കോണ്‍ഗ്രസിന്റെ 9 മന്ത്രിസഭാംഗങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും കേരളത്തിലും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. ആര്യാടന്‍ മുഹമ്മദ്, സിഎന്‍ ബാലകൃഷ്ണന്‍ ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , അടൂര്‍പ്രകാശ്, കെസി ജോസഫ്, എപി അനില്‍കുമാര്‍ , കെ ബാബു, വിഎസ് ശിവകുമാര്‍ ,പികെ ജയലക്ഷ്മി എന്നിവരാണ് മന്ത്രിമാര്‍ . മുസ്ലിംലീഗിന്റെയും മാണിയുടെയും പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള പുതിയ മന്ത്രിമാര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും.
സംസ്ഥാനത്തും ഡല്‍ഹിയിലും എല്ലാവരുമായി ചര്‍ച്ച നടത്തതിയതിനു ശേഷമാണ് മന്ത്രിമാരുടെ ലിസ്റ്റ് അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.ആഗ്രഹിച്ച ചിലരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പു നോക്കിയല്ല മന്ത്രിമാരെ നിശ്ചയിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഡി സതീശന്‍ , കെ മുരളീധരന്‍ ,ജി കാര്‍ത്തികേയന്‍ എന്നിവരെഒഴിവാക്കി.വയനാട്ടില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പികെ ജയലക്ഷ്മി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുമുള്ള ആദ്യമന്ത്രിയാണ്. കോണ്‍ഗ്രസ് പ്രതിനിധിയായ ഏകവനിതയാണ് മാനന്തവാടിയില്‍ നിന്നും വിജയിച്ച ജയലക്ഷ്മി. നാടാര്‍സമുദായത്തിന് മന്ത്രിയില്ലെങ്കില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സമുദായ നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്ന് ശക്തന്‍ സൂചിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിലെ ഒഴിവാക്കപ്പെട്ട മന്ത്രിസ്ഥാനമോഹികള്‍ കലാപമുണ്ടാക്കുമെന്നുറപ്പാണ്.
അഞ്ചു മന്ത്രിമാര്‍ വേണമെന്ന് ലീഗ്; മുനീറിന്റെ കാര്യം തീരുമാനമായില്ല
മലപ്പുറം: അഞ്ചു മന്ത്രിസ്ഥാനം വേണമെന്ന് കര്‍ശനമായി ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. ഇപ്പോള്‍ ധാരണയായിട്ടുള്ളതിനു പുറമെ പാര്‍ലമെന്ററി കാര്യം കൂടിയാണ് ലീഗ് ചോദിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിനുശേഷമായിരിക്കും മന്ത്രിമാരെ പ്രഖ്യാപിക്കുക. ശനിയാഴ്ച പി കെ കുഞ്ഞാലിക്കുട്ടി ലീഗ് അധ്യക്ഷന്‍ പാണക്കാട് തങ്ങളുമായി ചര്‍ച്ച നടത്തി. അതേസമയം എം കെ മുനീറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കുഞ്ഞാലിക്കുട്ടിയും സംഘവും മുനീറിനെ എതിര്‍ക്കുന്നുണ്ട്. എങ്കിലും ഒടുവില്‍ മുനീറിന് നറുക്കുവീഴുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ലീഗ് ഒന്നു കൂടി ആവശ്യപ്പെട്ടതോടെ മന്ത്രിസഭ വിപുലീകരണം പിന്നെയും കുഴങ്ങും. ലീഗിന്റെ കാര്യത്തില്‍ തീര്‍പ്പായശേഷമാകും കോണ്‍ഗ്രസ്സ് മന്ത്രിമാരെ പ്രഖ്യാപിക്കുകയെന്നും പറയുന്നുണ്ട്.
deshabhimani news

ReplyDelete