വെനസ്വേലയില്‍ സംസ്ഥാന ഗവര്‍ണര്‍മാരുടെയും മേയര്‍മാരുടെയും തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം. 23 ല്‍ ഇരുപത് സംസ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുമ്പ് അഞ്ചിടത്ത് പ്രതിപക്ഷം ഭരണത്തിലുണ്ടായിരുന്നു. പ്രതിപക്ഷ ഭരണത്തിലുണ്ടായിരുന്ന രണ്ട് സുപ്രധാന സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനായത് പാര്‍ട്ടിക്ക് അഭിമാനകരമായി. രാജ്യത്തെ എണ്ണ സമ്പത്തിന്റെ തലസ്ഥാനമായ സൂലിയയിലെയും വ്യവസായ ഹൃദയഭൂമിയായ കരാബോബോയിലെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലായി.
അര്‍ബുദ ബാധിതനായ ഷാവേസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ക്യൂബന്‍ ആശുപത്രിയിലാണ്. പ്രചാരണ രംഗത്ത് അസാന്നിധ്യത്തിലും നിറഞ്ഞുനിന്നത് ഷാവേസാണെന്ന് പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളടക്കം റിപ്പോര്‍ട്ട്ചെയ്തിരുന്നു.വെനസ്വേലയുടെ നായകനായശേഷം 14 വര്‍ഷത്തിനിടെ ആദ്യമായാണ് ഷാവേസില്ലാതെ രാജ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഷാവേസിനെതിരെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ഹെന്‍റി കാപ്രിലെസിന്റെ വിജയം മാത്രമാണ് പ്രതിപക്ഷത്തിന് ആശ്വസിക്കാനുള്ളത്. തലസ്ഥാനമായ കാരക്കാസിന്റെ ഭാഗമടങ്ങുന്ന മിരാന്‍ഡയിലെ ഗവര്‍ണറായി കാപ്രിലെസ് വീണ്ടും വിജയിച്ചു. ഇത്തവണ കടുത്ത വെല്ലുവിളിയാണ് കാപ്രിലെസനേരിട്ടത്. തന്റെ വൈസ്പ്രസിഡന്റായിരുന്ന ഏല്യാസ് ജോവയെയാണ് ഷാവേസ് കാപ്രിലെസിനെതിരെ രംഗത്തിറക്കിയത്.
അഭാവത്തിലും തെരഞ്ഞെടുപ്പില്‍ നിറഞ്ഞത് ഷാവേസ്
കാരക്കാസ്: വെനസ്വേലയില്‍ സംസ്ഥാന ഗവര്‍ണര്‍മാരുടെയും മേയര്‍മാരുടെയും തെരഞ്ഞെടുപ്പില്‍ അസാന്നിധ്യത്തിലും നിറഞ്ഞുനിന്നത് പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. അര്‍ബുദ ബാധിതനായ ഷാവേസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ക്യൂബന്‍ ആശുപത്രിയിലാണ്. വെനസ്വേലയുടെ നായകനായശേഷം 14 വര്‍ഷത്തിനിടെ ആദ്യമായാണ് ഷാവേസില്ലാതെ രാജ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണരംഗത്ത് ഷാവേസിന്റെ അഭാവം വലിയ നിരാശയായി. ഷാവേസ് തന്നെയാണ് പ്രാചരണത്തില്‍ നിറഞ്ഞുനിന്നതെന്നും പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളടക്കം റിപ്പോര്‍ട്ട്ചെയ്തു. ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടന്ന 23 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം ഭരിക്കുന്നത് ഏഴിടത്തു മാത്രം. ഇത്തവണ അതുകൂടി പിടിച്ചെടുക്കാമെന്നാണ് ഷാവേസും സഹപ്രവര്‍ത്തകരും വിലയിരുത്തുന്നത്. 23 സംസ്ഥാനവും വിജയിക്കുകയാണ് ഷാവേസിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമെന്ന് അദ്ദേഹത്തിന്റെ സഹോദരനും പാര്‍ടി നേതാവുമായ അദാന്‍ ഷാവേസ് പറഞ്ഞു. തെരഞ്ഞെടുപ്പുദിവസവും ജനങ്ങള്‍ ഷാവേസിന്റെ ആരോഗ്യനിലയെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. രാജ്യത്തെ കത്തോലിക്ക സഭകളില്‍ പ്രസിഡന്റിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥനകള്‍ തുടരുകയാണ്. ഷാവേസിനെതിരെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ഹെന്‍റി കാപ്രിലെസിന്റെ രാഷ്ട്രീയഭാവിയുടെ തീരുമാനമാകും ഈ തെരഞ്ഞെടുപ്പ്. തലസ്ഥാനമായ കാരക്കാസിന്റെ ഭാഗമടങ്ങുന്ന മിരാന്‍ഡയിലെ ഗവര്‍ണറായി കാപ്രിലെസ് ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. തന്റെ വൈസ്പ്രസിഡന്റായിരുന്ന ഏല്യാസ് ജോവയെയാണ് ഷാവേസ് കാപ്രിലെസിനെതിരെ രംഗത്തിറക്കിയത്.
ഷാവേസ് സംസാരിച്ചു; ആദ്യം അന്വേഷിച്ചത് ജനങ്ങളുടെ ക്ഷേമം
കാരക്കാസ്: ക്യൂബയില്‍ അര്‍ബുദ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന വെനസ്വേല പ്രസിഡന്റ് സംസാരിച്ചപ്പോള്‍ ആദ്യം അന്വേഷിച്ചത് ജനങ്ങളുടെ കാര്യം. വെള്ളിയാഴ്ച തന്റെ കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ജനങ്ങളുടെ കാര്യം ആരാഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം ഷാവേസ് ആദ്യമായിട്ടാണ് കുടുംബാംഗങ്ങളോട് സംസാരിച്ചത്. ചൊവ്വാഴ്ചത്തെ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ വീണ്ടും ശസ്ത്രക്രിയ കഴിഞ്ഞാണ് അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചത്. സാവധാനമാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് വാര്‍ത്താവിതരണ മന്ത്രി ഏണസ്റ്റോ വില്ലെഗാസ് അറിയിച്ചു. ഇതിനിടെ ഷാവേസിനെതിരെ ഒബാമ നടത്തിയ നിന്ദ്യമായ പരാമര്‍ശത്തെ വെനസ്വേല സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയും നയപരമായ പ്രധാന തീരുമാനങ്ങളെല്ലാം ഹിതപരിശോധന നടത്തി ജനങ്ങളുടെ അംഗീകാരത്തോടെ എടുക്കുകയും ചെയ്യുന്ന ഷാവേസിന്റെ നയങ്ങള്‍ സ്വേച്ഛാധിപത്യപരമാണെന്ന ഒബാമയുടെ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ തകര്‍ച്ചയുണ്ടാകുന്നതിന് ഉത്തരവാദി അമേരിക്കന്‍ പ്രസിഡന്റാണെന്ന് വെനസ്വേല സര്‍ക്കാര്‍ പ്രസ്താവനയില്‍ തുറന്നടിച്ചു. കടന്നാക്രമണനയവും വെനസ്വേലയോട് അനാദരവും തുടരുന്നതായാണ് ഒബാമയുടെ പ്രസ്താവന കാണിക്കുന്നത് എന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 171212
No comments:
Post a Comment