Tuesday, February 19, 2013
പത്താം ക്ലാസ് ജയിക്കാത്ത 110 പേര്‍ ഹെഡ്മാസ്റ്റര്‍മാരാകും
അറബിക്, ഉര്‍ദു, ഹിന്ദി ഡിപ്ലോമ കോഴ്സുകള്‍ ബിഎഡിനു തുല്യമാക്കിയ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ സംസ്ഥാനത്ത് എസ്എസ്എല്‍സി ജയിക്കാത്ത 110 പേര്‍ പ്രധാനാധ്യാപകരാകും. ഇത്തരക്കാര്‍ പ്രധാനാധ്യാപകരാകുന്നത് വിദ്യാഭ്യാസമേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമസഭയില്‍ ചര്‍ച്ചചെയ്യുകയോ യൂണിവേഴ്സിറ്റികളുടെ അംഗീകാരം വാങ്ങുകയോ ചെയ്യാതെ വിദ്യാഭ്യാസ മന്ത്രിയുടെയും പാര്‍ടിയുടെയും താല്‍പ്പര്യം നടപ്പാക്കിയതിന്റെ ഫലമാണിത്. ഡിപ്ലോമക്കാര്‍ക്ക് ഹെഡ്മാസ്റ്റര്‍ ആകാനുള്ള യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഡിപ്ലോമ ബിഎഡിനു തുല്യമാക്കുന്ന കുറുക്കുവഴി സ്വീകരിച്ചത്. ഡിഗ്രിയാണ് ബിഎഡ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഡിപ്ലോമ കോഴ്സുകള്‍ ഡിഗ്രിക്ക് തുല്യമാക്കാന്‍ കഴിയില്ല. ബിഎഡിനു തുല്യമായ കോഴ്സുകള്‍ ഏതാണെന്ന് നിശ്ചയിക്കാനുള്ള അധികാരം സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിനും അക്കാദമിക് കൗണ്‍സിലുകള്‍ക്കുമാണ്. വിദഗ്ധ പരിശോധന ആവശ്യമുള്ള വിഷയമാണിത്. നടപടിക്രമങ്ങള്‍ മറികടന്ന് സര്‍വകലാശാലകളുടെ പ്രോ ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസമന്ത്രി എടുത്ത തീരുമാനം നിലനില്‍ക്കില്ല. ഡിഗ്രി കോഴ്സുകളുടെ തുല്യത പരിഗണിക്കാനുള്ള സംവിധാനമോ അധികാരമോ എസ്സിഇആര്‍ടിക്ക് ഇല്ല. സര്‍വകലാശാലയുടെ കോഴ്സുകള്‍ക്കു തുല്യമായ കോഴ്സുകള്‍ ഏതെന്ന് തീരുമാനിക്കേണ്ടത് കരിക്കുലം കമ്മിറ്റിയല്ല. അതിനുള്ള അധികാരം സര്‍വകലാശാലകള്‍ക്കുമാത്രമാണ്. സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റംകൂടിയാണിത്.
ഡിപ്ലോമ കോഴ്സുകളുമായി 110 പേര്‍ ഹെഡ്മാസ്റ്റര്‍മാരാകുന്നത് പൊതുവിദ്യാഭ്യാസരംഗത്ത് വലിയ തിരിച്ചടിയാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹെഡ്മാസ്റ്റര്‍ തസ്തികയ്ക്ക് സൂപ്പര്‍വിഷന്‍ ചുമതലകൂടി ഉള്ളതിനാല്‍ നിശ്ചിത യോഗ്യതയില്‍ ഇളവ് നല്‍കിയത് ദോഷകരമാകും. അറബിക്, ഉറുദു വിഷയങ്ങള്‍ക്കൊപ്പം ഹിന്ദി ഡിപ്ലോമയും ബി എഡിനു തുല്യമാക്കിയെങ്കിലും ഹിന്ദിയുടെ ഏത് പരീക്ഷ പാസാകാനും എസ്എസ്എല്‍സി നിര്‍ബന്ധമാണ്. മാത്രമല്ല. ഹിന്ദി അധ്യാപകരില്‍ പ്രധാനാധ്യാപകരാകാന്‍ അവസരം ലഭിച്ചവരെല്ലാം പിന്നീട് ബിഎഡും നേടിയിട്ടുണ്ട്. പ്രധാനമായും അറബിക്, ഉറുദു ഡിപ്ലോമക്കാരെമാത്രം ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ഉത്തരവ്. സംസ്ഥാനത്ത് എസ്എസ്എല്‍സി ജയിക്കാത്ത അധ്യാപകര്‍ മുഴുവന്‍ അറബിക്, ഉര്‍ദു വിഷയങ്ങളിലുള്ളവരാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇത്തരം അധ്യാപകര്‍ കൂടുതല്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍കാട്, പട്ടാമ്പി ഉപജില്ലകളിലെ എസ്എസ്എസ്എല്‍സി ഇല്ലാത്ത അധ്യാപകരില്‍ ചിലര്‍ മലയാളം വായിക്കാനറിയാത്തവരാണെന്ന് ആരോപണമുണ്ട്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഭാഷാധ്യാപക ഡിപ്ലോമ ബിഎഡിനു തുല്യമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഗൂഢലക്ഷ്യത്തോടെയാണെന്നാരോപിച്ച് ഭരണകക്ഷി അധ്യാപക സംഘടനകള്‍പോലും വിദ്യാഭ്യാസവകുപ്പിനും മന്ത്രി അബ്ദുറബ്ബിനുമെതിരെ രംഗത്തെത്തി. എല്‍ടിടിസി/ഡിഎല്‍ഇസി എന്നീ ഡിപ്ലോമ കോഴ്സുകള്‍ ബി എഡിനു തുല്യമാക്കുന്നത് എന്‍ജിനിയറിങ് മേഖലയിലെ കടലാസ് ഡിപ്ലോമ കോഴ്സുകള്‍ ബിടെക്കിന് തുല്യമാക്കുന്നതുപോലെയാണെന്നും അതിന് സര്‍ക്കാര്‍ തയ്യാറാകുമോയെന്നും കെപിഎസ്ടിയു നേതാക്കള്‍ ചോദിച്ചു.
(എം വി പ്രദീപ്)
deshabhimani
Subscribe to:
Post Comments (Atom)
വെറുതെ SSLC ഒക്കെ പാസ് ആയി ഒരു ആവശ്യവും ഇലായിരുന്നു.....
ReplyDelete