Monday, December 17, 2012

ലാവ്ലിന്‍ കേസ് 24 ലേക്ക് മാറ്റി


എസ്എന്‍സി ലാവ്ലിന്‍ കേസില്‍ കമ്പനിയെയും കമ്പനി വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെയും മാറ്റിനിര്‍ത്തി വിചാരണ നടത്തണമെന്ന ഹര്‍ജി 24ലേക്ക് മാറ്റി. അന്ന് കേസില്‍ വിധി പറയും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിണറായി വിജയന്റെ ഹര്‍ജിയിലാണ സിബിഐ പ്രത്യേക കോടതി കോടതി ഉത്തരവ്. ഡിസംബര്‍ 11ന് സിബിഐയുടെ വാദം കോടതി കേട്ടിരുന്നു. സിബിഐ റിപ്പോര്‍ട്ട് ഹാജരാക്കുന്നതിന് നല്‍കിയിരുന്ന സമയം തിങ്കളാഴ്ച വരെയായിരുന്നു. റിപ്പോറട്ട് സിബിഐ ഹാജരാക്കി. തുടര്‍ന്നാണു കേസ് മാറ്റിയത്.

ലാവ്ലിനും ട്രെന്‍ഡലിനും എതിരായ വാറന്റ് നടപ്പാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്ന പതിവ് പല്ലവി സിബിഐ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. പിണറായി കേസില്‍ ഹാജരാകുന്നില്ലെന്ന കാരണം പറഞ്ഞ് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സിബിഐ വാദിച്ചു. എന്നാല്‍, ഈ വാദം കോടതി ഖണ്ഡിച്ചു. വാറന്റ് നടപ്പാക്കുന്നതില്‍ സിബിഐയുടെ ഭാഗത്തുനിന്ന് വീഴ്ച വരുന്നതിനാല്‍ കോടതിയാണ് ഹര്‍ജി ഫയല്‍ചെയ്യാന്‍ ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടുവച്ചതെന്നും വ്യക്തമാക്കി. വാറന്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് 11ന് കേസ് 17ലേക്ക് മാറ്റിയത

deshabhimani

No comments:

Post a Comment