മില്‍മയില്‍ കോടികള്‍ കോഴ വാങ്ങി അഴിമതി നിയമനത്തിന് കളമൊരുങ്ങി. ഇത് സുഗമമാക്കാന്‍ സോഷ്യലിസ്റ്റ് ജനതയുടെ മന്ത്രി കെ പി മോഹനനില്‍നിന്ന് ക്ഷീര വികസനവകുപ്പ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. മില്‍മ ഫെഡറേഷന്‍ നേതാക്കള്‍ സത്യപ്രതിജ്ഞയ്ക്ക് തലേന്ന് ഉമ്മന്‍ചാണ്ടിയെ കണ്ടാണ് കെ പി മോഹനനില്‍നിന്ന് വകുപ്പ് മാറ്റിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയത്. മില്‍മയുടെ എറണാകുളം യൂണിയനിലാണ് അഴിമതി നിയമനം തകൃതിയായി നടത്തുന്നത്. ഇതിനുള്ള എഴുത്തുപരീക്ഷ 14നും 15നും നടത്തി. അറ്റന്‍ഡര്‍മുതല്‍ ക്വാളിറ്റി കണ്‍ട്രോളര്‍വരെയുള്ള തസ്തികകളിലേക്കാണ് നൂറ്റമ്പതോളം പേരെ നിയമിക്കുന്നത്. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ലക്ഷങ്ങള്‍ വാങ്ങിയാണ് ഓരോ തസ്തികയിലേക്കും നിയമനം. ഉടന്‍ നടക്കുന്ന ഇന്റര്‍വ്യൂവിനുമുമ്പേ തസ്തിക അനുസരിച്ച് ലേലം വിളി തുടങ്ങി. നിയമനത്തിന് എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി വരുമ്പോഴാണ് കെ പി മോഹനന് കൃഷിവകുപ്പിനൊപ്പം ക്ഷീരവികസനവും നല്‍കാന്‍ യുഡിഎഫ് ചര്‍ച്ചയില്‍ തീരുമാനിച്ചത്.
വകുപ്പുവിഭജന തീരുമാനം മാധ്യമങ്ങളിലൂടെ പുറത്തുവന്നയുടന്‍ മില്‍മയുടെ വിവിധ യൂണിയനുകളുടെ ചെയര്‍മാന്മാര്‍ രാത്രിയില്‍ത്തന്നെ ഉമ്മന്‍ചാണ്ടിയെക്കണ്ട് ചര്‍ച്ച നടത്തി. മില്‍മയുടെ ചെയര്‍മാന്മാര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നതും ക്ഷീരവികസനവകുപ്പിന് കോണ്‍ഗ്രസ് മന്ത്രിതന്നെ വേണമെന്ന് ശഠിച്ചതിന് മറ്റൊരു കാരണമായി. ഇതേത്തുടര്‍ന്ന്, ബുധനാഴ്ച ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ കെ പി മോഹനനില്‍നിന്ന് ക്ഷീരവകുപ്പ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ മോഹനനുള്ളത്. പരസ്പരം ബന്ധപ്പെട്ട മൃഗസംരക്ഷണവും ക്ഷീരവികസനവും രണ്ടു മന്ത്രിമാരുടെ കീഴിലാക്കുന്നതും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഏകോപിച്ചു നീങ്ങേണ്ട രണ്ടു വകുപ്പ് വ്യത്യസ്ത മന്ത്രിമാരുടെ കീഴിലാകുന്നത് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കും. വനം, വന്യജീവി സംരക്ഷണം എന്നിവ രണ്ടുമന്ത്രിമാര്‍ കൈകാര്യംചെയ്യുന്നതുപോലെയാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.
മില്‍മയുടെ എറണാകുളം മേഖലാ യൂണിയന്‍ 18 കോടിയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് തിരക്കിട്ട അനധികൃത നിയമനം. എല്‍ഡിഎഫ് ഭരണകാലത്ത് അപേക്ഷ ക്ഷണിച്ചെങ്കിലും എഴുത്തുപരീക്ഷ തെരഞ്ഞെടുപ്പു ഫലത്തിനുശേഷംമാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നിയമനം വിവാദമാകുമ്പോള്‍ സര്‍ക്കാര്‍ തടയുമെന്ന ആശങ്കയുള്ളതിനാലാണ് തുടര്‍നടപടികള്‍ വൈകിച്ചത്. കോണ്‍ഗ്രസ് മന്ത്രി വന്നാലേ നിയമന നടപടികള്‍ സുഗമമാകൂവെന്ന് മില്‍മ നേതൃത്വം പ്രതീക്ഷിക്കുന്നു. അറ്റന്‍ഡര്‍ തസ്തികയില്‍മാത്രം 120 പേരെയാണ് നിയമിക്കുന്നത്. എന്നാല്‍ , അറ്റന്‍ഡര്‍ തസ്തികയില്‍ ഇത്രയും ഒഴിവ് നിലവിലില്ലെന്നും വാര്‍ത്തയുണ്ട്.
(ആര്‍ സാംബന്‍)
ദേശാഭിമാനി 210511
മില്‍മയില്‍ കോടികള്‍ കോഴ വാങ്ങി അഴിമതി നിയമനത്തിന് കളമൊരുങ്ങി. ഇത് സുഗമമാക്കാന്‍ സോഷ്യലിസ്റ്റ് ജനതയുടെ മന്ത്രി കെ പി മോഹനനില്‍നിന്ന് ക്ഷീര വികസനവകുപ്പ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. മില്‍മ ഫെഡറേഷന്‍ നേതാക്കള്‍ സത്യപ്രതിജ്ഞയ്ക്ക് തലേന്ന് ഉമ്മന്‍ചാണ്ടിയെ കണ്ടാണ് കെ പി മോഹനനില്‍നിന്ന് വകുപ്പ് മാറ്റിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയത്.
ReplyDelete