Monday, May 16, 2011

മഹേന്ദ്രസിങ് ടിക്കായത്ത് അന്തരിച്ചു

മുസഫര്‍നഗര്‍ : ഉത്തരേന്ത്യയില്‍ നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹേന്ദ്രസിങ് ടിക്കായത്ത് അന്തരിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന ടിക്കായത്ത് എല്ലിലെ കാന്‍സര്‍ മൂലം ചികിത്സയിലായിരുന്നു. മുസഫര്‍നഗറിലെ വീട്ടിലായിരുന്നു എഴുപത്താറുകാരനായ ടിക്കായത്തിന്റെ അന്ത്യം. മകനും കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ രാകേഷ് ടിക്കായത്താണ് മരണവിവരം അറിയിച്ചത്. ടിക്കായത്തിന്റെ ഭാര്യ നേരത്തെ മരിച്ചു. രാകേഷ് അടക്കം ആറു മക്കളുണ്ട്. സംസ്കാരം തിങ്കളാഴ്ച സിസൗലിയിലെ ഭാരതീയ കിസാന്‍ യൂണിയന്‍ ആസ്ഥാനത്ത്. കരിമ്പിന് കൂടുതല്‍ വില, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ , വെള്ളം, വൈദ്യുതി എന്നിവയുടെ നിരക്ക് കുറയ്ക്കല്‍ എന്നീ ആവശ്യങ്ങളുന്നയിച്ച് 1988ല്‍ ഡല്‍ഹി ബോട്ട്ക്ലബ് മൈതാനത്ത് നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരം ഒരാഴ്ചയോളം നീണ്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെ നടത്തി ജാതീയ പരാമര്‍ശങ്ങളുടെ പേരില്‍ 2008ല്‍ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. 1935ല്‍ ഉത്തര്‍പ്രദേശിലെ സിസൗലിയില്‍ ജാട്ട് സമുദായത്തില്‍ ജനിച്ച അദ്ദേഹം നിരവധി തവണ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്

deshabhimani 160511

1 comment:

  1. ഉത്തരേന്ത്യയില്‍ നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹേന്ദ്രസിങ് ടിക്കായത്ത് അന്തരിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന ടിക്കായത്ത് എല്ലിലെ കാന്‍സര്‍ മൂലം ചികിത്സയിലായിരുന്നു

    ReplyDelete