Tuesday, December 18, 2012
എമര്‍ജിംഗ് കേരളയില്‍ വ്യവസായം ആരംഭിക്കാന്‍ ധാരണയായത് ഒരു കമ്പനിയുമായി മാത്രം
കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിംഗ് കേരളയില്‍ കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ധാരണയായത് ഒരു കമ്പനിയുമായി മാത്രം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി പി സി എല്ലുമാത്രമേ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുള്ളൂ. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് ആരംഭിക്കുന്നതിനുള്ളതാണിതെന്ന് നിയമസഭയില്‍ വി ശശിയുടെ ചോദ്യത്തിന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടി വ്യക്തമാക്കുന്നു.
കൊച്ചിയില്‍ നടന്ന എമര്‍ജിംഗ് കേരളയില്‍ 4,162 പ്രതിനിധികളാണ് പങ്കെടുത്തത്. എമര്‍ജിംഗ് കേരളയിലൂടെ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് യു എസ് എ, യു കെ, യു എ ഇ, ആസ്ട്രലിയ, ബഹറിന്‍, കാനഡ, ചൈന, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, കുവൈറ്റ്, മലേഷ്യ, നെതര്‍ലാന്‍ഡ്, ഖത്തര്‍, സൗദി അറേബ്യ, സിങ്കപ്പൂര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ വിദേശ സംരംഭകരടക്കം നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവര്‍ സര്‍പ്പിച്ച പദ്ധതികള്‍ വിശദ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനെ കുറിച്ചുളള വിശദാംശങ്ങള്‍ പഠിപ്പിച്ചതിനു ശേഷം സ്വീകാര്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കും. അതിനുശേഷം മാത്രമേ നിക്ഷേപത്തെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
janayugom 181212
Labels:
എമര്‍ജിങ് കേരള
Subscribe to:
Post Comments (Atom)
No comments:
Post a Comment