖ നിര്‍മാണത്തിനായി ദേശസാല്‍ക്കൃത ബാങ്കുകള്‍ വഴി 2500 കോടി സമാഹരിക്കാനുള്ള നടപടി സ്വീകരിച്ചു. ഇതിനായി എസ്ബിടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് എസ്ബിടിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. സ്ഥലമേറ്റെടുക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 450 കോടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ചത്. പദ്ധതിക്കായി 220 കെവി സബ്സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. പദ്ധതിപ്രദേശത്തേക്കുള്ള റെയില്‍ശൃംഖല നിര്‍മിക്കുന്നതിന് റെയില്‍ വികാസ് നിഗം ലിമിറ്റഡുമായും ധാരണാപത്രത്തില്‍ ഒപ്പിട്ടു. പോര്‍ട്ട് ഓപ്പറേറ്ററെ കണ്ടെത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വമുള്ളതുകൊണ്ടായിരുന്നു. ഇത് മറച്ചുവച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇതുവരെയുള്ള പദ്ധതി പ്രവര്‍ത്തനംപുനഃപരിശോധിക്കാനും അഴിച്ചുപണി നടത്താനുമാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനും നീക്കമുണ്ട്.
deshabhimani 220511

ReplyDelete