Saturday, September 22, 2012

ജനശ്രീ: ഉന്നത ഗൂഢാലോചന


ജനശ്രീമിഷന് 14 കോടി രൂപ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഉന്നതതല ഗൂഢാലോചന. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പു ചുമതല ലഭിക്കാതായപ്പോഴാണ് മറ്റു ഫണ്ടുകള്‍ തട്ടിയെടുക്കാനുള്ള ഗൂഢാലോചന തുടങ്ങിയത്. പ്രതിവര്‍ഷം 50 കോടിയോളം രൂപ ലഭിക്കുമായിരുന്ന എന്‍ആര്‍എല്‍എം പദ്ധതിയുടെ നടത്തിപ്പിന് നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതിന്റെ പേരില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫും പി ടി തോമസ് എംപിയും കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു.

എല്‍ഡിഎഫ് ഭരണകാലത്താണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയെ നിയോഗിച്ചത്. എന്നാല്‍, എന്‍ആര്‍എല്‍എം ഫണ്ട് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ പേരില്‍ പി ടി തോമസ് എംപിയുടെ ശുപാര്‍ശക്കത്തോടെ നിവേദനം നല്‍കുകയായിയിരുന്നു. ഈ നീക്കത്തിനു പിന്നിലും ഉമ്മന്‍ചാണ്ടിയും കെ സി ജോസഫുമായിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ 14 കോടിരൂപ തട്ടിയെടുക്കാനാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി 27 കോടി രൂപയുടെ അഞ്ച് പ്രോജക്ടുകളാണ് ജനശ്രീ മിഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് പദ്ധതിക്ക് ജനശ്രീ പറഞ്ഞ തുക പൂര്‍ണമായും അനുവദിച്ച് കൃഷിവകുപ്പ് റെക്കോഡിട്ടു. മറ്റ് മൂന്നു പദ്ധതിക്കും തോന്നിയപോലെയും പണം അനുവദിച്ചു. ഈ അഞ്ച് പദ്ധതികളില്‍ ഒന്നുപോലും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്ക് പ്രയോജനപ്പെടുന്നതല്ലെന്നും ആക്ഷേപമുണ്ട്.

ഇതേ മാതൃകയില്‍ മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മുഖേന ഫണ്ട് തട്ടാനും ജനശ്രീ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര ഗ്രാമവികസനം, സ്വയംതൊഴില്‍ സംരംഭം, ശുചിത്വമിഷന്‍ തുടങ്ങിയ പദ്ധതികളെല്ലാം വളഞ്ഞവഴിയിലൂടെ നേടിയെടുക്കാനാണ് ശ്രമം. ഉന്നത രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ക്കുപോലും പൂര്‍ണവിശ്വാസമില്ലെന്ന് ഇതുസംബന്ധിച്ച ഉത്തരവുതന്നെ വ്യക്തമാക്കുന്നു. പ്രോജക്ടുകളുടെ ഭൗതികവും സാമ്പത്തികവുമായ ഓരോ പ്രവര്‍ത്തനവും ബന്ധപ്പെട്ട വകുപ്പുകള്‍ കാവല്‍ നായ്ക്കളെപ്പോലെ നിരീക്ഷിക്കണമെന്ന് കാര്‍ഷികോല്‍പ്പാദന കമീഷണര്‍ സുബ്രതാ വിശ്വാസ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

deshabhimani 220912

2 comments:

  1. ജനശ്രീമിഷന് 14 കോടി രൂപ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഉന്നതതല ഗൂഢാലോചന. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പു ചുമതല ലഭിക്കാതായപ്പോഴാണ് മറ്റു ഫണ്ടുകള്‍ തട്ടിയെടുക്കാനുള്ള ഗൂഢാലോചന തുടങ്ങിയത്. പ്രതിവര്‍ഷം 50 കോടിയോളം രൂപ ലഭിക്കുമായിരുന്ന എന്‍ആര്‍എല്‍എം പദ്ധതിയുടെ നടത്തിപ്പിന് നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതിന്റെ പേരില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫും പി ടി തോമസ് എംപിയും കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു.

    ReplyDelete
  2. കുടുംബശ്രീയെ തകര്‍ത്ത് ജനശ്രീപോലുള്ള തട്ടിപ്പുസംഘടനകളെ വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മഴുവന്നൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    കുടുംബശ്രീയെ തഴഞ്ഞ് ജനശ്രീക്ക് വന്‍തോതില്‍ പണംനല്‍കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഗ്രാമീണ സ്ത്രീകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കുടുംബശ്രീക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ സംസ്ഥാന മന്ത്രി കെ സി ജോസഫ് സോണിയഗാന്ധിക്ക് പരാതി നല്‍കിയത് തട്ടിപ്പുസംഘടനയെ സഹായിക്കാനായിരുന്നു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് സ്ത്രീകളെ സംഘടിപ്പിക്കുന്ന നടപടി ആശങ്കാജനകമാണെന്നും കുടുംബശ്രീയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില്ലറവില്‍പ്പനമേഖല വിദേശകുത്തകകള്‍ക്ക് തീറെഴുതി സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും പ്രതിഷേധം വളരണമെന്നും വി എസ് പറഞ്ഞു.

    ReplyDelete