Saturday, September 22, 2012

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തുന്നു


അടുത്ത അധ്യയനവര്‍ഷത്തോടെ സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി നിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം. റമദാന് നല്‍കാറുള്ള അഞ്ച് കിലോ അരി ഇത്തവണ വിതരണം ചെയ്യാതിരുന്നത് ഇതിന്റെ ഭാഗമാണ്. നടപ്പ് അധ്യയനവര്‍ഷം പദ്ധതിക്കുള്ള ഭക്ഷ്യധാന്യം അരി മാത്രമായി പരിമിതപ്പെടുത്തി. നേരത്തെ, ചെറുപയറിനുള്ള തുകകൂടി നല്‍കിയിരുന്നു. പോഷകാഹാര പദ്ധതിയുടെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പാല്‍, മുട്ട, പഴം എന്നിവയും യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയോ നേന്ത്രപ്പഴമോ നല്‍കിയിരുന്നു. മില്‍മയുമായി കരാറുണ്ടാക്കി പാല്‍ വിതരണം ജനകീയമാക്കി. ഉച്ചഭക്ഷണപദ്ധതിക്ക് ഇ-അക്കൗണ്ട് തുടങ്ങി ഫണ്ടും അനുവദിച്ചു. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണമെങ്കിലും പലയിടത്തും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം നല്‍കാന്‍ സാധിച്ചു.

യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന അരിയും പണവും മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാന്‍ തയ്യാറല്ല. കറിയ്ക്കും പാചകച്ചെലവിനും മറ്റുമായി നൂറു കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്കു നാലു രൂപ വീതവും അതിനു മുകളിലുളളവര്‍ക്ക് അഞ്ചു രൂപയുമായി നിജപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഇല്ലാതാക്കി. ഓണത്തിന് നല്‍കാറുള്ള അരി ഓണത്തിനു ശേഷമാണ് വിതരണം ചെയ്തത്. 20 ലക്ഷം വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണത്തിന് ആശ്രയിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. 1987ല്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ തുടക്കമിട്ട പോഷകഹാര പദ്ധതിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിപുലപ്പെടുത്തിയത്. പദ്ധതി ഇല്ലാതാക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 220912

1 comment:

  1. അടുത്ത അധ്യയനവര്‍ഷത്തോടെ സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി നിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം. റമദാന് നല്‍കാറുള്ള അഞ്ച് കിലോ അരി ഇത്തവണ വിതരണം ചെയ്യാതിരുന്നത് ഇതിന്റെ ഭാഗമാണ്. നടപ്പ് അധ്യയനവര്‍ഷം പദ്ധതിക്കുള്ള ഭക്ഷ്യധാന്യം അരി മാത്രമായി പരിമിതപ്പെടുത്തി. നേരത്തെ, ചെറുപയറിനുള്ള തുകകൂടി നല്‍കിയിരുന്നു. പോഷകാഹാര പദ്ധതിയുടെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പാല്‍, മുട്ട, പഴം എന്നിവയും യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയോ നേന്ത്രപ്പഴമോ നല്‍കിയിരുന്നു. മില്‍മയുമായി കരാറുണ്ടാക്കി പാല്‍ വിതരണം ജനകീയമാക്കി. ഉച്ചഭക്ഷണപദ്ധതിക്ക് ഇ-അക്കൗണ്ട് തുടങ്ങി ഫണ്ടും അനുവദിച്ചു. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണമെങ്കിലും പലയിടത്തും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം നല്‍കാന്‍ സാധിച്ചു.

    ReplyDelete