യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയ ലിസ്റ്റിലെ പ്രമുഖനായ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് അട്ടിമറിക്കാന്‍ പുനരന്വേഷണത്തിന് ഉത്തരവ്. അടൂര്‍പ്രകാശിനും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജുവിനും എതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് കെപിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്ന എന്‍ കെ അബ്ദുറഹ്മാനോട്, അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് 25 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നാണ് കേസ്. ഈ കേസിലെ പ്രധാന സാക്ഷിയായ അബ്ദുറഹ്മാന്‍ ഒരു വര്‍ഷംമുമ്പ് നല്‍കിയ കത്തിന്റെ പേരിലാണ്, വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പുനരന്വേഷണം നടത്താന്‍ ഏകപക്ഷീയമായി ഉത്തരവിട്ടത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കോടതിയുടെ സമ്മതത്തോടെ മാത്രമേ പുനരന്വേഷണം നടത്താനാകൂ. ഇത് കണക്കിലെടുക്കാതെയാണ് പുതിയ നീക്കം.
കോഴിക്കോട് ജില്ലയിലെ ഓമശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ 2005ല്‍ എന്‍ കെ അബ്ദുറഹ്മാനും അപേക്ഷിച്ചിരുന്നു. ഇതിനായി 2005 ഡിസംബര്‍ ആറിന് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ അടൂര്‍ പ്രകാശിനെയും പ്രൈവറ്റ് സെക്രട്ടറി വി രാജുവിനെയും സമീപിച്ചു. അവര്‍ 25 ലക്ഷം ആവശ്യപ്പെട്ടു. പിന്നീട്, തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍വച്ചും പണം ചോദിച്ചു. കോഴ നല്‍കാത്തതിനാല്‍ അബ്ദുറഹ്മാന് ലൈസന്‍സ് നിഷേധിച്ചു. ഇക്കാര്യം പരസ്യമായി ഉന്നയിച്ചതിന് അബ്ദുറഹ്മാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി പി സി സചിത്രന്‍ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. അടൂര്‍ പ്രകാശിനും രാജുവിനുമെതിരെ അബ്ദുറഹ്മാന്‍ മൊഴി നല്‍കി. സംഭവം നടന്നത് കോഴിക്കോട്ടായതിനാല്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രവും സമര്‍പ്പിച്ചു. കേസ് പിന്‍വലിക്കണമെന്ന വ്യവസ്ഥയോടെ അബ്ദുറഹ്മാനെ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. താന്‍ മൊഴി നല്‍കിയത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അബ്ദുറഹ്മാന്‍ മുദ്രപത്രത്തില്‍ എഴുതിക്കൊടുത്തു. ഇത് ഒരുവര്‍ഷം മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ പരിഗണിക്കാനാകില്ലെന്നും, അബ്ദുറഹ്മാന് പറയാനുള്ളത് കോടതിയില്‍ പറയട്ടെയെന്നും വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. അബ്ദുറഹ്മാന്‍ നല്‍കിയ കത്താണ് യുഡിഎഫ് അധികാരമേറ്റ ഉടന്‍ പൊടിതട്ടിയെടുത്തത്.
പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് കണ്ടപ്പോള്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്ന് ഉത്തരവിട്ട അതേ വിജിലന്‍സ് ഡയറക്ടറാണ് ഇപ്പോള്‍ സമാനമായ സാഹചര്യത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
(എം രഘുനാഥ്)
നൂലിഴ ഭൂരിപക്ഷം അഴിമതിക്കാരെ രക്ഷിക്കാനുള്ള ലൈസന്‍സാക്കരുത്: പിണറായി
നിയമസഭയിലെ നൂലിഴ ഭൂരിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള ലൈസന്‍സാക്കി മാറ്റിയാല്‍ യുഡിഎഫ് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനായി മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് അട്ടിമറിക്കാന്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട നടപടി ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. വിജിലന്‍സിനെയും പൊലീസ് സംവിധാനത്തെയും രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കായി ദുരുപയോഗംചെയ്ത മുന്‍പതിവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിതെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
അടൂര്‍ പ്രകാശിനെതിരെയുള്ളത് വെറുമൊരു ആരോപണമല്ല. 2005ലെ യുഡിഎഫ് ഭരണകാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് 25 ലക്ഷം കൈക്കൂലി ചോദിച്ചുവെന്ന കേസാണ്. കെപിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്ന കോഴിക്കോട് സ്വദേശി എന്‍ കെ അബ്ദുറഹ്മാനില്‍നിന്നാണ് കൈക്കൂലി ചോദിച്ചത്. അതു അബ്ദുറഹ്മാന്‍ തന്നെയാണ് പുറത്തുപറഞ്ഞത്. കേസ് വിജിലന്‍സ് കോടതിയിലാണ്. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിച്ച രണ്ടുകേസുകളില്‍ കൈക്കൂലി വാങ്ങിയത് നിസ്സംശയം രേഖപ്പെടുത്തിയിട്ടുള്ളതാണ്. പുനരന്വേഷണം വേണമെങ്കില്‍ തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നിട്ടും ഭരണത്തിലേറി മണിക്കൂറുകള്‍ക്കകം ഇത്തരമൊരു അട്ടിമറി നീക്കം വിജിലന്‍സിനെ ഉപയോഗിച്ച് നടത്തിയതില്‍നിന്നും യുഡിഎഫിന്റെ ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധ മനോഭാവവും അഴിമതിനടത്താനുള്ള അത്യുത്സാഹവുമാണ് പ്രകടമാകുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. പുനരന്വേഷണ നീക്കം അടിയന്തിരമായി ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരും
ജനങ്ങളോടുള്ള ഇത്തരം വെല്ലുവിളികള്‍ കൈകെട്ടി നോക്കിനില്‍ക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്ന് ഉമ്മന്‍ചാണ്ടിയും സംഘവും മനസ്സിലാക്കുന്നത് നന്ന്. സ്വന്തം പാര്‍ടി നേതാക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് നിയമനടപടി നേരിടുന്നവരെ വഴിവിട്ട് രക്ഷിച്ച് മന്ത്രിസഭയില്‍ കൂടെയിരുത്തുന്നതിനോളം അപമാനകരമായി മറ്റെന്തുണ്ട് എന്ന് ഉമ്മന്‍ചാണ്ടി ചിന്തിക്കണം. രാഷ്ട്രീയ ഇടപെടലിലൂടെ അഴിമതി മൂടിവയ്ക്കുന്നതിനെതിരായ ജനകീയപ്രക്ഷോഭമാണ് യുഡിഎഫ് സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
deshabhimani 210511
യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയ ലിസ്റ്റിലെ പ്രമുഖനായ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് അട്ടിമറിക്കാന്‍ പുനരന്വേഷണത്തിന് ഉത്തരവ്. അടൂര്‍പ്രകാശിനും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജുവിനും എതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
ReplyDeleteമുഖ്യനോട് ചോദിക്കാം...
ReplyDeletehttp://anoopesar.blogspot.com/2011/05/blog-post_21.html