Thursday, December 6, 2012
ഡിഎംആര്‍സിക്ക് പ്രധാന ചുമതല നല്‍കേണ്ടെന്ന് ചീഫ് സെക്രട്ടറി
കൊച്ചി: മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിക്കും ഇ ശ്രീധരനും നിര്‍ണായക ചുമതല നല്‍കേണ്ടെന്ന് കേരള, ഡല്‍ഹി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍. കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിയുടെ പങ്ക് തീരുമാനിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയില്‍ അംഗമായ രണ്ടു ചീഫ് സെക്രട്ടറിമാരും ഈ നിലപാടെടുത്തതിനെത്തുടര്‍ന്ന് ഡിഎംആര്‍സി എംഡി മങ്കു സിങ് സമര്‍പ്പിച്ച നിര്‍ദേശം തിരുത്താന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കയാണ്.
പദ്ധതിനിര്‍മാണത്തിന്റെ പൂര്‍ണ ചുമതല ഡിഎംആര്‍സിക്ക് നല്‍കണമെന്നായിരുന്നു മങ്കു സിങ്ങിന്റെ നിര്‍ദേശം. പദ്ധതിയില്‍ ഡിഎംആര്‍സി സുപ്രധാന ചുമതല ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയും കെഎംആര്‍എല്‍ എംഡി ഏല്യാസ് ജോര്‍ജും ആവര്‍ത്തിക്കുമ്പോഴാണ് കടകവിരുദ്ധമായ നിര്‍ദേശം സംസ്ഥാന ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്നത്. മെട്രോ നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടി മാത്രം ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി ജോസ് സിറിയക്കും ഡല്‍ഹി ചീഫ് സെക്രട്ടറി പി കെ ത്രിപാഠിയും നിര്‍ദേശിച്ചിട്ടുള്ളത്. ടെന്‍ഡര്‍രേഖകള്‍ തയ്യാറാക്കുന്നതില്‍ ഡിഎംആര്‍സിക്കുള്ള മുന്‍പരിചയം പ്രയോജനപ്പെടുത്താന്‍ മാത്രമാകും ഇത്. മെട്രോ ഡിസൈനിങ്, സാങ്കേതികവിദ്യ തെരഞ്ഞെടുക്കല്‍, സാമഗ്രികള്‍ വാങ്ങല്‍, നിര്‍മാണത്തിന്റെ മേല്‍നോട്ടം തുടങ്ങിയ സുപ്രധാന ചുമതലകളെല്ലാം കെഎംആര്‍എലില്‍ നിക്ഷിപ്തമാകും. ടേണ്‍ കീ വ്യവസ്ഥയിലോ ഡെപ്പോസിറ്റ് അടിസ്ഥാനത്തിലോ പൂര്‍ണ നിര്‍മാണചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നായിരുന്നു നഗരവികസന മന്ത്രാലയത്തിനുവേണ്ടി ഡിഎംആര്‍സി എംഡി മങ്കു സിങ് തയ്യാറാക്കി നല്‍കിയ നിര്‍ദേശം. മൂന്നംഗ സമിതി അംഗമായ നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ ഈ നിര്‍ദേശം മടക്കി. സമിതിയിലെ മറ്റു രണ്ട് അംഗങ്ങള്‍ നല്‍കിയതുപോലെ തിരുത്തിനല്‍കാന്‍ മങ്കു സിങ്ങിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം, ശ്രീധരന് കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് നാല് സവിശേഷ അധികാരങ്ങള്‍ നല്‍കിയതിനും മങ്കു സിങ്ങിനോട് സുധീര്‍കൃഷ്ണ വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് മങ്കു സിങ് ഈ അധികാരങ്ങള്‍ ശ്രീധരനു കൈമാറിയത്. ഡിഎംആര്‍സിക്കെതിരെ ഐഎഎസ് ലോബിയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരും കേന്ദ്ര നഗരാവികസന മന്ത്രാലയവും ഗൂഢനീക്കം നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് ഡിഎംആര്‍സിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞദിവസം ഇ ശ്രീധരനും പറഞ്ഞു.
ഡിഎംആര്‍സിയില്‍ ശ്രീധരന്റെ പിന്‍ഗാമിയായ മങ്കു സിങ് നല്‍കിയ നിര്‍ദേശം തിരുത്താന്‍ സമ്മര്‍ദം ഉയരുന്നതും ഈ സാഹചര്യത്തിലാണ്. ഡിഎംആര്‍സിയുടെ പങ്കു നിശ്ചയിക്കാന്‍ നിയോഗിച്ച സമിതിയിലെ മൂന്ന് അംഗങ്ങളും ഒരേ ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരും ഡിഎംആര്‍സി വിരുദ്ധരുമാണെന്നതും ശ്രദ്ധേയം. നിര്‍ദേശം തിരുത്താന്‍ മങ്കു സിങ്ങില്‍ വന്‍ സമ്മര്‍ദമാണുള്ളത്. പുതിയ നിര്‍ദേശം നല്‍കാത്തതിനാലാണ് ചൊവ്വാഴ്ച ചേര്‍ന്ന കെഎംആര്‍എല്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതിരുന്നത്. ഡിഎംആര്‍സി ഇല്ലെങ്കില്‍ കൊച്ചി മെട്രോയില്‍ താനും ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് കൊച്ചി പദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്ക് നിര്‍ണയിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്. പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം ഡിഎംആര്‍സി സഹകരിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അതുകൊണ്ടാണ് രാജ്യത്തെ ഇതര മെട്രോകളുടെ നിര്‍മാണവുമായി ഡിഎംആര്‍സി സഹകരിച്ചപ്പോള്‍ ഇല്ലാതിരുന്ന സമിതിയെ കൊച്ചി മെട്രോയുടെ കാര്യത്തില്‍ നിയോഗിച്ചത്.
ഇ ശ്രീധരനെതിരെ കേന്ദ്ര നഗരവികസന മന്ത്രാലയവും
കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെ ഒഴിവാക്കാനുള്ള ഗൂഢനീക്കത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പിന്തുണ. പദ്ധതിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശ്രീധരന് അധികാരം നല്‍കിയിട്ടില്ലെന്ന് നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീധരന് ചുമതല നല്‍കിയതായുള്ള ഡിഎംആര്‍സി എംഡി മങ്കുസിങ്ങിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. ശ്രീധരന് ചുമതല നല്‍കാന്‍ കേന്ദ്ര നഗരവികസനമന്ത്രാലയമോ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡോ തീരുമാനിച്ചിട്ടില്ലെന്നും സുധീര്‍കൃഷ്ണ പറഞ്ഞു. പദ്ധതിചുമതല ഡിഎംആര്‍സിയുടെ ഉപദേഷ്ടാവുകൂടിയായ ശ്രീധരനെ ഏല്‍പ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം ആവശ്യമില്ലെന്നിരിക്കെയാണ് സുധീര്‍കൃഷ്ണയുടെ പ്രസ്താവന. ശ്രീധരന് ചുമതല നല്‍കിയെന്ന് മങ്കുസിങ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കേണ്ടത് അദ്ദേഹംതന്നെയാണെന്ന് സുധീര്‍കൃഷ്ണ പറഞ്ഞു. ഡിഎംആര്‍സിയുടെ പങ്കിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. നിര്‍മാണമടക്കമുള്ള ചുമതല വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഡിഎംആര്‍സി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര നഗരവികസന മന്ത്രാലയം തിരിച്ചയച്ചെന്ന വാര്‍ത്തയോട് സുധീര്‍കൃഷ്ണ പ്രതികരിച്ചില്ല.
പദ്ധതിക്ക് സഹായം നല്‍കാന്‍ ഡിഎംആര്‍സി തയ്യാറാണ്. എന്നാല്‍, പദ്ധതിചുമതലകള്‍ നിര്‍വഹിക്കേണ്ടത് കെഎംആര്‍എല്‍ ആണ്. ഡിഎംആര്‍സിയില്ലെങ്കില്‍ താനുമില്ലെന്ന ശ്രീധരന്റെ നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല. ചില ഉദ്യോഗസ്ഥരാണ് പദ്ധതി പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്ന പ്രസ്താവനയോട് പ്രതികരിക്കാനില്ല. മെട്രോ പദ്ധതി തുടങ്ങണമെങ്കില്‍ പദ്ധതിരേഖയില്‍ വലിയ മാറ്റംവരുത്തണമെന്നും സുധീര്‍കൃഷ്ണ പറഞ്ഞു. ഡിഎംആര്‍സിയുടെ പങ്കാളിത്തം നാമമാത്രമായി ചുരുക്കാനും ശ്രീധരനെ ഒഴിവാക്കാനുമാണ് നഗരവികസന മന്ത്രാലയത്തിന്റെയും കെഎംആര്‍എല്ലിലെയും ഡിഎംആര്‍സി ഉദ്യോഗസ്ഥലോബിയുടെയും നീക്കം. ജൈക്കയ്ക്കുപുറമേ മറ്റ് ഏജന്‍സികളെയും പദ്ധതി വായ്പയ്ക്കായി സമീപിക്കാന്‍ കഴിഞ്ഞ ദിവസം&ാറമവെ;ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇതുവഴി ഡിഎംആര്‍സിയെയും ശ്രീധരനെയും മാറ്റിനിര്‍ത്തുന്നതില്‍ ഒരു ചുവടുകൂടി പിന്നിടുകയായിരുന്നു കെഎംആര്‍എല്‍.
മെട്രോ: ഉദ്യോഗസ്ഥരും യജമാനന്മാരും മുട്ടുമടക്കേണ്ടിവരും - സുധീരന്‍
കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കാന്‍ നഗ്നമായ ശ്രമം നടക്കുന്നുവെന്നു വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ആഗ്രഹിച്ചിട്ടും ചിലരുടെ താല്‍പ്പര്യങ്ങളാണ് നടപ്പാകുന്നതെന്നും ഏതു പദ്ധതിയിലും സ്ഥാപിത താല്‍പ്പര്യക്കാരുണ്ടെന്നുമാണ് മെട്രോ പദ്ധതിയില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണയുടെ നടപടികള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കൊച്ചിയില്‍ ആരംഭിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് ബിഒടി ശക്തികളെ വെള്ളപൂശാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ അട്ടിമറിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണം. ഇ ശ്രീധരന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിനെതിരായ ഉദ്യോഗസ്ഥരും അവരെ നയിക്കുന്ന യജമാനന്മാരും മുട്ടുമടക്കേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.
ബിഒടി, ദേശീയപാത വികസനം തുടങ്ങിയ പദ്ധതികള്‍ ഇരകളെ പുനരധിവസിപ്പിക്കാതെ മുന്നോട്ടുപോകില്ല. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും. ദേശീയപാത ഉദ്യോഗസ്ഥരും ബിഒടി കമ്പനികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്്. വി എസ് സര്‍ക്കാരിന്റെ കാലത്ത് ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമം നടന്നതാണ്. അന്ന് പദ്ധതികള്‍ പാതിവഴി ഉപേക്ഷിക്കുമെന്ന് പ്രചരിപ്പിച്ചും ദേശീയപാത അതോറിറ്റിയുടെ ഓഫീസ് അടച്ചുപൂട്ടിയുമാണ് ഇവര്‍ പ്രതികരിച്ചത്. പൊതുമരാമത്തുവകുപ്പിലെ പല ഉദ്യോഗസ്ഥരും ഇവര്‍ക്ക് കൂട്ടിനുണ്ട്. പുനരധിവാസ പ്രക്രിയ നേരെയാക്കിയാലേ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ. ഇത്തരക്കാരോട് ഇത് കേരളമാണെന്ന് നട്ടെല്ലുനിവര്‍ത്തി സര്‍ക്കാരിന് പറയാന്‍ കഴിയണമെന്നും സുധീരന്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല പദ്ധതികള്‍ക്കും കൂട്ടുനില്‍ക്കാനാവില്ലെന്ന് തുടര്‍ന്നു സംസാരിച്ച ഹൈബി ഈഡന്‍ എംഎല്‍എയും പറഞ്ഞു. ദേശീയപാത സംരക്ഷണസമിതിയുടെ പ്രക്ഷോഭജാഥയ്ക്ക് ഇടപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തിലും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണമായുമാണ് സര്‍ക്കാരിനെതിരെ സുധീരന്‍ തുറന്നടിച്ചത്.
deshabhimani 061212
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment