Wednesday, December 19, 2012
നെല്‍വയല്‍ നികത്താന്‍ മുഖ്യമന്ത്രിയുടെ ഒത്താശ
കേരള ക്രിക്കറ്റ് അസോസിയേഷന്‍ തൊടുപുഴയില്‍ വാങ്ങിയ നെല്‍വയല്‍ ഉള്‍പ്പെടെയുള്ള 10.5 ഏക്കര്‍ സ്ഥലം നികത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുമതി. സ്ഥലം നികത്തരുതെന്ന കാര്‍ഷികോല്‍പ്പാദന കമീഷണറുടെ ഉത്തരവ് നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ നീക്കം. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ തൊടുപുഴ മണക്കാട്ടുള്ള 10.5 ഏക്കര്‍ ഭൂമി നികത്താന്‍ അനുവദിക്കണമെന്ന് സെക്രട്ടറി ടി സി മാത്യുവാണ് മണക്കാട് പഞ്ചായത്തിന്റെ പ്രാദേശിക നിരീക്ഷണസമിതിയില്‍ അപേക്ഷിച്ചത്. 2011 ആഗസ്ത് 24നാണ് അപേക്ഷ നല്‍കിയത്. 2012 ജൂലൈ 23ന് കാര്‍ഷികോല്‍പ്പാദന കമീഷണര്‍ ഭൂമി പരിശോധിച്ച് നികത്തരുതെന്ന് റിപ്പോര്‍ട്ട് നല്‍കി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം അനുസരിച്ച് ഭൂമി നികത്താന്‍ പാടില്ലെന്നും അദ്ദേഹം കണ്ടെത്തി. എന്നാല്‍, ടി സി മാത്യുവിന്റെ അപേക്ഷ പരിഗണിക്കണമെന്നു കാട്ടി സ്ഥലം എംഎല്‍എകൂടിയായ മന്ത്രി പി ജെ ജോസഫ് മുഖ്യമന്ത്രിക്ക് ജൂലൈ 11ന് കത്ത് നല്‍കി. ഇത് പരിശോധിക്കണമെന്ന കുറിപ്പോടെ മുഖ്യമന്ത്രി കമീഷണര്‍ക്ക് കൈമാറി. തുടര്‍ന്നാണ് കമീഷണര്‍ ജൂലൈ 23ന് അപേക്ഷ തള്ളിയത്. ഈ അപേക്ഷ വീണ്ടും പരിഗണിക്കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അപേക്ഷയില്‍ 2012 സെപ്തംബര്‍ ആറ് എന്ന് രേഖപ്പെടുത്തിയ തീയതിയില്‍ മന്ത്രിസഭയ്ക്ക് കൈമാറാനുള്ള കുറിപ്പിലാണ്, മുഖ്യമന്ത്രി നികത്തണമെന്നു പറഞ്ഞിരിക്കുന്നത്. പൊതു ആവശ്യം എന്ന പരിഗണനയില്‍ വരാത്തതുകൊണ്ടാണ് അന്ന് കാര്‍ഷികോല്‍പ്പാദന കമീഷണര്‍ അപേക്ഷ നിരസിച്ചതെന്നും ഇതില്‍ മുഖ്യമന്ത്രി പറയുന്നു. സ്റ്റേഡിയം നിര്‍മിക്കുന്നത് പൊതു ആവശ്യം ആയതിനാല്‍ ഇത് പരിഗണിക്കേണ്ടതാണ്്. അപേക്ഷ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുന്നത് നന്നായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച മന്ത്രിസഭയ്ക്കുമുന്നില്‍ ഇതു സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
കൃഷിവകുപ്പിന്റെ മൗനാനുവാദത്തോടെയാണ് മുഖ്യമന്ത്രിയുടെ നടപടി. ഇതുസംബന്ധിച്ച ഫയല്‍ മുന്നില്‍വന്നപ്പോള്‍ ഡാറ്റാ ബാങ്കില്‍പ്പെട്ട ഭൂമിയാണ് ഇതെന്ന് കൃഷിവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഡാറ്റാബാങ്കില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അതിനാല്‍ അത് വീണ്ടും തയ്യാറാക്കണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പത്തര ഏക്കറില്‍ ആറര ഏക്കര്‍ കരഭൂമിയാണ്. നാല് ഏക്കറാണ് നെല്‍വയല്‍. ഇതില്‍ രണ്ട് ഏക്കര്‍ പരിവര്‍ത്തിത നെല്‍വയലാണ്. രണ്ട് ഏക്കര്‍ സാധാരണ നെല്‍വയലും. കരഭൂമി നികത്താന്‍ ക്രിക്കറ്റ് അസോസിയേഷന് സബ് കലക്ടറുടെ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് നാല് ഏക്കര്‍ ഭൂമിയും നികത്തിയത്. ജില്ലാ നിരീക്ഷണസമിതിയുടെ പരിഗണനയിലിരിക്കെ വില്ലേജ് ഓഫീസര്‍ നികത്തലിന് സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു. എന്നാല്‍, ഇതിനുമുമ്പേ ഭൂമിനികത്തല്‍ പൂര്‍ത്തിയാക്കി.
deshabhimani 191212
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment