Monday, December 17, 2012

മാസം 600 രൂപ മതിസുഖമായി കഴിയാന്‍: ഷീല

മാസം 600 രൂപയുണ്ടെങ്കില്‍ അഞ്ചുപേരുള്ള ഒരു കുടുംബത്തിന് സമൃദ്ധമായി കഴിയാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. യുപിഎ സര്‍ക്കാരിന്റെ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയായ "ദില്ലി അന്നശ്രീ യോജ"യുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഷീല ദീക്ഷിത് വിവാദപ്രസ്താവന നടത്തിയത്. ""600 രൂപയുണ്ടെങ്കില്‍ അരിയും പരിപ്പും ഗോതമ്പും കിട്ടും. അഞ്ചുപേരുള്ള കുടുംബത്തിന് ഇതുകൊണ്ട് ഒരുമാസം സുഖമായി കഴിയാം.""- അവര്‍ പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും വേദിയിലുണ്ടായിരുന്നു. ആദ്യമായല്ല കോണ്‍ഗ്രസ് നേതാക്കള്‍ ദരിദ്രരെ ആക്ഷേപിക്കുന്ന പ്രസ്താവന നടത്തുന്നത്. കഴിഞ്ഞവര്‍ഷം ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ ഇതുപോലെ വിവാദപ്രസ്താവന നടത്തിയിരുന്നു. 32 രൂപയുണ്ടെങ്കില്‍ നഗരത്തിലും 26 രൂപയുണ്ടെങ്കില്‍ ഗ്രാമത്തിലും ഒരാള്‍ക്ക് ഒരുദിവസം സുഖമായി കഴിയാമെന്നായിരുന്നു അലുവാലിയ പറഞ്ഞത്.

deshabhimani 171212

No comments:

Post a Comment