Saturday, May 21, 2011

സ്വകാര്യവല്‍ക്കരണം: ജൂലൈ ഏഴിന് ബാങ്ക് പണിമുടക്ക്

സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ ജൂലൈ ഏഴിന് അഖിലേന്ത്യാ വ്യാപകമായി പണിമുടക്കും. ഒമ്പത് സംഘടനകള്‍ നയിക്കുന്ന പണിമുടക്കിന്റെ മുന്നോടിയായി ജൂലൈ നാലിന് പ്രധാന നഗരങ്ങളില്‍ റാലികളും സംഘടിപ്പിക്കും. ജൂണ്‍ 30ന് ജീവനക്കാര്‍ ബാഡ്ജ് ധരിച്ചാണ് ബാങ്കില്‍ ഹാജരാകുക. ജൂണ്‍ 20 നും 25 നും ഇടയില്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ പ്രകടനവും നടത്തും. ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ബാങ്ക് യൂണിയനുകളുടെ എകീകൃത ഫോറത്തിന്റെ ദേശീയ കണ്‍വന്‍ഷനാണ് ഈ തീരുമാനമെടുത്തത്. എഐബിഇഎ, ബിഇഎഫ്ഐ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകള്‍ പങ്കെടുത്തു.

ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. സ്വകാര്യമേഖലയ്ക്ക് വോട്ടവകാശം വര്‍ധിപ്പിക്കുന്ന ബാങ്കിങ് ഭേദഗതി നിയമമാണ് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകളെ ഒരാവശ്യവുമില്ലാതെ ലയിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പണിമുടക്ക്. ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച ബാങ്കുകളെ ഇപ്പോള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ ശ്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് സജ്ഞീവ റെഡ്ഡി എംപി പറഞ്ഞു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , ബിഎംഎസ് ജനറല്‍ സെക്രട്ടറി ബി എന്‍ റേ, എച്ച്എംഎസ് ജനറല്‍ സെക്രട്ടറി ഉംറാവുള്‍ പുരോഹിത്, എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ്ദാസ് ഗുപ്ത, ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് ഭട്നാഗര്‍ , ബിഇഎഫ്ഐ പ്രസിഡന്റ് എ കെ രമേശ്, ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ്, ബാങ്ക് യൂണിയനുകളുടെ ഏകീകൃത ഫോറം കണ്‍വീനര്‍ സി എച്ച് വെങ്കിടാചലം എന്നിവരും സംസാരിച്ചു.

deshabhimani 210511

1 comment:

  1. സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ ജൂലൈ ഏഴിന് അഖിലേന്ത്യാ വ്യാപകമായി പണിമുടക്കും. ഒമ്പത് സംഘടനകള്‍ നയിക്കുന്ന പണിമുടക്കിന്റെ മുന്നോടിയായി ജൂലൈ നാലിന് പ്രധാന നഗരങ്ങളില്‍ റാലികളും സംഘടിപ്പിക്കും. ജൂണ്‍ 30ന് ജീവനക്കാര്‍ ബാഡ്ജ് ധരിച്ചാണ് ബാങ്കില്‍ ഹാജരാകുക. ജൂണ്‍ 20 നും 25 നും ഇടയില്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ പ്രകടനവും നടത്തും. ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ബാങ്ക് യൂണിയനുകളുടെ എകീകൃത ഫോറത്തിന്റെ ദേശീയ കണ്‍വന്‍ഷനാണ് ഈ തീരുമാനമെടുത്തത്. എഐബിഇഎ, ബിഇഎഫ്ഐ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകള്‍ പങ്കെടുത്തു.

    ReplyDelete